29 Sunday
November , 2020
1.18 PM
livenews logo
flash News
'ഇനി വരാൻ ട്രംപ് മാത്രമേ ബാക്കിയുള്ളൂ; ഇത് മോദിക്കു പകരം വേറെ ആളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പൊന്നുമല്ല'; ബി.ജെ.പിയെ പരിഹസിച്ച് ഉവൈസി 'നൂറ് രൂപയ്ക്ക് ദാദിയെ കിട്ടും'; ബിൽക്കീസ് ബാനുവിനെ അധിക്ഷേപിച്ച് വ്യാജ പ്രചരണവുമായി കങ്കണ; വിവാദമായപ്പോൾ ട്വീറ്റ് മുക്കി 'ജയിച്ചാൽ ന​ഗരത്തിന്റെ പേര് മാറ്റും'; ഹൈദരാബാദ് മുനിസിപ്പൽ ഇലക്ഷനിൽ ബി.ജെ.പിയുടെ മുഖ്യതിരഞ്ഞെടുപ്പ് വാ​ഗ്ദാനം ഇങ്ങനെ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നാളെയുണ്ടായേക്കും കോവിഡ് വാക്സിൻ ആദ്യഘട്ടത്തിൽ കുട്ടികൾക്കും വൃദ്ധർക്കും നൽകേണ്ടതില്ലെന്ന് തീരുമാനം തൊപ്പിയണിഞ്ഞയാളുടെ കൈയില്‍ എകെ 47 യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തില്‍ തീവ്ര മുസ്‌ലിം വിരുദ്ധ കാര്‍ട്ടൂണുമായി ദേശാഭിമാനി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ വീട്ടുകാർ മർദിച്ച് മലം കഴിപ്പിക്കാൻ ശ്രമിച്ചു വാക്സിൻ ലഭ്യമായാലും മാസ്ക് ധരിക്കുന്നത് തുടരേണ്ടിവരും: ഐസിഎംആർ മേധാവി ഡൽഹിയിലേക്ക് വന്നിട്ടുള്ളവർ രാജ്യത്തെ ഊട്ടുന്നവരാണ്; ഭീകരവാദികളല്ല ചിത്രലേഖയ്ക്ക് വീണ്ടും ആർഎസ്എസ് ഭീഷണി; ഇസ്‌ലാമിലേക്ക് പോവരുതെന്ന് മണ്ഡലം കാര്യവാഹക്‌

അഞ്ചുവിക്കറ്റ് നേട്ടവുമായി ഷമി; ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇന്ത്യക്ക് 203 റൺസ് ജയം


വിശാഖപട്ടണം: ഹിറ്റ്മാൻ രോഹിത് ശർമ റെക്കോഡുകൾ വാരിക്കൂട്ടിയ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് മൽസരം മുഹമ്മദ് ഷമിയുടെ അഞ്ചുവിക്കറ്റ് പ്രകടനത്തിലൂടെ ഇന്ത്യ സ്വന്തമാക്കി. വിശാഖപട്ടണത്ത് നടന്ന ആദ്യ ടെസ്റ്റിന്റെ അഞ്ചാംദിനം ദക്ഷിണാഫ്രിക്ക 191 റൺസിന് കൂടാരം കയറുകയായിരുന്നു. ഇതോടെ മൽസരം ഇന്ത്യ 203 റൺസിന് വിജയിച്ചു.

 

ടെംബ ബവുമ, ഫാഫ് ഡുപ്ലസിസ്, ക്വിന്റൺ ഡി കോക്ക്, ഡേൻ പീഡ്, കാ​ഗിസോ റബാദ എന്നിവരുടെ വിക്കറ്റുകളാണ് പേസർ ഷമി പിഴുതത്. വിജയത്തോടെ മൂന്നു മൽസരങ്ങൾ അടങ്ങുന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 1-0ന് ലീഡ് ചെയ്യുകയാണ്.

 

സ്പിന്നർ രവീന്ദ്ര ജഡേജ നാലുവിക്കറ്റുകളും സ്വന്തമാക്കി. ഒരോവറിലാണ് മൂന്നുവിക്കറ്റുകൾ രവീന്ദ്ര ജഡേജ നേടിയത്. ടൈലേണ്ടേഴഅസ് ഡേൻ പീഡും സെനുറാൻ മുതുസാമിയും 91 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയെങ്കിലും തോൽവിയിൽ നിന്ന് അതിഥികളെ രക്ഷിക്കാൻ കഴിഞ്ഞില്ല.

 

അതിവേ​ഗം 350 വിക്കറ്റുകൾ നേടിയ മുത്തയ്യ മുരളീധരന്റെ റെക്കോഡിനൊപ്പം രവിചന്ദ്രൻ അശ്വിൻ എത്തിയതും ഇതേ മൽസരത്തിലാണ്.

October 06, 2019, 17:08 pm

Advertisement

Advertisement