4 Thursday
March , 2021
3.30 PM
livenews logo
flash News
നല്ലവരായി ജീവിക്കാന്‍ ഔപചാരിക വിദ്യാഭ്യാസം മാത്രം മതിയാകില്ല: മേയര്‍ ഇ ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് കെ സുരേന്ദ്രൻ രണ്ടിലയ്ക്കു വേണ്ടി ജോസഫ് വിഭാ​ഗം സുപ്രിംകോടതിയിൽ സർക്കാരിന് തിരിച്ചടി; സ്ഥിരപ്പെടുത്തൽ നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കി ഓവറിൽ ആറു സിക്സുമായി പൊള്ളാർഡ്; ലങ്കയ്ക്കെതിരേ വെസ്റ്റിൻഡീസിന് ജയം യുപിയിൽ ദുരഭിമാനക്കൊല: 17കാരിയുടെ തലവെട്ടിയെടുത്ത് പിതാവ് പൊലീസ് സ്റ്റേഷനിൽ ഐ എം വിജയൻ ഇനി മലബാർ സ്പെഷൽ പൊലീസ് അസിസ്​റ്റന്റ് കമാൻഡന്റ് മകനെ കാണാനില്ലെന്ന് പരാതി; വണ്ടികയറ്റികൊന്ന അമ്മയെ കൈയോടെ പിടിച്ച് പൊലീസ് ശ്രീജ നെയ്യാറ്റിൻകരയ്ക്കെതിരെ ലൈം​ഗികാധിക്ഷേപവുമായി പൊലീസുകാരൻ; അശ്ലീല കമന്റുകൾ സംഘപരിവാറിനെതിരായ പോസ്റ്റുകളിൽ ഡൽഹി വംശഹത്യ ബാധിച്ച മുസ്‌ലിം ഭൂരിപക്ഷ വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം 10642; ബിജെപിക്ക് 105 വോട്ട്

ട്രംപിനെ പുറത്താക്കാൻ വഴിയൊരുക്കി പ്രതിനിധികൾ; വിസമ്മതിച്ച് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്



യുഎസ് പ്രസിഡന്റ് ഡോണാൽഡ് ട്രംപിനെ പുറത്താക്കുന്നതിന് പ്രതിനിധി സഭയിൽ തീരുമാനം. അതേസമയം പ്രസിഡന്റിനെ പുറത്താക്കുന്ന ഭരണഘടനയിലെ 25ാം ഭേദ​ഗതി നടപ്പാക്കില്ലെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് വ്യക്തമാക്കി. അതേസമയം മൈക്ക് പെൻസ് തീരുമാനം നടപ്പാക്കിയില്ലെങ്കിൽ ബുധനാഴ്ച പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുമെന്ന് ജനപ്രതിനിധികൾ മുന്നറിയിപ്പ് നൽകി.

 

205നെതിരേ 223 വോട്ടുകൾക്കായിരുന്നു ട്രംപിനെ പുറത്താക്കാനുള്ള പ്രമേയം ജനപ്രതിനിധി സഭയിൽ പാസായത്.

 

വോട്ടെടുപ്പിന് മുമ്പ് തന്നെ സ്പീക്കർ നാൻസി പെലോസിയോട് താൻ 25ാം ഭേദ​ഗതി നടപ്പാക്കില്ലെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് വ്യക്തമാക്കിയിരുന്നു. കാപിറ്റോൾ ഹിൽസിൽ നടന്ന അക്രമങ്ങളുടെ മുറിവുണക്കേണ്ട സമയമാണിതെന്നും 20ന് അധികാരമേൽക്കുന്ന ജോ ബൈഡനു വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തണമെന്നും മൈക്ക് പെൻസ് സ്പീക്കർക്ക് അയച്ച കത്തിൽ എഴുതുകയുണ്ടായി.

 

ജോ ബൈഡന്റെ വിജയം അം​ഗീകരിക്കാൻ തുടക്കം മുതൽ വിസമ്മതിക്കുന്ന ട്രംപ് ​ഗത്യന്തരമില്ലാതെയാണ് അധികാരമൊഴിയാൻ സമ്മതിച്ചത്. തിരഞ്ഞെടുപ്പ് ഫലത്തിനെതിരേ കോടതികളിൽ സമീപിച്ചെങ്കിലും ട്രംപ് തിരിച്ചടി നേരിട്ടിരുന്നു. കഴിഞ്ഞദിവസം വിജയം ഔദ്യോ​ഗികമായി സ്ഥിരീകരിക്കുന്ന ചടങ്ങിനിടെയാണ് ട്രംപ് അനുകൂലികൾ ക്യാപിറ്റോൾ ഹിൽസിൽ അതിക്രമം അഴിച്ചുവിട്ടത്. സംഭവത്തിൽ പൊലീസുകാരൻ അടക്കം അഞ്ചുപേർ കൊല്ലപ്പെട്ടിരുന്നു.

 

January 13, 2021, 10:19 am

Advertisement

Advertisement