30 Saturday
May , 2020
8.50 AM
livenews logo
flash News
ജോർജ് ഫ്ലോയ്ഡിനെ കഴുത്തിൽ കാലമർത്തി ശ്വാസം മുട്ടിച്ചു കൊന്ന പോലീസുകാരനെ അറസ്റ്റ് ചെയ്തു ഹൃദയാഘാതം മൂലം വേങ്ങര സ്വദേശി ജിദ്ദയിൽ മരിച്ചു സൗദിയിൽ കോവിഡ് ബാധിച്ച് ഇന്ന് മൂന്ന് മലയാളികൾ മരിച്ചു ഡൽഹിയിൽ ഭൂകമ്പം സിനിമാ സെറ്റ് പൊളിക്കൽ; എഎച്ച്പി നേതാവ് പാലോട് ഹരിയേയും പ്രതി ചേർത്തു ക്വാറന്റൈന് ചെലവ് പ്രവാസികൾ സ്വയം വഹിക്കണമെന്ന സർക്കാർ നിലപാട് പ്രതിഷേധാർഹം: ​ഗ്ലോബൽ പ്രവാസി അസോസിയേഷൻ കർണാടകയിൽ കൊറോണ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു ജോർജ് ഫ്ലോയ്ഡിനെ കൊന്ന മിന്നപൊളിസ് പോലിസിനെതിരേ പ്രതിഷേധം കനക്കുന്നു; നിരവധി കെട്ടിടങ്ങൾ ചാമ്പലാക്കി യുഎഇയിൽ ഇന്ന് 638 പേർക്ക് കൂടി കൊറോണബാധ സംസ്ഥാനത്ത് 62 പേർക്ക് ഇന്ന് കൊറോണ ബാധ

ടി ട്വന്റി ലോകകപ്പ് ഫിക്ചർ പുറത്തുവിട്ടു; ഇന്ത്യ സൂപ്പർ 12ൽ


ടി ട്വന്റി ലോകകപ്പ് 2020 ഫിക്ചർ ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിൽ പുറത്തുവിട്ടു. 2020 ഒക്ടോബർ 18 മുതൽ നവംബർ 15വരെ ആസ്ത്രേലിയയിലാണ് ലോകകപ്പ് നടക്കുന്നത്. 16 രാജ്യങ്ങൾ പങ്കെടുക്കുന്ന ലോകകപ്പിൽ പാപുവ ന്യൂ ​ഗിനിയ, അയർലന്റ്, ഒമാൻ, നെതർലന്റ്സ്, നമീബിയ, സ്കോട്ട്ലാന്റ് എന്നിവരാണ് പുതിയ മുഖങ്ങൾ.

 

എ, ബി എന്നിങ്ങനെ രണ്ടു പ്രാഥമിക ​ഗ്രൂപ്പുകളിലായാണ് മൽസരങ്ങൾ. പാവുവ ന്യൂ ​ഗിനിയ, അയർലന്റ്, ഒമാൻ എന്നിവർ ശ്രീലങ്കയുടെ നേതൃത്വത്തിലുള്ള എ ​ഗ്രൂപ്പിലും നെതർലന്റ്സ്, നമീബിയ, സ്കോട്ട്ലാന്റ് എന്നിവർ ബം​ഗ്ലാദേശിന്റെ ബി ​ഗ്രൂപ്പിലും അണിനിരക്കും. ഈ ​ഗ്രൂപ്പുകളിൽ നിന്ന് ആദ്യ രണ്ടു സ്ഥാനങ്ങളിൽ എത്തുന്നവരാണ് സൂപ്പർ 12ൽ ഇടംപിടിക്കുന്നത്.

 

കർദിനിയ പാർക്ക് സ്റ്റേഡിയത്തിൽ അയർലന്റും ശ്രീലങ്കയും തമ്മിലാണ് ഉദ്ഘാടന മൽസരം. ​സൂപ്പർ പന്ത്രണ്ടിലെ ​ഗ്രൂപ്പ് ഒന്നിൽ പാകിസ്താൻ, ആസ്ത്രേലിയ, ന്യൂസിലാന്റ്, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകളാണുള്ളത്.  ഈ ടീമിലേക്ക് ​ഗ്രൂപ്പ് എയിൽ നിന്നുള്ള ആദ്യ സ്ഥാനക്കാരും ​ഗ്രൂപ്പ് ബിയിൽ നിന്നുള്ള രണ്ടാം സ്ഥാനക്കാരും എത്തും.

ഗ്രൂപ്പ് രണ്ടിൽ ഇന്ത്യ, ഇം​ഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, അഫ്​ഗാനിസ്താൻ എന്നീ ടീമുകളാണുള്ളത്. ​ഗുപ്പ് ബിയിൽ നിന്നുള്ള ആദ്യ സ്ഥാനക്കാരും ​ഗ്രൂപ്പ് എയിൽ നിന്നുള്ള രണ്ടാം സ്ഥാനക്കാരും ഈ ​ഗ്രൂപ്പിലേക്കാണ് എത്തുക.

 

നവംബർ 15ന് മെൽബൺ ക്രിക്കറ്റ് ​ഗ്രൗണ്ടിലാണ് ഫൈനൽ നടക്കുക.

November 04, 2019, 13:32 pm

Advertisement