ബോളിവുഡ് താരങ്ങളായ തപ്സി പന്നുവിന്റെയും അനുരാഗ് കശ്യപിന്റെയും വസ്തുവകകളിൽ ആദായനികുതി വകുപ്പ് റെയ്ഡ്. ടാലന്റ് ഹണ്ട് കമ്പനിയായ കെഡബ്ല്യുഎഎന്നിലും റെയ്ഡ് നടക്കുന്നതായി എഎൻഐ റിപോർട്ട് ചെയ്തു. ഈ കമ്പനിയുടെ സിഇഒയെ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നതാണ്.
താരങ്ങളുടെ മുംബൈയിലെയും മറ്റിടങ്ങളിലെയും കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. സംവിധായകൻ വികാസ് ബാഹലിന്റെ ഉടമസ്ഥതയിലുള്ള കേന്ദ്രങ്ങളിലും റെയ്ഡ് നടക്കുന്നതായാണ് റിപോർട്ടുകൾ.
സിനിമാക്കാർ എന്നതിലുപരി നിലപാടുകൾ കൊണ്ട് ശ്രദ്ധേയരാണ് തപ്സി പന്നുവും അനുരാഗ് കശ്യപും.
March 03, 2021, 14:06 pm