7 Tuesday
July , 2020
6.34 PM
livenews logo
flash News
വീണ്ടും ഞെട്ടിച്ച് കോവിഡ്; ഇന്ന് 272 പേർക്ക് രോ​ഗം ഹൈദരാലി തങ്ങൾക്കൊപ്പമുള്ളത് സ്വപ്നയല്ല ഞാനാണ്; വ്യാജ പ്രചാരകർക്കെതിരെ നടപടിയെന്ന് ഒഐസിസി പ്രവർത്തക ഷീജ സ്വപ്നം മതം മാറി മുംതാസ് ആയെന്ന വ്യാജ പ്രചരണവുമായി പ്രതീഷ് വിശ്വനാഥ്; വർ​ഗീയ നിറം നൽകാൻ ​ഗൂഢ ശ്രമം പ്രതികൾക്ക് സർക്കാർ സഹായം സഹായം ലഭിക്കില്ല; തെറ്റ് ചെയ്തവർ രക്ഷപ്പെടില്ല: കോടിയേരി വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണെങ്കിലും ഉത്തരം ഉണ്ടാകണം: സ്വർണക്കടത്ത് കേസിൽ അരുൺ ​ഗോപി സ്വപ്‌നയ്ക്കും സരിത്തിനും സംരക്ഷണം കൊടുത്തത് ഐടി സെക്രട്ടറി ശിവശങ്കര്‍ തന്നെ; മുന്‍ എസ്പി ജോര്‍ജ് ജോസഫ് സ്വപ്ന സുരേഷ് തന്റെ മരുമകളല്ല; വ്യാജപ്രചരണത്തിനെതിരെ നടപടിയെന്ന് തമ്പാനൂർ രവി പ്രതിഫലം ചോദിച്ചപ്പോൾ ഡബ്ല്യുസിസിയുടെ അമരത്തിരിക്കുന്ന സംവിധായക ​പുറത്താക്കിയെന്ന് ​കോസ്ട്യൂം ഡിസൈനർ സ്വർണക്കള്ളക്കടത്ത്: മുഖ്യമന്ത്രിയുടെ പ്രിൻസിപൽ സെക്രട്ടറി എം ശിവശങ്കറിനെ മാറ്റി കൊറോണവൈറസ്: ഷി ജിൻപിങ്ങിനെ വിമർശിച്ച നിയമ പ്രഫസറെ ചൈന തടങ്കിലടച്ചു

പ്രമുഖ ഫയൽ ഷെയറിങ് പ്ലാറ്റ്ഫോമായ വി ട്രാൻസ്ഫർ ഇന്ത്യയിൽ നിരോധിച്ചു



ന്യൂഡൽഹി: പ്രമുഖ ഫയൽ ഷെയറിങ് സൈറ്റായ വി ട്രാൻസ്ഫർ ഇന്ത്യയിൽ നിരോധിച്ചു. ദേശസുരക്ഷ കണക്കിലെടുത്താണ് നടപടിയെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. വി ട്രാൻസ്ഫറിലെ രണ്ട് യുആർഎല്ലുകൾ നിരോധിക്കണമെന്ന് ചൂണ്ടിക്കാട്ടി ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് ഇന്റർനെറ്റ് സേവനദാതാക്കൾക്ക് നോട്ടിസ് നൽകിയിരുന്നു. മൂന്നാമത് നൽകിയ നോട്ടിസിൽ വി ട്രാൻസ്ഫർ ഡോട്ട് കോമിനെ നിരോധിക്കണമെന്ന് ചൂണ്ടിക്കാട്ടിയുള്ളതായിരുന്നുവെന്ന് മുംബൈ മിറർ റിപോർട്ട് ചെയ്തു.

 

പ്രത്യേക അക്കൗണ്ടുകൾ ഉണ്ടാക്കാതെ തന്നെ രണ്ടു ജിബി വരെയുള്ള ഫയലുകൾ ട്രാൻസ്ഫർ ചെയ്യാൻ വി ട്രാൻസ്ഫർ അവസരമൊരുക്കിയിരുന്നു. പ്രീമിയം അക്കൗണ്ടുകൾക്ക് വലിയ ഫയലുകളും കൈമാറാൻ കഴിഞ്ഞിരുന്നു.

 

അതേസമയം സൈറ്റ് നിരോധിക്കാൻ തക്ക എന്തു പ്രകോപനമാണ് വി ട്രാൻസ്ഫറിൽ നിന്നുണ്ടായതെന്നു വ്യക്തമല്ല.

 

May 30, 2020, 23:37 pm

Advertisement