29 Sunday
November , 2020
12.30 PM
livenews logo
flash News
രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നാളെയുണ്ടായേക്കും കോവിഡ് വാക്സിൻ ആദ്യഘട്ടത്തിൽ കുട്ടികൾക്കും വൃദ്ധർക്കും നൽകേണ്ടതില്ലെന്ന് തീരുമാനം തൊപ്പിയണിഞ്ഞയാളുടെ കൈയില്‍ എകെ 47 യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തില്‍ തീവ്ര മുസ്‌ലിം വിരുദ്ധ കാര്‍ട്ടൂണുമായി ദേശാഭിമാനി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ വീട്ടുകാർ മർദിച്ച് മലം കഴിപ്പിക്കാൻ ശ്രമിച്ചു വാക്സിൻ ലഭ്യമായാലും മാസ്ക് ധരിക്കുന്നത് തുടരേണ്ടിവരും: ഐസിഎംആർ മേധാവി ഡൽഹിയിലേക്ക് വന്നിട്ടുള്ളവർ രാജ്യത്തെ ഊട്ടുന്നവരാണ്; ഭീകരവാദികളല്ല ചിത്രലേഖയ്ക്ക് വീണ്ടും ആർഎസ്എസ് ഭീഷണി; ഇസ്‌ലാമിലേക്ക് പോവരുതെന്ന് മണ്ഡലം കാര്യവാഹക്‌ മറഡോണയ്ക്ക് ആദരമർപ്പിച്ച് ദുബയ് ഇസിഎച്ച് ഫുട്ബോൾ ക്ലബ്ബ് കോഴിക്കോട് ജില്ലയിൽ ഏഴ് ക്രിട്ടിക്കൽ ബൂത്തുകൾ ഉൾപ്പടെ 1000 പ്രശ്നബാധിത ബൂത്തുകൾ ഡിഎൽഎഡ് വിദ്യാർഥികളുടെ ഓൺലൈൻ ടീച്ചിങ് പ്രാക്ടീസ് പ്രവർത്തനങ്ങളിൽ വ്യാപക പരാതി

ജിദ്ദ ഐ സി എഫ് കേരളത്തിൽ കാൽ കോടിയുടെ ധന സഹായം നൽകുന്നുജിദ്ദ: കോവിഡ് കാലത്ത് നാട്ടിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്ന വിഭാഗമായ മദ്റസാധ്യാപകർക്കും നാട്ടിലുള്ള പ്രവാസി കുടുംബങ്ങൾക്കും ഐസിഎഫ് ജിദ്ദ കമ്മിറ്റി കാൽ കോടി രൂപയുടെ അടിയന്തര സാമ്പത്തിക സഹായം വിതരണം ചെയ്യും. പ്രതിസഡി കാലത്ത് മതകലാലയങ്ങൾ അടഞ്ഞുകിടക്കുന്നതു കാരണവും മറ്റും ഏറെ പ്രയാസമനുഭവിക്കുന്നവരാണ് മദ്റസാധ്യാപകർ. അവരിൽ നിന്നും സഹായത്തിന് അർഹരായവരെയാണ്  പരിഗണിക്കുന്നത്. 

 

ജിദ്ദയിൽ നിന്നു നാട്ടിലെത്തി കോവിഡ് നിയന്ത്രണങ്ങൾ മൂലം തിരിച്ച് വരാനാവാതെ ജോലിയും വിസയും നഷ്ടപ്പെട്ട് കഷ്ടതയനുഭവിക്കുന്ന പ്രവാസികൾക്കാണ് മുൻഗണന നൽകുക. കേരളത്തിലെ 14 ജില്ലകളിൽ നിന്നും ഐ.സി.എഫിന്റെ മാതൃഘടകമായ കേരള മുസ് ലിം ജമാഅത്ത് മുഖേന ഗുണഭോക്താക്കളെ കണ്ടെത്തിയാണ് സഹായ വിതരണത്തിനുള്ള സംവിധാനമൊരുക്കുക. ഇതിനുള്ള ഫണ്ട് ജിദ്ദ ഐ സി എഫ് സെൻട്രൽ കമ്മിറ്റി നേതാക്കൾ താമസിയാതെ കോഴിക്കോട് വച്ച് കേന്ദ്ര നേതാക്കൾക്ക് കൈമാറും.

 

അടുത്ത മാസം 30തോടെ വിതരണം പൂർത്തിയാവും. അനുബന്ധമായി പണ്ഡിതരും നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കുന്ന ജില്ലാതല ചടങ്ങുകൾ സംഘടിപ്പിക്കും. തുടർന്ന് പ്രസ്ഥാനത്തിന്റെ പ്രദേശിക ഘടകങ്ങൾ മുഖേന സഹായധനം ഗുണഭോക്താക്കൾക്ക് നേരിട്ടെത്തിച്ചു കൊടുക്കും.
 

 

കോവിഡ് മൂലം ദുരിതമനുഭവിച്ച ആയിരങ്ങൾക്ക് നാട്ടിലും ഇവിടെയും അവശ്യ മരുന്നുകളും ഭക്ഷണവും അവശ്യ സേവനവും ലഭ്യമാക്കുവാൻ ജിദ്ദ സെൻട്രൽ കമ്മിറ്റി ഹെൽപ് ഡസ്ക് സംവിധാനത്തിൽ കൂടി സാധിച്ചിട്ടുണ്ട്. സാന്ത്വനം, സ്വഫ് വ വളണ്ടിയർമാർ വിവിധ സംഘങ്ങളായി തിരിഞ്ഞ് അഞ്ച് മാസക്കാലം ഇതിനായി സേവനം ചെയ്തു. ആയിരക്കണക്കിന് ഭക്ഷ്യ ധാന്യക്കിറ്റുകളാണ് ജിദ്ദയിൽ വിതരണം ചെയ്തത്. ലോക്ക് ഡൗൺ കാലത്ത് നാട്ടിൽ കഷ്ടപ്പെടുന്ന നിരവധി പ്രവാസി കുടുംബങ്ങൾക്ക് എസ്.വൈ.സാന്ത്വനം വളണ്ടിയർമാർ മുഖേനയും ഭക്ഷ്യധാന്യക്കിറ്റുകളെത്തിച്ചു. 

  

നാടണയാൻ കഴിയാതെ കുടുങ്ങിക്കിടന്ന അറുനൂറിലധികം പേർക്ക് വന്ദേ ഭാരത് മിഷൻ, ഐ സി എഫ്  ചാർട്ടേഡ് വിമാനങ്ങളിൽ സൗജന്യമായും മിതമായ നിരക്കിലും നാട്ടിലെത്താൻ സഹായിച്ചു. പതിനൊന്ന് ലക്ഷത്തിലധികം രൂപയാണ് കോവിഡ് കാല സാന്ത്വന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സെൻട്രൽ കമ്മിറ്റി ചെലവഴിച്ചത്.

 

കഴിഞ്ഞവർഷം വൻ പ്രളയദുരന്തമുണ്ടായ കവളപ്പാറയിൽ കേരള മുസ്ലിം ജമാഅത്ത് പ്രഖ്യാപിച്ച 50 വീടുകളിൽ 8 എണ്ണവും നിർമിച്ചു നൽകുന്നത്   ജിദ്ദ ഐ.സി.എഫ് ആണ്. രോഗവും വാർധക്യവും മറ്റും മൂലം വീടുകളിൽ നിന്നും പുറത്താക്കപ്പെട്ട് സംരക്ഷിക്കാനാളില്ലാതെ തെരുവുകളിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി മഞ്ചേരിയിൽ പണി പൂർത്തിയാവുന്ന എസ്.വൈ.എസ് സാന്ത്വന സദനം പ്രോജക്ടിന്റെ പ്രധാന ഭാഗമാണ് സാധുസംരക്ഷണകേന്ദ്രം. ഒന്നര കോടി രൂപ ചെലവിൽ നിർമിക്കുന്ന പ്രസ്തുത കേന്ദ്രത്തിന്റെ പകുതി ഭാഗം ഇരുപത് നിർധനരെ സംരക്ഷിക്കാനുള്ള സംവിധാനം  ജിദ്ദ ഐസിഎഫാണ് പുർത്തീകരിക്കുന്നത്. ഈ സാധു സംരക്ഷണ കേന്ദ്രം പണി പൂർത്തീകരിച്ച് അടുത്ത ഡിസംബർ മാസം നാടിനു സമർപ്പിക്കുന്നതാണ്.

 

പ്രവാസി പുനരധിവാസ പദ്ധതികൾക്ക് മുൻഗണന നൽകി നിരവധി പേർക്ക് ഉപജിവന മാർഗങ്ങൾക്കായുള്ള  തൊഴിൽ പദ്ധതികൾക്കായി ഇതിനോടകം നിരവധി പേർക്ക് സഹായങ്ങൾ നൽകിക്കഴിഞ്ഞു.

 

പ്രസ്ഥാനത്തിൻ്റെ ദാറുൽ ഖൈർ ഭവന പദ്ധതി, വിവാഹ സഹായം, ചികിത്സാ സഹായം, വിദ്യാഭ്യാസം, കുടിവെള്ള പദ്ധതി തുടങ്ങി പ്രവാസികൾക്കിടയിലും നാട്ടിലും ഈ ഒരു വർഷക്കാലം  2.4 കോടി രൂപയിലധികം ചെലവഴിച്ചു കൊണ്ടുള്ള സാന്ത്വന പ്രവർത്തനങ്ങളാണ് ഒരു വർഷം പൂർത്തീകരിക്കുന്ന ഒക്ടോബർ മാസത്തോടെ ജിദ്ദ ഐ സി എഫ്  കമ്മറ്റി പൂർത്തീകരിക്കുന്നത് . 

 

ഒക്ടോബർ 20 മുതൽ നവംബർ 30 വരെയുള്ള കാലയളവിൽ ഐസിഎഫ് യൂനിറ്റ്, സെക്ടർ, സെൻട്രൽ വാർഷിക അസംബ്ലികൾ നടക്കുന്നതാണെന്നും ഭാരവാഹികളായ സയ്യിദ് ഹബീബ് അൽബുഖാരി, ശാഫി മുസ്‌ലിയാർ, ബഷീർ പറവൂർ, അബ്ദുറഹിം വണ്ടൂർ , മൊയ്തീൻ കുട്ടി സഖാഫി, മുജീബ് എ ആർ നഗർ, ഹനീഫ പെരിന്തൽമണ്ണ, അബ്ദുൽ ഗഫൂർ പുളിക്കൽ, അബ്ദുറസാഖ് എടവണ്ണപ്പാറ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 

October 20, 2020, 19:15 pm

Advertisement

Advertisement