27 Saturday
November , 2021
4.27 AM
livenews logo
flash News
മതവിദ്വേഷ പ്രസ്താവന; പി സി ജോർജിനെതിരെ പരാതി നൽകി 'മോഡലുകളെ ദുരുദ്ദേശത്തോടെ പിന്തുടർന്നു'; ഔഡി കാർ ഉടമ അറസ്റ്റില്‍ പ്രതിമയെന്നു കരുതി സെൽഫിയെടുക്കുന്നതിനിടെ വിനോദസഞ്ചാരിയെ മുതല പിടിച്ചു മൊബൈൽ നൽകിയില്ല; 10ാം ക്ലാസുകാരൻ ആത്മഹത്യ ചെയ്തു സിനിമാ നിർമാതാക്കളുടെ ഓഫിസുകളിൽ ആദായ നികുതി റെയ്ഡ് അജ്മൽബിസ്മിയിൽ സൂപ്പർ ഫ്രൈ ഡേ സെയിൽ മോഫിയയുടെ ആത്മഹത്യ; സിഐ സുധീറിന് സസ്പെൻഷൻ സന്ദീപ് വാര്യറുടെ വീട്ടിൽ അതിക്രമിച്ച് കയറിയയാൾ പിടിയിൽ ഗുരുതര കരൾ രോഗം ബാധിച്ചയാളെ മദ്യപനെന്ന് ആരോപിച്ച് കെഎസ്ആർടിസി കണ്ടക്ടർ ഇപ്പോഴും സഹന സമരങ്ങൾ വിജയിക്കുന്ന ഇന്ത്യ

ഇന്ത്യ വേണ്ടെന്ന് വച്ചാല്‍ മാത്രം മറ്റുള്ളവർ ലോക കപ്പ് സ്വപ്‌നം കണ്ടാല്‍ മതി; പാക് ഇതിഹാസം ഇൻസമാമുൽ ഹഖ്


 

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ കിരീട ജേതാക്കളെ പ്രവചിച്ച് പാകിസ്താന്‍ ക്രിക്കറ്റ് ഇതിഹാസം ഇന്‍സമാം ഉൽ ഹഖ്. ഈ ലോക കിരീടം ടീം ഇന്ത്യ വേണ്ടെന്നു വച്ചാല്‍ മാത്രം മറ്റുള്ള ടീമുകള്‍ സ്വപ്‌നം കണ്ടാല്‍ മതിയെന്ന് ഇന്‍സി പറയുന്നു.

 

'യുഎഇയിലേയും ഒമാനിലേയും സാഹചര്യം ഇന്ത്യയ്ക്ക് അനുകൂലമാണ്. ഇന്ത്യ ഈ ലോകകപ്പ് ജയിക്കാന്‍ സാധ്യത ഏറെയാണ്. ഇനി അത് നടക്കുന്നില്ലെങ്കില്‍ അത് ഇന്ത്യ വേണ്ടെന്നു വച്ചെങ്കില്‍ മാത്രമായിരിക്കും. അത്രകണ്ട് ഈ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട ടീം ഇന്ത്യയാണ്''- ഇന്‍സമാം പറഞ്ഞു.

 

ഏതെങ്കിലും ഒരു ടൂര്‍ണമെന്റിന് മുമ്പ് ഏതു ടീം വിജയിക്കുമെന്ന് പ്രവചിക്കുക അസാധ്യമാണെന്നും പക്ഷേ ഈ ടൂര്‍ണമെന്റില്‍ ഇന്ത്യ കഴിഞ്ഞേ മറ്റൊരു ടീമിനെ ചിന്തിക്കാന്‍ കഴിയൂയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ലോകകപ്പ് ജയിക്കാന്‍ ഒന്നിലധികം ടീമുകള്‍ക്ക് ഇത്തവണ അവസരമുണ്ടെന്നാണ് മുന്‍ വിന്‍ഡീസ് താരം ഇയാന്‍ ബിഷപ്പ് പറയുന്നത്.

 

ഇംഗ്ലണ്ട്, ഇന്ത്യ, ന്യൂസിലന്‍ഡ്, പാകിസ്താന്‍, വെസ്റ്റിന്‍ഡീസ് ടീമുകളെല്ലാം ഫേവറിറ്റുകളാണെന്നും ഇവരില്‍ ആരു ജയിക്കുക എന്നു പ്രവചിക്കുക അസാധ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

October 22, 2021, 19:31 pm

Advertisement

Advertisement