18 Saturday
January , 2020
12.04 PM
livenews logo
flash News
ഷഹീൻബാ​ഗ് ആവർത്തിച്ച് ബീഹാറും മുംബൈയും; രാപ്പകൽ പ്രതിഷേധത്തെരുവുമായി സ്ത്രീകൾ ഉയരക്കുറവിന്റെ പെരുമയുമായി ഖ​ഗേന്ദ്ര താപർ വിടവാങ്ങി ഇറാന്റെ ആക്രമണത്തിൽ 11 സൈനികർക്ക് പരിക്കേറ്റതായി യുഎസ് വെളിപ്പെടുത്തൽ ദേശസുരക്ഷാ നിയമപ്രകാരം ആരെയും കസ്റ്റഡിയിലെടുക്കാൻ ഡൽഹി പോലിസിന് ലഫ്.​ഗവർണറുടെ അനുമതി കാലാവസ്ഥ വ്യതിയാനപ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ ജനങ്ങളും ഒത്തുചേരണമെന്ന് യുഎഇ പരിസ്ഥിതി മന്ത്രി ലിപി അക്ബറിന് ഹ്യൂമൻ കെയർ അവാര്‍ഡ് ബഹിഷ്കരണ പ്രതിഷേധം അങ്ങ് വടക്കും; ബിജെപിക്കാരെ കടകളടച്ച് നാണംകെടുത്തി ബോവിക്കാനംകാരും ​ഗവർണറേയും പ്രസിഡന്റിനേയും നിയമിച്ചവരാണ് ഇന്ന് ഇന്ത്യ നേരിടുന്ന ദുരന്തം; സ്വാമി സന്ദീപാനന്ദ ​ഗിരി തലച്ചോറിനെ തെറ്റിദ്ധരിപ്പിച്ച് നടുവേദന മാറ്റാനുള്ള വിദ്യയുമായി ജാ​ഗ്വാർ നിർഭയ കേസിൽ പുതിയ മരണ വാറന്റ്: ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും

പുരുഷന് കുത്തിവയ്പ്; ​ഗർഭനിരോധനമാർ​ഗത്തിൽ ചരിത്രനേട്ടത്തിന്റെ വക്കിൽ ഇന്ത്യ

November 19, 2019, 08:09 am

ന്യൂഡൽഹി: പുരുഷന് കുത്തിവയ്പ് നൽകി ഗർഭനിരോധനം സാധ്യമാക്കുന്ന രീതി വികസിപ്പിച്ചെടുത്ത് ഇന്ത്യയുടെ മെഡിക്കൽ റിസർച്ച് കൗൺസിൽ. ഒരു തവണ കുത്തിവയ്പെടുത്താൽ 13 വർഷം വരെ ​ഗർഭധാരണത്തെ തടയാനാവും. വന്ധ്യംകരണ ശസ്ത്രക്രിയ്ക്കു പകരമായാണ് ഇത്തരമൊരു രീതി ഇന്ത്യൻ സംഘം വികസിപ്പിച്ചത്.

 


ഡ്ര​ഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ(ഡിജിജിഐ) അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ് പരീക്ഷണം. അനുകൂല ഉത്തരവ് ലഭിച്ചാൽ വൈദ്യശാസ്ത്രരം​ഗത്തിന് ഇന്ത്യ നൽകുന്ന സുപ്രധാന സംഭാവനയാവും ഇത്. 303 പേരെയാണ് പരീക്ഷണത്തിൽ പങ്കെടുപ്പിച്ചത്. മൂന്ന് ഘട്ടങ്ങളിലായാണ് പരീക്ഷണം നടത്തിയത്. 97.3 ശതമാനം ഫലമാണ് പരീക്ഷണത്തിൽ കൈവരിച്ചത്. ഡിജിജിഐയുടെ അനുമതി ലഭിച്ചാൽ ലോകത്തിലെ ആദ്യ പുരുഷ ​ഗർഭനിരോധക മാർ​ഗമെന്ന ഖ്യാതി ഇതിനു ലഭിക്കുമെന്ന് പരീക്ഷണത്തിനു നേതൃത്വം നൽകിയ ഡോ. ആർ എസ് ശർമ പറഞ്ഞു.

 

അമേരിക്കയും ഇത്തരമൊരു പരീക്ഷണം നടത്തിവരികയാണ്. ബ്രിട്ടന്റെ നാഷനൽ ഹെൽത്ത് കെയർ 2016ൽ കുത്തിവയ്പ് ​ഗർഭനിരോധക മാർ​ഗം പരീക്ഷിച്ചിരുന്നെങ്കിലും പാർശ്വഫലങ്ങളെ തുടർന്ന് നിർത്തിവയ്ക്കുകയായിരുന്നു.

 

53.5 ശതമാനം ദമ്പതികൾ ​ഗർഭനിരോധന മാർ​ഗങ്ങൾ ഉപയോ​ഗിക്കുന്നുണ്ട്. വന്ധ്യംകരണ ശസ്ത്രക്രിയ അടക്കമുള്ളതാണ് ഈ കണക്ക്. 36 ശതമാനം സ്ത്രീകൾ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയരാവുമ്പോൾ 0.3 ശതമാനം പുരുഷൻമാർ മാത്രമാണ് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയതെന്ന് 2015-16ലെ ദേശീയ കുടുംബാ​രോ​ഗ്യ സർവേ-4 വ്യക്തമാക്കുന്നു.

 


ലോക്കൽ അനസ്തേഷ്യ നൽകിയ ശേഷം ബീജം വഹിക്കുന്ന കുഴലിൽ ആണ് ​ഗർഭനിരോധന കുത്തിവയ്പെടുക്കുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രഫ. എസ് കെ ​ഗുഹയാണ് 1970കളിൽ ഈ മരുന്ന് കണ്ടുപിടിച്ചത്. 1984 മുതൽ വ്യാപകമായി ഉപയോ​ഗിക്കാമെന്ന് കരുതിയിരുന്നെങ്കിലും പരീക്ഷണങ്ങൾ നടത്തുന്നതിന്റെ ഭാ​ഗമായി ഇതു നീളുകയായിരുന്നു. 

November 19, 2019, 08:09 am

Advertisement