27 Saturday
November , 2021
4.45 AM
livenews logo
flash News
മതവിദ്വേഷ പ്രസ്താവന; പി സി ജോർജിനെതിരെ പരാതി നൽകി 'മോഡലുകളെ ദുരുദ്ദേശത്തോടെ പിന്തുടർന്നു'; ഔഡി കാർ ഉടമ അറസ്റ്റില്‍ പ്രതിമയെന്നു കരുതി സെൽഫിയെടുക്കുന്നതിനിടെ വിനോദസഞ്ചാരിയെ മുതല പിടിച്ചു മൊബൈൽ നൽകിയില്ല; 10ാം ക്ലാസുകാരൻ ആത്മഹത്യ ചെയ്തു സിനിമാ നിർമാതാക്കളുടെ ഓഫിസുകളിൽ ആദായ നികുതി റെയ്ഡ് അജ്മൽബിസ്മിയിൽ സൂപ്പർ ഫ്രൈ ഡേ സെയിൽ മോഫിയയുടെ ആത്മഹത്യ; സിഐ സുധീറിന് സസ്പെൻഷൻ സന്ദീപ് വാര്യറുടെ വീട്ടിൽ അതിക്രമിച്ച് കയറിയയാൾ പിടിയിൽ ഗുരുതര കരൾ രോഗം ബാധിച്ചയാളെ മദ്യപനെന്ന് ആരോപിച്ച് കെഎസ്ആർടിസി കണ്ടക്ടർ ഇപ്പോഴും സഹന സമരങ്ങൾ വിജയിക്കുന്ന ഇന്ത്യ

ഇന്ത്യക്കാരിയായ ട്രാവൽ ബ്ലോ​ഗർ മെക്സിക്കോയിൽ വെടിയേറ്റു മരിച്ചു



ഇന്ത്യക്കാരിയായ ട്രാവൽ ബ്ലോ​ഗർ മെക്സിക്കോയിൽ വെടിയേറ്റുമരിച്ചു. കാലിഫോർണിയയിൽ ടെക്കിയായ 25കാരി അഞ്ജലി റോത്ത് ആണ് കൊല്ലപ്പെട്ടത്. പിറന്നാൾ ആഘോഷിക്കാനായി മെക്സിക്കോയിലെത്തിയപ്പോഴാണ് യുവതി കൊല്ലപ്പെട്ടത്. ജർമൻ പൗരനായ മറ്റൊരു വിനോദസഞ്ചാരിയും വെടിവയ്പിൽ കൊല്ലപ്പെട്ടു. ഒക്ടോബർ 22നായിരുന്നു അഞ്ജലിയുടെ പിറന്നാൾ.

 

യാഹൂ ജീവനക്കാരിയായിരുന്ന അഞ്ജലി ജൂലൈ മുതൽ ലിങ്കഡിനിലേക്ക് മാറുകയായിരുന്നു. ഹിമാചൽ പ്രദേശ് സ്വദേശിയായ അഞ്ജലി ട്രാവൽ ബ്ലോ​ഗർ കൂടിയായിരുന്നു.  

 

ബുധനാഴ്ച രാത്രി അഞ്ജലിയും മറ്റ് നാല് വിദേശ വിനോദസഞ്ചാരികളും റെസ്റ്റോറന്റിന്റെ ടെറസിൽ ഇരിക്കുമ്പോഴാണ് സായുധ സംഘം ആക്രമിച്ചത്. ജർമൻ, നെതർലന്റ് സ്വദേശികൾക്ക് വെടിവയ്പിൽ പരിക്കേറ്റു. ​ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വെടിവയ്പിൽ പെട്ടുപോയതാണ് അഞ്ജലിയും സംഘവുമെന്നും അധികൃതർ അറിയിച്ചു.

 

October 23, 2021, 18:53 pm

Advertisement

Advertisement