14 Thursday
November , 2019
5.22 PM
livenews logo
flash News
സുദർശന് സംഘപരിവാറുമായി അടുത്ത ബന്ധം; വ്യക്തമാക്കി സെമിനാർ പങ്കാളിത്തം പള്ളി പ്രവേശന അനുമതിക്കായി മുസ്ലിം സ്ത്രീകളാരും കോടതിയിൽ എത്തിയിട്ടിട്ടില്ലല്ലോയെന്ന് ജസ്റ്റിസ് നരിമാൻ റഫാൽ കേസ്: പുനഃപരിശോധനാ ഹരജികൾ തള്ളി 'ചൗകീദാർ ചോർഹേ': രാഹുലിനെതിരെ കോടതിയലക്ഷ്യമില്ല; കൂടുതൽ ജാ​ഗ്രത വേണം ശബരിമല വിധി പുനഃപരിശോധനയ‌ടക്കം മതാചാര ഹരജികളെല്ലാം വിശാല ബെഞ്ചിലേക്ക് കാനഡ ലോകത്തിലെ ഏറ്റവും തണുപ്പുള്ള പ്രദേശമാവുന്നു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ പ്രസ്സ് ആൻറ്​ ഇൻഫർമേഷൻ കോൺസുലിനു മീഡിയ ഫോറം യാത്രയയപ്പ്​ നൽകി ഫാൽക്കൺ എഫ് സി ജേഴ്‌സി പ്രകാശനം ചെയ്തു മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി സുദര്‍ശന്‍ പത്മനാഭന്‍ മിസോറമിലേക്ക് മുങ്ങി; നിയമപോരാട്ടത്തിന് ആക്ഷന്‍ കൗണ്‍സില്‍

2023 പുരുഷ ഹോക്കി ലോകകപ്പിന് ഇന്ത്യ വേദിയാവും

November 08, 2019, 19:58 pm

2023ലെ പുരുഷ ഹോക്കി ലോകകപ്പിന് ഇന്ത്യ വേദിയാവും. 2023 ജനുവരി 13 മുതൽ ജനുവരി 29 വരെയാണ് മൽസരം ക്രമീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച സ്വിറ്റ്സർലന്റിലെ ലൗസേനിൽ ചേർന്ന ഇന്റർനാഷനൽ ഹോക്കി ഫെഡറേഷനന്റെ വാർഷികയോ​ഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

 

2022 വനിതാ ലോകകപ്പിന് സ്പെയിനും നെതർലന്റും സംയുക്തമായി ആതിഥ്യം വഹിക്കും. ജൂലൈ 1 മുതൽ 17 വരെയാണ് വനിതാ ലോകകപ്പ് നടക്കുക.

 

മൽസരവേദികൾ സംബന്ധിച്ച പ്രഖ്യാപനം പിന്നീടുണ്ടാവുമെന്നും അധികൃതർ അറിയിച്ചു. ആതിഥേയ രാജ്യങ്ങളിലെ ടീമുകൾക്ക് ലോകകപ്പ് യോ​ഗ്യത നൽകും. കോണ്ടിനെന്റൽ ചാംപ്യൻഷിപ്പിലെ അഞ്ചുജേതാക്കൾക്ക് ലോകകപ്പിന് നേരിട്ട് യോ​ഗ്യത നൽകും.

 

ഹോം, എവേ പ്ലേ ഓഫ് രീതിയിലാണ് ശേഷിക്കുന്ന പത്തുടീമുകൾക്ക് ലോകകപ്പ് പ്രവേശനം നൽകുക. 2018ൽ ഒഡീഷയിൽ നടന്ന പുരുഷ ഹോക്കി ലോകകപ്പിൽ ബെൽജിയമാണ് ജേതാക്കളായത്.

November 08, 2019, 19:58 pm

Advertisement