7 Tuesday
July , 2020
6.54 PM
livenews logo
flash News
വീണ്ടും ഞെട്ടിച്ച് കോവിഡ്; ഇന്ന് 272 പേർക്ക് രോ​ഗം ഹൈദരാലി തങ്ങൾക്കൊപ്പമുള്ളത് സ്വപ്നയല്ല ഞാനാണ്; വ്യാജ പ്രചാരകർക്കെതിരെ നടപടിയെന്ന് ഒഐസിസി പ്രവർത്തക ഷീജ സ്വപ്നം മതം മാറി മുംതാസ് ആയെന്ന വ്യാജ പ്രചരണവുമായി പ്രതീഷ് വിശ്വനാഥ്; വർ​ഗീയ നിറം നൽകാൻ ​ഗൂഢ ശ്രമം പ്രതികൾക്ക് സർക്കാർ സഹായം സഹായം ലഭിക്കില്ല; തെറ്റ് ചെയ്തവർ രക്ഷപ്പെടില്ല: കോടിയേരി വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണെങ്കിലും ഉത്തരം ഉണ്ടാകണം: സ്വർണക്കടത്ത് കേസിൽ അരുൺ ​ഗോപി സ്വപ്‌നയ്ക്കും സരിത്തിനും സംരക്ഷണം കൊടുത്തത് ഐടി സെക്രട്ടറി ശിവശങ്കര്‍ തന്നെ; മുന്‍ എസ്പി ജോര്‍ജ് ജോസഫ് സ്വപ്ന സുരേഷ് തന്റെ മരുമകളല്ല; വ്യാജപ്രചരണത്തിനെതിരെ നടപടിയെന്ന് തമ്പാനൂർ രവി പ്രതിഫലം ചോദിച്ചപ്പോൾ ഡബ്ല്യുസിസിയുടെ അമരത്തിരിക്കുന്ന സംവിധായക ​പുറത്താക്കിയെന്ന് ​കോസ്ട്യൂം ഡിസൈനർ സ്വർണക്കള്ളക്കടത്ത്: മുഖ്യമന്ത്രിയുടെ പ്രിൻസിപൽ സെക്രട്ടറി എം ശിവശങ്കറിനെ മാറ്റി കൊറോണവൈറസ്: ഷി ജിൻപിങ്ങിനെ വിമർശിച്ച നിയമ പ്രഫസറെ ചൈന തടങ്കിലടച്ചു

ഫ്രറ്റേണിറ്റി ഫോറം കോവിഡ് സുരക്ഷാ കൈപ്പുസ്തകം പ്രകാശനം ചെയ്തു


 

ജിദ്ദ: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം 'കോവിഡ്-19 സുരക്ഷാ മുൻകരുതലുകൾ' എന്ന പേരിൽ കൈപ്പുസ്തകം പ്രകാശനം ചെയ്തു. കോവിഡ്  വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സഊദിയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കം ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച്  ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം 5 ഭാഷകളിലാണ് കൈപ്പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

 

ഇംഗ്ലീഷ് പതിപ്പിന്റെ പ്രകാശനം സഊദി ആരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ വിഭാഗം മദായിൻ ഫഹദ് ഡിസ്ട്രിക്ട് മാനേജറും ആരോഗ്യ ബോധവൽക്കരണ വിഭാഗം അസിസ്റ്റൻറ്  മാനേജറുമായിരുന്ന  ഡോ. മുഹന്നദ് അബ്ദുല്ല അൽസഹ്‌റാനി നിർവഹിച്ചു.   

 

 

ആരോഗ്യ ബോധവൽക്കരണ രംഗത്ത്  ഫ്രറ്റേണിറ്റി  ഫോറത്തിന്റെ  സേവനം പ്രശംസനീയമാണെന്നും,  കഴിഞ്ഞ കാലങ്ങളിൽ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചു നടത്തിയ ക്യാമ്പയിനുകൾ  ഫലപ്രദവുമായിരുന്നുവെന്നും ഡോക്ടർ മുഹന്നദ് പറഞ്ഞു.  

 

 

ഇംഗ്ലീഷ്, ഉറുദു, മലയാളം, തമിഴ്, കന്നട എന്നീ ഭാഷകളിലാണ് കൈപ്പുസ്തകം പ്രസിദ്ധീകരിക്കുന്നത്. മറ്റു ഭാഷകളിലുള്ള  ബുക്‌ലെറ്റുകൾ  അടുത്ത ദിവസങ്ങളിൽ പ്രകാശനം ചെയ്യുമെന്ന്  ഫ്രറ്റേണിറ്റി ഫോറം ജിദ്ദ പ്രസിഡൻറ്  ഫയാസുദ്ദിൻ അറിയിച്ചു.

 

June 22, 2020, 11:59 am

Advertisement