14 Friday
August , 2020
4.09 AM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

പൗരത്വ ഭേദഗതി ബില്‍ പാസായാല്‍ ഞാന്‍ മുസ്‌ലിമാകും; ജയിലില്‍ പോകാനും തയ്യാറെന്ന് ഹര്‍ഷ് മന്ദര്‍


ന്യൂഡല്‍ഹി: അമുസ്‌ലിം അഭയാർഥികൾക്ക് മാത്രം പൗരത്വം ഉറപ്പുവരുത്തുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ പൗരത്വ ഭേദ​ഗതി ബില്ലിനെതിരെ ശക്തമായ നിലപാടുമായി എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ഹര്‍ഷ് മന്ദര്‍.

 

പൗരത്വ ഭേദഗതി ബില്‍ പാസായാല്‍ താന്‍ മുസ്‌ലിമാകുമെന്ന് ഹർഷ് മന്ദർ പ്രതികരിച്ചു. കഴിഞ്ഞദിവസം ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കവെയാണ് ഹര്‍ഷ് മന്ദര്‍ ബില്ലിനെതിരെ രംഗത്തു വന്നത്. യൂണിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ഥി അന്‍സില്‍ കെ എം ആണ് ഫേസ്ബുക്കിലൂടെ ഹര്‍ഷ് മന്ദറിന്റെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗം പങ്കുവച്ചിട്ടുണ്ട്.

 

'നാളെ പൗരത്വ ഭേദഗതി ബില്‍ പാസായാല്‍, ഞാന്‍ മുസ്‌ലിമായി പ്രഖ്യാപിക്കും. രണ്ടാമതായി, എന്റെ അസ്തിത്വം തെളിയിക്കാന്‍ ഒരു രേഖയും ഞാന്‍ ഹാജരാക്കില്ല. മൂന്നാമതായി, ഭരണകൂടം (വിഷയത്തില്‍) ഏതെങ്കിലും മുസ്‌ലിമിനെ ജയിലില്‍ അടച്ചാല്‍ ഞാനും അതിലൊരാളാകും' - മന്ദറിനെ ഉദ്ധരിച്ച് വിദ്യാര്‍ഥി കുറിച്ചു.

അതിനിടെ, പ്രതിപക്ഷ ബഹളങ്ങള്‍ക്കിടെ ആഭ്യന്തര മന്ത്രി അമിത് ഷാ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ആറു വര്‍ഷമായി ഇന്ത്യയില്‍ താമസിക്കുന്ന ബംഗ്ലാദേശ്, പാക്കിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി മതവിശ്വാസികള്‍ക്ക് രേഖകള്‍ ഒന്നുമില്ലെങ്കിലും ഇന്ത്യന്‍ പൗരത്വം വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. മുസ്‌ലിം സമുദായത്തിന് ബില്ലിന്റെ ആനുകൂല്യം ലഭിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം.

 

ഇതോടെ ബില്ലിനെതിരെ രാജ്യമൊട്ടാകെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷ​ കക്ഷികളിൽ നിന്നും മുസ്‌ലിം സംഘടനകളിൽ നിന്നും ഉണ്ടാവുന്നത്. പൗരത്വ നിര്‍ണയത്തില്‍ മതം അടിസ്ഥാനമാക്കുന്നതില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ശക്തമായ വിയോജിപ്പാണ് ബില്ലിനോട് രേഖപ്പെടുത്തിയിട്ടുള്ളത്. പല്ലും നഖവും ഉപയോഗിച്ച് ബില്ലിനെ എതിര്‍ക്കുമെന്ന് സഭയിലെ കോണ്‍ഗ്രസ് നേതാവ് അധിര്‍ രജ്ഞന്‍ ചൗധരി വ്യക്തമാക്കി. ബില്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മതേതര മൂല്യങ്ങള്‍ക്കും സംസ്‌കാരത്തിനും എതിരാണെന്നും അദ്ദേഹം പറഞ്ഞു.

 

അസം അടക്കമുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബില്ലിനെതിരെ വന്‍ പ്രതിഷേധം അരങ്ങേറുന്നുണ്ട്. നേരത്തെ, ബാബരി മസ്ജിദ് ഭൂമി രാമക്ഷേത്ര നിർമാണത്തിനായി വിട്ടുനൽകിയ സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹരജി നൽകിയ 48 പ്രമുഖരിൽ ഒരാളായിരുന്നു മുന്‍ ഐഎഎസ് ഓഫീസര്‍ കൂടിയായ ഹര്‍ഷ് മന്ദര്‍. ബിജെപി സർക്കാരിന്റെ വിവിധ നയങ്ങൾക്കെതിരെ രം​ഗത്തുവന്നിട്ടുള്ള വ്യക്തിയാണ് ഹർഷ് മന്ദർ.

December 09, 2019, 14:20 pm

Advertisement

Advertisement