23 Wednesday
September , 2020
9.27 AM
livenews logo
flash News
ചികിത്സ വൈകി ആദിവാസി ബാലന്റെ മരണം; മധ്യപ്രദേശിൽ തൊഴിലുടമയടക്കം മൂന്ന് പേർക്കെതിരെ എൻഎസ്എ ചുമത്തി കുവൈത്തിൽ പ്രവാസി തൊഴിലാളികളെ പരിമിതപ്പെടുത്താൻ തീരുമാനം അലൻ- താഹ കേസിലെ ജാമ്യ ഉത്തരവ് വായിച്ച് പോസ്റ്റിട്ടു; പൊലീസുകാരനെ വീണ്ടും വേട്ടയാടി കമ്മീഷണർ; കാരണം കാണിക്കല്‍ നോട്ടീസ് പാലത്തായി കേസിലെ വീഴ്ച മറയ്ക്കാൻ ശ്രമിച്ച് എസ്പി യതീഷ് ചന്ദ്രയും; മറുപടിയില്ലാതെ വിവരാവകാശ അപേക്ഷ ചട്ടവിരുദ്ധമായി തീർപ്പാക്കി അബൂദബിയിൽ മദ്യം വാങ്ങുന്നതിനും കുടിക്കുന്നതിനുമുള്ള അനുമതി റദ്ദാക്കി അന്ന് ചായക്കടക്കാരനായും ഇന്ന് കർഷകനായും ഒരേ ആൾ; മോദി സർക്കാരിനെ ന്യായീകരിക്കാൻ എഎന്‍എ റിപ്പോർട്ടറുടെ വേഷം കെട്ടൽ കാർഷിക ബില്ലുകളെ പ്രതിപക്ഷം എതിർക്കുന്നത് ഇടനിലക്കാരുടെ സ്വാധീനം മൂലം; ബിജെപി സർക്കാരിന് തിരിച്ചടി; നിയമസഭയിലെ കൈയാങ്കളി കേസ് പിൻവലിക്കില്ലെന്ന് കോടതി പാപ്പരെന്ന് പ്രഖ്യാപിച്ച കമ്പനികൾക്കടക്കം വിദേശത്ത് കോടിക്കണക്കിന് കള്ളപ്പണം; മോദി സർക്കാരിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കി രേഖകൾ വൈപ്പിനിൽ യുവാവിനെ മർദനമേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

മുസ്ലിംകള്‍ക്കെതിരെ വിദ്വേഷ പ്രചരണം; റാസ് അല്‍ ഖൈമയില്‍ ജീവനക്കാരനെ പിരിച്ചുവിട്ടു


യുഎഇയിൽ ഇന്ത്യന്‍ മുസ്‌ലിംകള്‍ കോവിഡ് പരത്തുന്നവരാണെന്ന് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ട ഇന്ത്യക്കാരനെ സ്ഥാപനം ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. റാസ് അല്‍ ഖൈമയില്‍ ഒരു ഖനന സ്ഥാപനത്തിലെ ജീവനക്കാരനായ ബ്രജ്കിഷോര്‍ ഗുപ്തയ്ക്കാണ് ജോലി നഷ്ടമായത്. ഇസ്‌ലാമോഫോബിക് പോസ്റ്റുകള്‍ രാഷ്ട്രീയ ലക്ഷ്യം വച്ചാണെന്നാണ് വിലയിരുത്തിയാണ് നടപടി. 

 

ഇന്ത്യന്‍ മുസ്‌ലിംകളെ കൊറോണ വൈറസ് വാഹകര്‍ എന്ന് വിളിച്ചതിനും ഡല്‍ഹി അക്രമത്തെ ദിവ്യനീതി എന്ന് പ്രശംസിച്ചതിനുമാണ് ബ്രജ് കിഷോര്‍ ഗുപ്തയ്‌ക്കെതിരെ നടപടിയെന്ന് സ്ഥാപന വൃത്തങ്ങള്‍ അറിയിച്ചു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഡല്‍ഹിയെ പിടിച്ചുകുലുക്കിയ അക്രമത്തില്‍ 50ല്‍ അധികം ആളുകള്‍ കൊല്ലട്ടിരുന്നു.

 

ബീഹാറിലെ ചപ്ര സ്വദേശിയാണ് ഗുപ്ത. സ്റ്റീവിന്‍ റോക്ക് കമ്പനിയിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. സംഭവം അന്വേഷിക്കുകയും ശരിയാണെന്നു ബോധ്യമാവുകയും ചെയ്‌തെന്ന് കമ്പനി ബിസിനസ് ഡെവലപ്മെന്റ് ആന്‍ഡ് എക്സ്പ്ലോറേഷന്‍ മാനേജര്‍ ജീന്‍-ഫ്രാങ്കോയിസ് മിലിയന്‍ വ്യക്തമാക്കി.

 

'സഹിഷ്ണുതയും സമത്വവും പ്രോത്സാഹിപ്പിക്കുന്നതിലും വംശീയതയും വിവേചനവും ഉപേക്ഷിക്കുന്നതിലും ഉള്ള യുഎഇ സര്‍ക്കാരിന്റെ നിര്‍ദേശത്തെ ഞങ്ങളുടെ കമ്പനി പിന്തുണയ്ക്കുന്നു. മതപരമോ വംശീയമോ ആയ പശ്ചാത്തലം കണക്കിലെടുക്കാതെ എല്ലാ ജീവനക്കാര്‍ക്കും ഇക്കാര്യം വിശദീകരിച്ചു കൊണ്ടുള്ള സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്'. അത്തരത്തിലുള്ള പെരുമാറ്റം അസ്വീകാര്യമാണെന്നും ഉടന്‍ പുറത്താക്കുന്നതിന് കാരണമാകുമെന്നും മിലിയന്‍ പറഞ്ഞു.

 

യുഎഇയുടെ നിയമങ്ങള്‍ ലംഘിക്കുന്നതിന്റെ അനന്തര ഫലങ്ങളെക്കുറിച്ച് തങ്ങളുടെ നാട്ടുകാര്‍ക്ക് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മറ്റ് ജിസിസി രാജ്യങ്ങളിലെ മിഷനുകളും സമാനമായ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും അവ പലപ്പോഴും ബധിര കര്‍ണങ്ങളിലാണ് പതിക്കുന്നത്. മെയ് മാസത്തില്‍ മാത്രം യുഎഇയില്‍ മൂന്ന് വിദ്വേഷ പ്രചാരകരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയോ സസ്‌പെന്‍ഡ് ചെയ്യുകയോ ചെയ്തിരുന്നു. 

 

സ്വദേശിയായാലും ഏത് മതത്തിനെതിരെ ആയാലും കുപ്രചാരണം നടത്തിയാല്‍ യുഎഇയില്‍ കര്‍ശന ശിക്ഷയാണ് ലഭിക്കുക. കഴിഞ്ഞ മാസം ഒരു സ്വദേശി വ്‌ളോഗര്‍ക്കെതിരെ അധികൃതര്‍ തടവ് ശിക്ഷ വിധിച്ചിരുന്നു. കോവിഡിന്റെ പേരില്‍ മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ-വ്യാജ പ്രചരണം വര്‍ധിച്ച സാഹചര്യത്തില്‍ രാജ്യത്ത് വംശീയ-വിദ്വേഷ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് യുഎഇ രാജകുമാരി ഹിന്ദ് അല്‍ ഖാസിമി മുന്നറിയിപ്പു നല്‍കിയിരുന്നു. ഇവരെ നാടു കടത്തുമെന്നും പിഴയീടാക്കുമെന്നുമായിരുന്നു രാജകുമാരിയുടെ മുന്നറിയിപ്പ്.

May 18, 2020, 15:27 pm

Advertisement

Advertisement