28 Tuesday
January , 2020
6.19 AM
livenews logo
flash News
എംസി മാത്യു അന്തരിച്ചു യുഎസ് സൈനിക വിമാനം അഫ്​ഗാനിസ്താനിൽ തകർന്നുവീണ് നിരവധി സൈനികർ മരിച്ചതായി താലിബാൻ കളമശ്ശേരി സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു തമിഴ്നാട്ടിൽ ബിജെപി നേതാവിനെ അരിവാളിന് വെട്ടിക്കൊന്നു; പിന്നിൽ മുസ് ലിം ഭീകരരെന്നു ബിജെപി, നിഷേധിച്ച് പോലിസ് പൗരത്വ നിയമം; യുപി പൊലീസ് അതിക്രമങ്ങളിൽ റിപ്പോർട്ട് തേടി ഹൈക്കോടതി 'ഒറ്റുകാരെ വെടിവയ്ക്കൂ'; പ്രകോപന ആഹ്വാനവുമായി കേന്ദ്ര മന്ത്രി അനുരാ​ഗ് ഠാക്കൂർ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന നാലാം സംസ്ഥാനമായി പശ്ചിമ ബംഗാൾ മഴക്കെടുതി: റാസൽഖൈമ ഭരണാധികാരി 17.5 കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു തൊഴിലന്വേഷകനോട് ഷഹീൻബാ​ഗിൽ പോയിരുന്നാൽ മതി പണം കിട്ടുമെന്ന് പരിഹാസം; വിവാദമായപ്പോൾ മാപ്പു ചോദിച്ച് ഇന്ത്യക്കാരനായകമ്പനിയുടമ എൻപിആർ റദ്ദാക്കിയിട്ടില്ല: അപ്ഡേഷന് അധ്യാപകരെ നിയമിക്കാൻ ന​ഗരസഭാ നോട്ടീസ്

ഇന്നിങ്സിനും 46 റൺസിനും ജയം; ബം​ഗ്ലാദേശിനെതിരായ പരമ്പര ഇന്ത്യ തൂത്തുവാരി

November 24, 2019, 14:21 pm

ബം​ഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റും ഇന്ത്യ സ്വന്തമാക്കി. ഇന്നിങ്സിനും 46 റൺസിനുമാണ് ഇന്ത്യ അതിഥികളെ നിലംപരിശാക്കിയത്. ഉമേഷ് യാദവ് അഞ്ചുവിക്കറ്റുകൾ പിഴുതു. ഇശാന്ത് ശർമയും മികച്ച പ്രകടനം കാഴ്ചവച്ചു.രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് ഇന്ത്യ 2-0ന് കൈക്കലാക്കിയത്.

 

ഇന്ത്യയുടെ ആദ്യ ഡേ ആന്റ് നൈറ്റ് ടെസ്റ്റായിരുന്നു ബം​ഗ്ലാദേശിനെതിരേ കൊൽക്കത്തയിലെ ഈ‍ഡൻ ​ഗാർഡനിൽ അരങ്ങേറിയത്. പിങ്ക് പന്ത് ആദ്യമായി ഉപയോ​ഗിച്ച ടെസ്റ്റ് മൽസരത്തിന്റെ സകലമേഖലയിലും ഇന്ത്യ ആതിപത്യം പുലർത്തി. ഡേ ആന്റ് നൈറ്റ് ടെസ്റ്റിൽ ആദ്യ സെഞ്ച്വറി നേടുന്ന ഇന്ത്യക്കാരനെന്ന നേട്ടം വിരാട് കോഹ് ലി സ്വന്തം പേരിലെഴുതിയും ഇതേ ടെസ്റ്റിലാണ്.

 

27 ടെസ്റ്റ് സെഞ്ച്വറികൾ പൂർത്തിയാക്കിയ വിരാട് കോഹ് ലി സചിൻ‌ ടെണ്ടുൽക്കറുടെ റെക്കോഡിനൊപ്പമാണുള്ളത്. ക്യാപ്റ്റൻ എന്ന നിലയിൽ 5000 റൺസ് തികച്ചവരുടെ പട്ടികയിലും കോഹ് ലി പിങ്ക് ടെസ്റ്റിൽ ഇടം നേടുകയുണ്ടായി.

November 24, 2019, 14:21 pm

Advertisement