17 Friday
January , 2020
10.27 PM
livenews logo
flash News
ബഹിഷ്കരണ പ്രതിഷേധം അങ്ങ് വടക്കും; ബിജെപിക്കാരെ കടകളടച്ച് നാണംകെടുത്തി ബോവിക്കാനംകാരും ​ഗവർണറേയും പ്രസിഡന്റിനേയും നിയമിച്ചവരാണ് ഇന്ന് ഇന്ത്യ നേരിടുന്ന ദുരന്തം; സ്വാമി സന്ദീപാനന്ദ ​ഗിരി തലച്ചോറിനെ തെറ്റിദ്ധരിപ്പിച്ച് നടുവേദന മാറ്റാനുള്ള വിദ്യയുമായി ജാ​ഗ്വാർ നിർഭയ കേസിൽ പുതിയ മരണ വാറന്റ്: ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും സംസ്ഥാനത്ത് ലൗ ജിഹാദില്ല; വ്യക്തമാക്കി ഡിജിപി ലോക്നാഥ് ബെഹ്റ പൗരത്വനിയമത്തിനെതിരെ പ്രമേയവുമായി പഞ്ചാബും പിന്നോട്ടില്ല; ഡൽഹി വിടുംമുമ്പ് ജുമാ മസ്ജിദിലെത്തി ഭരണഘടനയുടെ ആമുഖം വായിച്ച് ആസാദ് കാണാതായ ഇന്തോ-അമേരിക്കൻ യുവതിയുടെ മൃതദേഹം കാറിന്റെ ഡിക്കിയിൽ മതരാഷ്ട്രീയത്തിന്റെ പേരില്‍ രാജ്യം കത്തുമ്പോള്‍ എരിതീയില്‍ എണ്ണയൊഴിക്കരുത്: ലൗജിഹാദ് ആരോപണത്തിനെതിരെ സഭാ മുഖപത്രം നിർഭയ കൂട്ടബലാൽസം​ഗക്കൊലക്കേസ് പ്രതികളുടെ ദയാഹരജി രാഷ്ട്രപതി തള്ളി

ചരിത്രഭൂമികളിലൂടെ ഇന്ത്യൻ മീഡിയ ഫോറത്തിന്റെ പഠനയാത്ര

December 02, 2019, 22:17 pm

ജിദ്ദ: ചരിത്രഭൂമികളിലൂടെ ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പഠനയാത്ര സംഘടിപ്പിച്ചു.നൂറ്റാണ്ട്കൾക്ക് മുമ്പുള്ള പ്രവാചകൻമാരുടെ ജീവിതവും മാനവ കുലത്തിന്റെ ജീവിത രീതിയും നേർകാഴ്ച്ചയാവുന്ന തബൂക്കിലെ ചരിത്ര ഭൂമികളിലൂടെയാണ് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം മാധ്യമപ്രവർത്തകർക്കായി പഠന യാത്ര സംഘടിപ്പിച്ചത്. നിയോം സിറ്റി,  ശർമ, ഹഖൽ, മദ്​യൻ വില്ലേജ്​, മഖ്​ന ബീച്ച്​, വാദി ത്വയ്യിബ് ​, ബീർ മൂസ, ആസ്ത്ര ഫാം, തബൂഖ്​ കോട്ട, റസൂൽ മസ്​ജിദ് ഹിജാസ് റെയിൽവേ എന്നിവിടങ്ങളിൽ സംഘം സന്ദർശനം നടത്തി.

 

തബൂക്ക്​ വിമാനത്താവളത്തിൽ മാസ്​ തബൂക്ക്​ ഭാരവാഹികൾ മീഡിയ സംഘത്തെ സ്വീകരിച്ചു.  ഭാരവഹികളായ പ്രദീപ് കുമാർ, മാത്യു തോമസ്സ് നെല്ലുവേലിൽ, അബ്​ദുൽ ഹഖ്​ പെരിന്തൽമണ്ണ, നജുമുദ്ദീൻ തൃക്കുന്നപ്പുഴ,  ജോസ് സ്കറിയ, ഷാബു ഹബീബ്, വിമൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം


ദ്വിദിന സന്ദർശന പരിപാടിക്ക്​ മീഡിയ ഫോറം പ്രസിഡൻറ്​ പി. ഷംസുദ്ദീൻ, ജനറൽ സെക്രട്ടറി കബീർ കൊണ്ടോട്ടി  ട്രഷറർ ബിജു രാമന്തളി, ടൂർ ചീഫ് കോഡിനേറ്റർ  നാസർ കരുളായി, വൈസ്​ പ്രസിഡൻറ്​ ഹാഷിം കോഴിക്കോട്​, ജോയന്റ് സെക്രട്ടറി ഗഫൂർ കൊണ്ടോട്ടി എന്നിവർ നേതൃത്വം നൽകി. പി.എം. മായിൻകുട്ടി, ജാഫറലി പാലക്കോട്​, ഇബ്രാഹിം ശംനാട്​, സാദിഖലി തുവൂർ, പി.കെ. സിറാജ്​, മുസ്​തഫ പെരുവള്ളൂർ എന്നിവർ യാത്രാസംഘത്തിലുണ്ടായിരുന്നു.

December 02, 2019, 22:17 pm

Advertisement