14 Friday
August , 2020
4.12 AM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

ഹൈദരാബാദ് വെടിക്കെട്ടോടെ മുഹമ്മദ് നബിയുടെ റെക്കോഡിനൊപ്പമെത്തി കോഹ് ലി


വിൻഡീസിനെതിരായ ആദ്യ ടി ട്വന്റി ഇന്ത്യ സ്വന്തമാക്കിയത് വിരാട് കോഹ് ലി നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങിന്റെ പിന്തുണയോടെയായിരുന്നു. പതറിത്തുടങ്ങിയെങ്കിലും വിൻഡീസ് ബൗളർമാരെ കണക്കിന് പ്രഹരിച്ച കോഹ്ലി 50 പന്തിൽ നിന്ന് ആറു സിക്സുകളും ആറു ബൗണ്ടറികളും അഠക്കം 94 റൺസ് അടിച്ചുകൂട്ടിയാണ് ഇന്ത്യക്കു വിജയം സമ്മാനിച്ചത്.

 

ഹൈദരാബാദ് വെടിക്കെട്ടോടെ കളിയിലെ കേമൻപട്ടം നേടിയ വിരാട് കോഹ് ലി അഫ്​ഗാനിസ്താന്റെ മുഹമ്മദ് നബിയുടെ റെക്കോഡ്നേട്ടത്തിനൊപ്പമെത്തുകയും ചെയ്തു. ടി ട്വന്റിയിൽ 12 മാൻ ഓഫ് ദ മാച്ച് പട്ടമെന്ന മുഹമ്മദ് നബിയുടെ റെക്കോഡിനൊപ്പമാണ് വിരാട് കോഹ് ലി എത്തിയത്.

 

വിൻഡീസ് മുന്നോട്ടു വച്ച 208 റൺസ് വിജയലക്ഷ്യം എട്ടുപന്തുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യ മറികടന്നത്. ഇന്ത്യ പിന്തുടർന്നു ജയിക്കുന്ന ഏറ്റവും വലിയ ടി ട്വന്റി സ്കോർ കൂടിയായി ഇന്നലത്തേത്. 2009ൽ മൊഹാലിയിൽ ശ്രീലങ്കയ്ക്കെതിരേ നേടിയ 207 റൺസ് വിജയമായിരുന്നു ഇതു വരെ വലിയ സ്കോർ.


11 മാൻ ഓഫ് ദ മാച്ച് പുരസ്കാരവുമായി പാകിസ്താന്റെ ഷാഹിദ് അഫ്രിദിയാണ് പട്ടികയിൽ പിന്നിലുള്ളത്. 

December 07, 2019, 14:18 pm

Advertisement

Advertisement