14 Friday
August , 2020
4.05 AM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

കൂടെപ്പിറപ്പുകളുമായും മാതാപിതാക്കളുമായും മക്കളുമായും ലൈംഗിക ബന്ധമാവാമെന്ന് യുക്തിവാദ സെമിനാർ


ഷിയാസ് ബിൻ ഫരീദ്

 

കോഴിക്കോട്: രക്തബന്ധുക്കളുമായും കൂടെപ്പിറപ്പുകളുമായും മാതാവിനോടും പിതാവിനോടും വരെ ലൈംഗികബന്ധമാവാമെന്നും അത് നിയമവിധേയമാക്കണം എന്നുമുള്ള വാദവുമായി കേരള യുക്തിവാദികള്‍. ഒക്ടോബര്‍ ആറിന് പ്രമുഖ യുക്തിവാദ പ്രചാരകന്‍ സി രവിചന്ദ്രന്റെ നേതൃത്വത്തില്‍ കോഴിക്കോട് നടന്ന ലിറ്റ്മസ്-19 അന്താരാഷ്ട്ര സ്വതന്ത്രചിന്താ സെമിനാറിലാണ് ഇത്തരമൊരു വിചിത്ര വാദം ഉയര്‍ന്നത്.

 

പരസ്പര സമ്മതമുണ്ടെങ്കില്‍ അഗമ്യഗമനവും ആവാമെന്ന് വിഷയം അവതരിപ്പിച്ച ആലപ്പുഴ സ്വദേശി മനു പ്രസാദാണ് പറഞ്ഞത്. കളിയാട്ടം എന്ന സെഷനിലായിരുന്നു ലൈംഗികതയുടെ സര്‍വ പരിധികളും ലംഘിക്കുകയും സാമൂഹിക സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടുകയും മനുഷ്യ ബന്ധങ്ങളുടെ അന്തഃസന്തയെ പാടേ തകർക്കുകയും ചെയ്യുന്ന തരത്തിലുള്ള വാദവുമായി മനു രംഗത്തെത്തിയത്.  

'സ്വതന്ത്ര ലൈംഗികത എന്നത് സ്വതന്ത്ര ചിന്താഗതിയുടെ ഒരു ഭാഗമാണ്. പരസ്പര സമ്മതത്തിന്റെ അടിസ്ഥാനത്തിലാണ് നമ്മള്‍ ലൈംഗികതയെ കാണുന്നത്. ഇത്തരം ലൈംഗികതയെ ഒരു കാരണവശാലും എതിര്‍ക്കേണ്ട കാര്യമില്ല. ഇൻസെസ്റ്റ് സെക്സ് (രക്തബന്ധുക്കളും കൂടെപ്പിറപ്പുകളും മക്കളും മാതാപിതാക്കളുമായുള്ള ലൈംഗികത) പോലും. അവര്‍ക്ക് അതില്‍ താല്‍പര്യമുണ്ടെങ്കില്‍ അത് ചെയ്യാം'- എന്നാണ് മനുവിന്റെ വാദങ്ങള്‍. ഇതിനെ പൊതുസമൂഹം എങ്ങനെ കാണുന്നു എന്ന് ചിന്തിച്ച് അതില്‍ മൗനം പാലിക്കുന്നതില്‍ അര്‍ഥമില്ലെന്നും മനു പറയുന്നു. 

 

നേരത്തെ, നോര്‍വേയില്‍ നടന്ന ഒരു സംവാദത്തില്‍ പട്ടിയും പൂച്ചയുമായുമൊക്കെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍, മൃഗത്തിന് വേദനിക്കുന്നില്ലെങ്കില്‍ അതും കുഴപ്പമില്ല എന്നായിരുന്നു സ്വതന്ത്രചിന്താ പ്രതിനിധിയുടെ വാദം. യുക്തിവാദവുമായി ബന്ധപ്പെട്ട് 'വിസ്‌ഡം യൂത്ത്' കഴിഞ്ഞദിവസം കണ്ണൂരിൽ നടത്തിയ 'ഡയലോഗ്' പ്രോഗ്രാമിൽ പ്രസ്തുത വിഷയം ഗൗരവകരമായി ഉയർത്തിക്കാട്ടിയതോടെയാണ് സാമൂഹ്യ മാധ്യങ്ങളിലടക്കം ഇത് വീണ്ടും ചർച്ചയായത്. 

December 04, 2019, 14:13 pm

Advertisement

Advertisement