31 Sunday
May , 2020
9.36 PM
livenews logo
flash News
വീരേന്ദ്രകുമാര്‍ അനുസ്മരണം മലപ്പുറം കൊക്കൂര്‍ സ്വദേശി അബൂദബിയില്‍ മരിച്ചു യുഎഇയില്‍ 661 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ; രണ്ടുമരണം ദുബയ് കെഎംസിസി ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റ്: പട്ടിക കോണ്‍സുല്‍ ജനറലിന് കൈമാറി അന്താരാഷ്ട്ര വിമാന സര്‍വീസ്‌ നിരോധനം ജൂണ്‍ 30 വരെ തുടരും സ്കൂട്ടർ ദേഹത്ത് തട്ടിയെന്ന്: അസമിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു; നാല് പേർ അറസ്റ്റിൽ പാലത്തായി പീഡനം: വനിതാ ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് അന്വേഷണ ചുമതല നല്‍കണം; മുഖ്യമന്ത്രിക്ക് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റിന്റെ കത്ത് വൈദ്യപരിശോധനയ്‌ക്കെത്തിച്ച പോലിസ് മുങ്ങി; ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി വീടെത്താന്‍ നടന്നത് 40 കിലോമീറ്റര്‍ ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന് കാരണം നമസ്തേ ട്രംപ് പരിപാടിയെന്ന് ശിവസേനയും; ബിജെപി വീണ്ടും പ്രതിരോധത്തിൽ ഇയാദ്, ജോർജ് ഫ്ലോയിഡ്; പൊലീസിന്റെ വംശീയക്കൊലകൾക്കെതിരെ ഇസ്രയേലിലും വൻ പ്രതിഷേധം

ദുബയിൽ മൽസരിച്ചു; പ്രവാസി ഇന്ത്യക്കാരന് സമ്മാനം കിട്ടിയത് കാനഡയിലെ ആറേക്കർ ദ്വീപ്


ദുബയ്: ദുബയിൽ മാതാപിതാക്കൾക്കൊപ്പം കഴിയുന്ന പ്രവാസി ഇന്ത്യക്കാരന് അപ്രതീക്ഷിത സമ്മാനമായി കാനഡയിൽ ആറേക്കർ വിസ്തൃതിയുള്ള സ്വകാര്യ ദ്വീപ്. എമിറേറ്റ്സ് എൻബിഡി ബാങ്ക് നടത്തിയ മൽസരത്തിൽ ജേതാവായ ബ്രെൻഡൻ ലോപ്സ് എന്ന പോർച്ചു​ഗീസ് പൗരനും ഇന്ത്യൻ വംശജനുമായ യുവാവിനാണ് കാനഡയിൽ ദ്വീപ് സമ്മാനമായി ലഭിച്ചത്. 27കാരനായ ബ്രെൻഡൻ ലോപസിന് ഒരു ലക്ഷം ദിർഹത്തിന്റെ ക്യാഷ് പ്രൈസും മൽസരത്തിന്റെ ഭാ​ഗമായി കിട്ടുകയുണ്ടായി.

 

കാനഡയിലെ നോവ സ്കോട്ടിയയിലാണ് ആറേക്കർ വിസ്തൃതിയുള്ള സ്വകാര്യ ദ്വീപ് സ്ഥിതി ചെയ്യുന്നത്. സമ്മാനത്തുക കൊണ്ട് ബന്ധുക്കളെ സഹായിക്കണമെന്നാണ് യുവാവിന്റെ ആ​ഗ്രഹം. ദ്വീപ് എന്തു ചെയ്യണമെന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും യുവാവ് പറയുന്നു. വൈകാതെ കാനഡയിൽ പോയി ദ്വീപ് കാണും. ഇതിനു ശേഷം മാത്രമേ ദ്വീപ് എന്തു ചെയ്യണമെന്ന കാര്യം തീരുമാനിക്കൂ എന്നു യുവാവ് വ്യക്തമാക്കി.

 

October 17, 2019, 14:29 pm

Advertisement