24 Friday
January , 2020
8.51 AM
livenews logo
flash News
ആധാറും വോട്ടർകാർഡും ബന്ധിപ്പിക്കുന്നതിന് നിയമഭേദ​ഗതി കൊണ്ടുവരാൻ കേന്ദ്രമന്ത്രാലയം പുലരാനിരിക്കുന്നത് നീതിപീഠങ്ങളുടെ ബധിര കർണങ്ങളിൽ ഇടിനാദം മുഴങ്ങുന്ന പ്രഭാതങ്ങൾ പൗരത്വ പ്രക്ഷോഭത്തിനിടെ ബിജെപിക്ക് തിരിച്ചടി; ​ഗുജറാത്ത് എംഎൽഎ രാജിവച്ചു റോഹിങ്ക്യൻ വംശഹത്യക്കെതിരെ നടപടിയെടുക്കണം; മ്യാൻമറിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി ജിപിഎസിനു പകരക്കാരനെയും കൊണ്ട് ഐഎസ്ആർഒ; വൈകാതെ ഫോണുകളിൽ ലഭ്യമാവും വുഹാൻ വൈറസ് ബാധ: സൗദിയിൽ 30 മലയാളി നഴ്സുമാർ നിരീക്ഷണത്തിൽ ജംബോ പട്ടികയിൽ എന്നെ പരി​ഗണിക്കേണ്ട; പൊട്ടിത്തെറിച്ച് വി ഡി സതീശൻ പൗരത്വനിയമത്തെ അനുകൂലിച്ച പരിപാടിക്കെതിരെ പ്രതിഷേധിച്ച യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ് ആസാദി മുഴക്കിയാൽ രാജ്യ​ദ്രോഹത്തിനു കേസെടുക്കുമെന്ന യുപി മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ ഫേസ്ബുക്ക് പേജിൽ പൊങ്കാല പ്രതി പിടിക്കപ്പെടുംമുമ്പ് ഭീകരൻ; ശേഷം വെറും യുവാവ്: ജന്മഭൂമിയുടെ ഭീകര നിലപാട് ചീറ്റി

പൂനെയിൽ ലങ്കയെ നിലംപരിശാക്കി ടി ട്വന്റി പരമ്പര ഇന്ത്യ സ്വന്തമാക്കി

January 10, 2020, 22:31 pm

ശ്രീലങ്കയ്ക്കെതിരേ പൂനെയിൽ നടന്ന മൂന്നാം ടി ട്വന്റി മൽസരം ഇന്ത്യ 78 റൺസിന് സ്വന്തമാക്കി. ജയത്തോടെ 0-2ന് പരമ്പരയും ഇന്ത്യ കീശയിലാക്കി.

 

ടോസ് നേടിയ ശ്രീലങ്ക  ബൗളിങ് തിരഞ്ഞെടുക്കുകയും ഇന്ത്യയെ 201 റൺസിൽ ഒതുക്കുകയും ചെയ്തിരുന്നു. ഓപണർമാരായ ശിഖർ ധവാന്റെയും 52, കെ എൽ രാഹുലിന്റെയും 52 മികച്ച തുടക്കം ഇന്ത്യക്ക് ​ഗുണം ചെയ്തു. ധവാൻ പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ സഞ്ജു സാംസൺ നേരിട്ട ആദ്യ പന്ത് സിക്സറിനു പറത്തി. എന്നാൽ തൊട്ടടുത്ത ഓവറിൽ നേരിട്ട ആദ്യ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി സഞ്ജു കൂടാരം കയറുകയും ചെയ്തു. പിന്നാലെയെത്തിയ പാണ്ഡ്യ 31 റൺസുമായി പുറത്താവാതെ നിന്നു. കോഹ് ലി 26ഉം താക്കൂർ 22ഉം റൺസെടുത്തു. രണ്ടു സിക്സും ഒരു ഫോറും അടക്കം എട്ട് പന്തിൽ നിന്നായിരുന്നു താക്കൂറിന്റെ 22 റൺസ് സമ്പാദ്യം.

 

 

ലങ്കൻ നിരയിൽ മാത്യൂസിനും 31, ഡിസിൽവയ്ക്കും 57 മാത്രമാണ് രണ്ടക്കം കാണാനായത്. ഓപണറായ ​ഗുണതിലക ഒന്നും ഫെർണാണ്ടോ 9ഉം റൺസെടുത്തു പുറത്തായി. ശങ്കാരയും 9, പെരേരയും 7 ആണ് ലങ്കൻ നിരയിൽ ഉയർന്ന സ്കോർ നേടിയ മറ്റു രണ്ടുപേർ. രണ്ടു പേർ ഡക്കായപ്പോൾ മൂന്നുപേർക്ക് ഒരു റൺസ് വീതം മാത്രമേ എടുക്കാനായുള്ളൂ.

 

ആദ്യമൽസരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ഇൻഡോറിൽ നടന്ന രണ്ടാം ടിട്വന്റിയിലും ഇന്ത്യ ലങ്കയെ നിഷ്പ്രഭരാക്കി.

January 10, 2020, 22:31 pm

Advertisement