5 Sunday
July , 2020
5.21 AM
livenews logo
flash News
എട്ടുപോലിസുകാരെ കൊന്ന ​ഗുണ്ടാനേതാവിന്റെ വീടും കാറുകളും മണ്ണുമാന്തിയന്ത്രം കൊണ്ട് തരിപ്പണമാക്കി യുപി പോലിസ് തൃണമൂൽ കോൺ​ഗ്രസ് കൗൺസിലർക്ക് വെടിയേറ്റു പൊലീസ് ജീപ്പിൽ യുവതിയുമായി കറങ്ങിയ സിഐയ്ക്ക് സസ്പെൻഷൻ മാസ്കിടാത്തത് ചോദ്യം ചെയ്ത പൊലീസുകാരെ കൈയേറ്റം ചെയ്തു; യുപിയിൽ ബിജെപി നേതാവും മകനും അറസ്റ്റിൽ യുഎഇ വിമാനങ്ങൾക്ക്‌ ഇന്ത്യയിലിറങ്ങാനുള്ള വിലക്ക് നീക്കണമെന്ന് എം.കെ രാഘവൻ എം.പി സംസ്ഥാനത്ത് 240 പേർക്ക് കൊറോണ ബാധ; 209 പേർ രോഗമുക്തി നേടി ബേപ്പൂർ സ്വദേശി റിയാദിൽ കൊറോണ ബാധിച്ചു മരിച്ചു യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ഉമ്മൻചാണ്ടിയല്ല; വ്യക്തമാക്കി കെ സുധാകരൻ മൂന്ന് ലക്ഷത്തിന്റെ സ്വർണ മാസ്ക് വച്ച് പൂനെ സ്വദേശി; പക്ഷേ ഫലപ്രാപ്തിയിൽ സംശയം യുഎഇയിൽ 716 പേർക്ക് കൊറോണ വൈറസ് ബാധ; 704 പേർക്ക് രോ​ഗമുക്തി

സുദർശന് സംഘപരിവാറുമായി അടുത്ത ബന്ധം; വ്യക്തമാക്കി സെമിനാർ പങ്കാളിത്തം


ഷിയാസ് ബിൻ ഫരീദ്

 

മദ്രാസ് ഐഐടിയിൽ മാനസിക പീഡനത്തെ തുടർന്ന് മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്യാൻ കാരണക്കാരനായ അസോസിയേറ്റ് പ്രൊഫസർ സുദർശൻ പത്മനാഭന് ആർഎസ്എസ്-സംഘപരിവാർ സംഘടനകളുമായി അടുത്ത ബന്ധം. ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്യാൻ കാരണം സുദർശന്റെ വർ​ഗീയ സമീപനങ്ങളും മാനസിക പീഡനങ്ങളും മൂലമാണെന്ന് ആത്മഹത്യാക്കുറിപ്പിൽ തന്നെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സുദർശന്റെ സം​ഘപരിവാർ ബന്ധം സംബന്ധിച്ച തെളിവുകൾ പുറത്തുവരുന്നത്. 

ആർഎസ്എസ്-സംഘപരിവാർ ബന്ധമുള്ള ഇൻഫിനിറ്റി ഫൗണ്ടേഷൻ 2017 ഡിസംബറിൽ സംഘടിപ്പിച്ച 'തമിഴ്നാട്-ദി ലാൻഡ് ഓഫ് ധർമ' എന്ന സെമിനാറിലാണ് സുദർശൻ പങ്കെടുത്തത്. അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇൻഫിനിറ്റി ഫൗണ്ടേഷന്റെ സ്ഥാപിത ലക്ഷ്യം ​ആ​ഗോളതലത്തിൽ തീവ്ര ഹിന്ദുത്വ അജണ്ടകൾ നടപ്പാക്കുക എന്നതാണ്. സെമിനാറിൽ മോഡേൺ ഹിന്ദുഫോബിയ ആൻഡ് ദ്രവീഡിയൻ മൂവ്മെന്റ് എന്ന വിഷയത്തിലാണ് സുദർശൻ സംസാരിച്ചത്. തമിഴ്നാട്ടിൽ ഹിന്ദുക്കൾക്കെതിരെ ദ്രാവിഡർ യുദ്ധം നടത്തുകയാണെന്നും അതിനാൽ ബ്രാഹ്മണ ആധിപത്യം ആവശ്യമാണെന്നുമായിരുന്നു സെമിനാർ മുന്നോട്ടുവച്ച പ്രമേയം. 

സംസ്ഥാനത്ത് സാമുദായിക വിദ്വേഷവും പരത്താനിടവരുത്തുന്ന രീതിയിലുള്ളതായിരുന്നു സെമിനാറിലെ ഓരോ സെഷനുകളും. ഇതിലാണ് സുദർശനും പേപ്പർ അവതരിപ്പിച്ചത്. ഹിന്ദുത്വ പക്ഷത്തു പ്രവർത്തിക്കുന്ന നിരവധി പേരാണ് സെമിനാറിൽ വിവിധ സെഷനുകളിൽ പങ്കെടുത്തത്. ദളിതുകൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കുമെതിരായ വെറുപ്പും വിദ്വേഷവും വ്യക്തമാക്കുന്ന സെമിനാറിൽ പങ്കെടുക്കുകയും പേപ്പർ അവതരിപ്പിക്കുകയും ചെയ്ത സുദർശന് ഫാത്തിമ ലത്തീഫിനോട് വിവേചന മനോഭാവവും പകയും ഉണ്ടാവാൻ കാരണം ഈ തീവ്ര ഹിന്ദുത്വ ബോധം തന്നെയാണെന്നാണ് വ്യക്തമാകുന്നത്.

 

ആർഎസ്എസ് സഹയാത്രികനും തീവ്രഹിന്ദുത്വ വക്താവും ഇന്ത്യൻ-അമേരിക്കൻ എഴുത്തുകാരനുമായ രാജീവ് മൽഹോത്രയാണ് ഇൻഫിനിറ്റി ഫൗണ്ടേഷൻ സ്ഥാപിച്ചത്. അമേരിക്കയിലെ പ്രിൻസ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ 1995ലാണ് സ്ഥാപിച്ചത്. പ്രളയമുണ്ടായപ്പോൾ സംസ്ഥാനത്തെ ഹിന്ദുക്കള്‍ക്ക് മാത്രം സംഭാവന നല്‍കിയാല്‍ മതിയെന്ന് പറഞ്ഞ് ആളുകളിൽ ഭിന്നിപ്പും വർ​ഗീയ വിദ്വേഷവും പരത്താൻ ശ്രമിച്ചയാളാണ് രാജീവ് മൽഹോത്ര. പ്രളയക്കെടുതിയില്‍ വലയുന്ന ഹിന്ദുക്കള്‍ക്ക് മാത്രം സംഭാവന നല്‍കിയാല്‍ മതി, മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും വേണ്ടി അവരുടെ ആളുകള്‍ പണം ശേഖരിക്കുന്നുണ്ടെന്നായിരുന്നു ആ സമയം മല്‍ഹോത്ര ട്വിറ്ററില്‍ കുറിച്ചിരുന്നത്. 

ഈ മാസം ഒമ്പത് ശനിയാഴ്ചയാണ് കൊല്ലം കിളിക്കൊല്ലൂർ സ്വദേശിനി ഫാത്തിമ ലത്തീഫിനെ ഐഐടിയിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെ മരണത്തിന് കാരണം സു​ദർശൻ പത്മനാഭൻ എന്ന അധ്യാപകനാണ് എന്നാണ് ഫാത്തിമ ലത്തീഫിന്റെ മൊബൈൽ ഫോണിലെ ആത്മഹത്യാക്കുറിപ്പ്. സുദർശൻ പത്മനാഭൻ എന്ന അധ്യാപകന്റെ മാനസിക പീഡനമാണ് ഫാത്തിമയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. 

 

പഠനത്തിൽ മികച്ച നിലവാരം പുലർത്തിയിരുന്ന ഫാത്തിമയ്ക്ക് സുദർശൻ മനഃപൂർവം ഇന്റേണൽ മാർക്ക് കുറച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് അപ്പീൽ പോയി ഫാത്തിമ കൂടുതൽ മാർക്ക് നേടിയത് സുദർശന് ഇഷ്ടമായില്ല. ഇതിനു ശേഷം വിരോധം തീർക്കുന്ന തരത്തിലാണ് സുദർശനൻ കുട്ടിയോട് പെരുമാറിയതെന്നാണ് കുടുംബം പറയുന്നത്. ‌ഐഐടിയില്‍ ജാതീയവും മതപരവുമായ വിവേചനം ഫാത്തിമ അനുഭവിച്ചിരുന്നുവെന്നും പിതാവ് അബ്ദുൽ ലത്തീഫ് പറഞ്ഞിരുന്നു.‌ ഇതിനും മുമ്പും പല തരത്തിൽ ഇയാളിൽ നിന്നും മാനസിക പീഡനം തനിക്കും മറ്റു കുട്ടികൾക്കും ഉണ്ടായിട്ടുണ്ടെന്നും ഫാത്തിമയുടെ സാംസങ് നോട്ട്സിൽ പറയുന്നു. അവിടെ എന്റെ പേര് തന്നെ പ്രശ്നമാണ് വാപ്പിച്ചാ എന്ന് ഫാത്തിമ പിതാവിനോട് പറഞ്ഞിരുന്നു. 

November 14, 2019, 15:22 pm

Advertisement