25 Sunday
July , 2021
7.19 AM
livenews logo
flash News
കൊല്ലത്ത് 12കാരിയെ പീഡിപ്പിച്ച 67കാരൻ അറസ്റ്റിൽ 'ഇൻക്വുലാബ് സിന്ദാബാദ്, ഉയരെ ചെങ്കൊടി പാറട്ടെ'; പാർട്ടി പരിപാടിയല്ല, കുഞ്ഞിന്റെ 28 കെട്ട് ചടങ്ങാണ്... റോഡും വാഹനവുമില്ല; പ്രസവത്തിനായി ​ഗർഭിണിയെ മുള കെട്ടിയ ബെഡ്ഷീറ്റിൽ ചുമന്നത് എട്ട് കി.മീറ്റർ പണം ഇരട്ടിപ്പിക്കൽ വാ​ഗ്ദാനം; 600 കോടി തട്ടിയെടുത്ത് ബിജെപി നേതാക്കളായ 'ഹെലികോപ്ടർ ബ്രദേഴ്​സ്​' മുങ്ങി ഭാരതമാതാവിനെ അപമാനിച്ചെന്ന് സംഘപരിവാർ പരാതി; ക്രിസ്തീയ പുരോഹിതൻ അറസ്റ്റിൽ ബന്ന ചേന്ദമംഗല്ലൂരിന് ഔട്ട്‌സ്റ്റാന്റിങ് പ്രസന്റർ അവാർഡ് ടോക്യോയിൽ അഭിമാനമായി മീരാബായ് ചാനു; ഇന്ത്യക്ക് ആദ്യ മെഡൽ എഡിജിപിക്കും രക്ഷയില്ല; വിജയ് സാക്കറെയുടെ പേരിൽ വ്യാജ എഫ്ബി അക്കൗണ്ടുണ്ടാക്കി പണം തട്ടാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ ഭാര്യയ്ക്കായി ബീജം ശേഖരിച്ചതിന്​ പിന്നാലെ കോവിഡ്​ രോഗി മരണത്തിന്​ കീഴടങ്ങി ഒരു വർഷത്തിനിടെ യോ​ഗി സർക്കാർ പരസ്യത്തിനായി നൽകിയത് 160 കോടി; കൂടുതലും അംബാനിയുടെ ചാനലിന്

ഹ്യുണ്ടായി ഗ്രാന്റ് ഐ10 ആദ്യമെത്തുക ഇന്ത്യന്‍ വിപണിയില്‍; യൂറോപ്പിലും കൊറിയയിലും പിന്നീട്


ഹ്യുണ്ടായി ഗ്രാന്റ് ഐ 10  ഇന്ത്യന്‍ വിപണിയില്‍ ആദ്യമെത്തിക്കുമെന്ന് വിവരം. യൂറോപ്പിലും കൊറിയയിലും പുറത്തിറക്കുന്നതിനു മുന്നോടിയായി ഈ വര്‍ഷം ആഗസ്ത് 20നാണ് ഗ്രാന്റ് ഐ10 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുക.

 

സപ്തംബറില്‍ ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയിലാണ് കമ്പനി ഐ10 ഗ്രാന്റ് ആദ്യമായി പ്രദര്‍ശിപ്പിക്കാനിരുന്നതെങ്കിലും ഇന്ത്യയിലെ അനുകൂല വിപണി സാഹചര്യം കണക്കിലെടുത്ത് ഇവിടെ നേരത്തേ വില്‍പ്പന നടത്താനാണ് കമ്പനി തീരുമാനിച്ചത്. ഈ വര്‍ഷം ജൂലൈയിലാണ് കമ്പനി വാഹനത്തിന്റെ രൂപരേഖ പുറത്തുവിട്ടത്.

 

പുതിയ മോഡലിന് നിലവിലുള്ള മോഡലിനേക്കാള്‍ പത്തു സെന്റിമീറ്റര്‍ നീളം കൂടുതലുണ്ട്. പിന്‍വശത്തെ ലെഗ് റൂം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. വീല്‍ബെയ്‌സില്‍ നാലു സെന്റിമീറ്ററിന്റെ വര്‍ധനവുണ്ടാവും. ഉയരത്തിലും വ്യത്യാസമുണ്ടാവുമെന്ന് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി. 5.59 ലക്ഷം രൂപയാണ് ഡല്‍ഹിയില്‍ വാഹനത്തിന് ഓണ്‍ ദ റോഡ് വില പ്രതീക്ഷിക്കുന്നത്.


ഇന്ത്യയില്‍ നിര്‍മിക്കുന്ന ഗ്രാന്റ് ഐ10 ഏഷ്യന്‍ വിപണിയിലും തുര്‍ക്കിയില്‍ നിര്‍മിക്കുന്നവ യൂറോപ്പിലും വിതരണം ചെയ്യും.

 

July 23, 2019, 18:27 pm

Advertisement

Advertisement