15 Sunday
December , 2019
8.31 AM
livenews logo
flash News
സവർക്കറെ അവഹേളിക്കരുത്; അക്കാര്യത്തിൽ വിട്ടുവീഴ്ചയില്ല: രാഹുൽ ​ഗാന്ധിയോട് ശിവസേന ത്രിപുര രാജകുടുംബാം​ഗം പൗരത്വ ബില്ലിനെതിരേ സുപ്രിംകോടതിയിൽ ഗം​ഗ ഘട്ടിന്റെ പടിക്കെട്ടിൽ തട്ടിവീണ് പ്രധാനമന്ത്രി; എഴുന്നേൽപ്പിച്ച് സുരക്ഷാ ഉദ്യോ​ഗസ്ഥർ മോദി സർക്കാർ നടപടി ഭരണഘടനാ വിരുദ്ധമെന്ന് ഹൈദരലി ഷിഹാബ് തങ്ങൾ; സമസ്ത പൗരത്വ സംരക്ഷണ സമ്മേളനത്തിൽ പ്രതിഷേധമിരമ്പി പൗരത്വ ഭേ​ദ​ഗതി ബില്ലിനെതിരേ സണ്ണി വെയ്ൻ; പ്രതിഷേധം പങ്കുവച്ചത് കുറിക്കുകൊള്ളുന്ന വീഡിയോയിലൂടെ സുദാൻ മുൻ പ്രസിഡന്റ് ഒമർ അൽ ബാഷിറിന് രണ്ടുവർഷം തടവ് പൗരത്വ ഭേദ​ഗതി നിയമം പിൻവലിക്കുമോ തുടരുമോ? ബുധനാഴ്ച അറിയാം ദുബയ് എത്തിസലാത്ത് മെട്രോ സ്റ്റേഷനിൽ 5ജി സൗകര്യം സദാചാര ​ഗുണ്ട എം രാധാകൃഷ്ണനെ പിന്തുണച്ച വി മുരളീധരനെ തടഞ്ഞ് വനിതാ മാധ്യമപ്രവർത്തകർ; ഒടുവിൽ പ്രസ്താവന പിൻവലിച്ചു കളഞ്ഞുകിട്ടിയ പണം പോലിസിലേൽപ്പിച്ചു; പ്രവാസി മലയാളിക്ക് ദുബയിൽ അം​ഗീകാരം

ഹ്യുണ്ടായി കോന: ഇന്ത്യന്‍ വിപണിയിലെത്തുന്ന ആദ്യ വൈദ്യുതി എസ്‌യുവി; വില കാല്‍ക്കോടി രൂപ

July 09, 2019, 16:26 pm

ഹ്യുണ്ടായിയുടെ ആഡംബര വൈദ്യുതി വാഹനം ഇന്ത്യന്‍ വിപണിയില്‍. ഹ്യുണ്ടായ കോന ഇലക്ട്രിക് കാറിന് 25.30 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ഇന്ത്യന്‍ വിപണിയിലെത്തുന്ന ആദ്യ ഇലക്ട്രിക് എസ് യുവി എന്ന പ്രത്യേകതയും കോനയ്ക്കുണ്ട്. ഹ്യുണ്ടായ് ക്രീറ്റയുടെ സമാനമാണ് കോന എന്ന കോംപാക്ട് ക്രോസ്സോവറിന്റെ വലിപ്പവും ഇടയുമൊക്കെ.

 

39.3 കിലോവാട്ട്‌സ്, 64 കിലോവാട്ട്‌സ് എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളാണ് വാഹനത്തിനുള്ളത്. ഒറ്റ ചാര്‍ജിങ്ങില്‍ 452 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും. ഏഴുമുതല്‍ എട്ടു മണിക്കൂര്‍ കൊണ്ട് ബാറ്ററി ഫുള്‍ ചാര്‍ജ് ചെയ്യാം. പെട്ടെന്ന് ചാര്‍ജ് ചെയ്യാനുള്ള സൗകര്യവും കമ്പനി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു മണിക്കൂറിനുള്ളില്‍ ഇങ്ങനെ ബാറ്ററിയുടെ 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ കഴിയും. പോര്‍ട്ടബിള്‍ ചാര്‍ജറും എസി വാള്‍ ബോക്‌സ് ചാര്‍ജറും കമ്പനി ഉപഭോക്താക്കള്‍ക്കു നല്‍കുന്നുണ്ട്. പോര്‍ട്ടബിള്‍ ചാര്‍ജര്‍ ഉപയോഗിച്ച് 15 ആംപിയറുള്ള ത്രീ പിന്‍ സോക്കറ്റില്‍ നിന്നു ബാറ്ററി ചാര്‍ജ് ചെയ്യാം.

 

 

ഇന്ത്യന്‍ വിപണിയിലെത്തിച്ച കോന എസ് യുവിക്ക് 9.7 സെക്കന്റ് കൂട് 100 കിലോമീറ്റര്‍ വേഗത ആര്‍ജിക്കാന്‍ കഴിയും. വൈകാതെ 100 കിലോവാട്ട്‌സ് ഉള്ള ബാറ്ററി കൂടി കോന ഇലക്ട്രിക്കിന് ലഭിക്കുമെന്നതിനാല്‍ ഇന്ത്യന്‍ വാഹനപ്രേമികള്‍ വൈദ്യുതിവാഹനങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നുറപ്പാണ്.


ഇകോ, കംഫര്‍ട്ട്, സ്‌പോര്‍ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിങ് മോഡുകളാണ് വാഹനത്തിലുള്ളത്. ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്ട് ചെയ്യാന്‍ കഴിയുന്ന 8 ഇഞ്ച് ടച് സ്‌ക്രീന്‍, വയര്‍ലെസ് ചാര്‍ജിങ്, വെന്റിലേറ്റഡ് സീറ്റുകള്‍, ഇലക്ട്രിക് സണ്‍റൂഫ്, തുകല്‍ സീറ്റുകള്‍, 10 രീതിയില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ആറ് എയര്‍ ബാഗുകള്‍, വിര്‍ച്വല്‍ എന്‍ജിന്‍ സൗണ്ട് സിസ്റ്റം, നാലു ചക്രങ്ങള്‍ക്കും ഡിസ്‌ക് ബ്രേക്ക്, എബിഎസ്, ഇബിഡി, ഇഎസ് സി, വിഎസ്എം, എച്ച് എസി തുടങ്ങി അനേക സൗകര്യങ്ങളും സവിശേഷതകളുമാണ് ഹ്യുണ്ടായി കോനയില്‍ ഒരുക്കിയിരിക്കുന്നത്.

 

വൈകാതെ തദ്ദേശിയമായി കോന ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നതിനാല്‍ ഇന്ത്യയില്‍ തങ്ങളുടെ ഇലക്ട്രിക് കാറുകള്‍ക്ക് വില കുറയുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. ചെന്നൈയിലെ തങ്ങളുടെ പ്ലാന്റിന്റെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനു വേണ്ടി ഹ്യുണ്ടായി 7000 കോടി രൂപ നിക്ഷേപിച്ചത് അടുത്തിടെയാണ്. തുടക്കമെന്ന നിലയ്ക്ക് മെട്രോ നഗരങ്ങളില്‍ മാത്രമേ കോന ലഭ്യമാവൂ എന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

 

July 09, 2019, 16:26 pm

Advertisement