9 Sunday
August , 2020
4.50 PM
livenews logo
flash News
അമിത് ഷായ്ക്ക് കോവിഡ് നെ​ഗറ്റീവായെന്ന ബിജെപി എംപിയുടെ പ്രചരണം വ്യാജം; ടെസ്റ്റുകളൊന്നും നടത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം രണ്ട് മാസം പ്രായമായ പെൺകുഞ്ഞുമായി യുവതി കിണറ്റിൽ ചാടി; കുഞ്ഞ് മരിച്ചു കരിപ്പൂര്‍ ദുരന്തം പൈലറ്റിന്റെ ആത്മഹത്യയോ? സംശയത്തിന് കാരണമേറെ വീടുകയറി ബലാത്സംഗം; വീട്ടമ്മയുടെ പരാതിയിൽ പള്ളി വികാരി അറസ്റ്റിൽ 24 മണിക്കൂറിനിടെ രാജ്യത്ത് 64399 കൊറോണ കേസുകൾ; രോ​ഗബാധിതർ 21.5 ലക്ഷം കടന്നു പപ്പടം കഴിച്ചാൽ കോവിഡിനെ തുരത്താമെന്ന് പറഞ്ഞ കേന്ദ്ര ജലവിഭവ മന്ത്രിക്കും കൃഷി മന്ത്രിക്കും കോവിഡ് 101 പ്രതിരോധ ഉപകരണങ്ങളുടെ ഇറക്കുമതി നിരോധിക്കുമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് യുപിയിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീ‍ഡിപ്പിച്ചു; സ്വകാര്യ ഭാ​ഗങ്ങൾ വികൃതമാക്കി വിജയവാഡയിൽ ക്വാറന്റൈൻ കേന്ദ്രത്തിനു തീപ്പിടിച്ചു ഒമ്പതു മരണം; അരക്കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി കരിപ്പൂർ വിമാനത്താവളം തകർക്കാൻ തഞ്ചം നോക്കി കല്ലെറിയുന്നവരോട്

നിരോധിത മരുന്ന് ഉപയോ​ഗം; പൃഥ്വി ഷായ്ക്ക് എട്ടുമാസം വിലക്ക്


ന്യൂഡല്‍ഹി: നിരോധിത മരുന്ന് ഉപയോഗിച്ചതിന് ഇന്ത്യന്‍ യുവ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്ക് എട്ടുമാസം വിലക്ക്. ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് ബിസിസിഐയുടെ വിലക്ക്. മുന്‍കാല പ്രാബല്യത്തോടെയുള്ള വിലക്ക് നവംബര്‍ 15-ന് അവസാനിക്കും.

 

കഫ് സിറപ്പുകളില്‍ കാണുന്ന ടെര്‍ബുട്ടാലിന്‍ എന്ന മരുന്നാണ് പൃഥ്വി ഷാ ഉപയോ​ഗിച്ചത്. നിരോധിച്ചിട്ടുള്ള ഈ മരുന്ന് ഉപയോഗിച്ചതിനാണ് ഷായ്ക്ക് വിലക്കേര്‍പ്പെടുത്തുന്നതെന്ന് ബിസിസിഐ പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. 

 

ബിസിസിഐയുടെ നിരോധിത മരുന്ന് വിരുദ്ധ പരിശോധനയ്ക്കായി ഷാ അടുത്തിടെ മൂത്രസാമ്പിള്‍ നല്‍കിയിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇന്‍ഡോറില്‍ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിനിടെയായിരുന്നു പരിശോധന. ഈമാസം 16-നാണ് ഷായ്‌ക്കെതിരെ നടപടിയുണ്ടായത്. 

 

താന്‍ ഇത് ഉപയോഗിച്ചെന്നും എന്നാല്‍ അതു ചുമയ്ക്കു വേണ്ടിയാണ് താന്‍ ഉപയോഗിച്ചതെന്നായിരുന്നു ഷായുടെ വിശദീകരണം. എന്നാല്‍ ഈ മരുന്ന് കളിക്കളത്തിന് അകത്തും പുറത്തും വേള്‍ഡ് ആന്റി ഡോപ്പിങ് ഏജന്‍സി (വാഡ) നിരോധിച്ചതാണ്.

 

ഇത്തരം നിരോധിത മരുന്ന് ഉപയോഗിച്ചാല്‍ ബിസിസിഐ എ‍ഡിആര്‍ നിയമപ്രകാരം എട്ടുമാസമാണു വിലക്ക്. എന്നാല്‍ ഷാ കുറ്റം സമ്മതിച്ചതിനാല്‍ വിവേചനാധികാരം വെച്ച് മാര്‍ച്ച് 16 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വിലക്ക് നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാകുമ്പോള്‍ എട്ടുമാസം നവംബര്‍ 15-ഓടെ പൂര്‍ത്തിയാകും. ഇനി മൂന്നരമാസം കൂടിയേ ഷായ്ക്കു മുന്നില്‍ അവശേഷിക്കുന്നുള്ളൂ.

July 30, 2019, 20:57 pm

Advertisement

Advertisement