ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡവലപ്മെന്റിന്റെ കീഴിൽ എറണാകുളം ജില്ലയിൽ കലൂരിലും (0484-2347132), കപ്രാശ്ശേരിയിലും (ചെങ്ങമനാട്, 0484-2604116), മലപ്പുറം ജില്ലയിൽ വാഴക്കാട് (0483-2725215), വട്ടംകുളം (0494-2681498), പെരിന്തൽമണ്ണ (04933-225086) എന്നിവിടങ്ങളിലും കോട്ടയം ജില്ലയിൽ പുതുപ്പള്ളി (0481-2351485)യിലും ഇടുക്കി ജില്ലയിൽ പീരുമേട് (04869-233982), മുട്ടം, തൊടുപുഴ (04862-255755) എന്നിവിടങ്ങളിലും പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി (0469-2680574)യിലും പ്രവർത്തിക്കുന്ന ടെക്നിക്കൽ ഹയർസെക്കന്ററി സ്കൂളുകളിൽ 2021-22 അദ്ധ്യയനവർഷത്തിൽ എട്ടാം സ്റ്റാന്റേർഡ് പ്രവേശനത്തിന് അർഹരായവരിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ 2021 ജൂൺ ഒന്നിന് 16 വയസു തികയാത്തവരായിരിക്കണം. ഏഴാം ക്ലാസോ തത്തുല്യ പരീക്ഷയോ പാസായവർക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷകൾ ihrd.kerala.gov.in/ths എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി സമർപ്പിക്കണം. അപേക്ഷയുടെ രജിസ്ട്രേഷൻ ഫീസായി 110 രൂപ (എസ്.സി/എസ്.റ്റി വിദ്യാർഥികൾക്ക് 55 രൂപ) അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന സ്കൂളിന്റെ ബാങ്ക് അക്കൗണ്ടിൽ അടച്ച്, പണമടച്ചതിന്റെ വിശദാംശങ്ങൾ ഓൺലൈൻ പോർട്ടലിൽ രേഖപ്പെടുത്താം.
അപേക്ഷാ ഫീസ് ബന്ധപ്പെട്ട സ്കൂൾ ഓഫിസിൽ പണമായോ, പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന ഡി.ഡി ആയോ നൽകാം. അപേക്ഷകൾ ഓൺലൈനായി ഏപ്രിൽ ഒൻപതിന് വൈകീട്ട് നാല് വരെ സമർപ്പിക്കാമെന്ന് ഡയറക്ടർ അറിയിച്ചു.
March 25, 2021, 20:52 pm