24 Friday
September , 2021
11.44 PM
livenews logo
flash News
കണ്ണൂരിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി; വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ സിവിൽ സർവീസിൽ മലയാളിത്തിളക്കം; കെ മീരയ്ക്ക് ആറാം റാങ്ക് തൃശൂരില്‍ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 29 വർഷം തടവ് നാ​ഗ്പൂരിൽ ബലാത്സംഗത്തിനിരയായ 16കാരിയുടെ കുഞ്ഞിനെ ബന്ധു 90,000 രൂപയ്ക്ക്​ വിറ്റു ചില ക്രൈസ്തവ പുരോഹിതര്‍ ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് വഴിപ്പെട്ടു; പാലാ ബിഷപ്പിനെതിരെ ഫാ. പോൾ തേലക്കാട്ട് ഡൽഹി കോടതിക്കുള്ളിൽ ​ഗുണ്ടാത്തലവനെ വെടിവച്ച് കൊന്നു; അക്രമികൾക്ക് നേരെ പൊലീസ് വെടിവയ്പിൽ മൂന്ന് മരണം മന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം; പി സി ജോർജിനെതിരെ കേസ് ഒരു വയസുകാരനെ വായിൽ ബിസ്‌കറ്റ് കവർ തിരുകി കൊന്ന അമ്മൂമ്മ അറസ്റ്റിൽ കുടിയൊഴിപ്പിക്കലിനിടെ പൊലീസ് വെടിവച്ച് കൊന്നയാളുടെ മൃതദേഹം ചവിട്ടിമെതിച്ച ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍ ഇടുക്കിയിൽ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു; ഭർത്താവ് രക്ഷപ്പെട്ടു

ഇന്ത്യൻ പിൽഗ്രിംസ് വെൽഫെയർ ഫോറം സൈക്കിൾ റാലി സംഘടിപ്പിക്കുന്നു


 

കബീർ കൊണ്ടോട്ടി

 

ഇന്ത്യ സൗദി എഴുപത്തി അഞ്ചാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ പിൽഗ്രിംസ് വെൽഫെയർ ഫോറം (ഐപിഡബ്യൂഎഫ്) സംഘടിപ്പിക്കുന്ന 'സൈക്ലോത്തോൺ' സൈക്കിൾ സവാരിയുടെ ലോഗോ പ്രകാശനം കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ വച്ച് നിർവഹിച്ചു. ഹജ്ജ് കോൺസുൽ വൈ സാബിർ, ഐപിഡബ്യൂ എഫ് പ്രസിഡന്റ് മുഹമ്മദ് അയ്യൂബ് ഹക്കീം എന്നിവരും പങ്കെടുത്തു.

 

'ആസാദി കാ അമൃത് മോഹത്സവ്' എന്ന പേരിൽ ഇന്ത്യൻ എംബസിയും, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റും വിവിധ പരിപാടികൾ സംഘടിപ്പിച്ച് വരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഐ പി ഡബ്യൂ എഫ് സൈക്കിൾ റാലി സംഘടിപ്പിക്കുന്നത്. സൗദി അറേബ്യയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ സൈക്കിൾ സവാരിയോടുള്ള  താല്പര്യത്തെ പ്രോത്സാഹിപ്പിക്കുക, സൈക്കിൾ സവാരിയിലൂടെ  ആരോഗ്യകരമായ ജീവിതരീതി സ്വീകരിക്കുക, മനസിനും ശരീരത്തിനും പൂർണ വ്യായാമം നൽകാൻ സഹായിക്കുക എന്നതാണ് ഇത്തരം പരിപാടിയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് ഐ പി ഡബ്യൂ എഫ് പ്രസിഡന്റ് മുഹമ്മദ് അയ്യൂബ് ഹക്കീം പറഞ്ഞു.

 

ഈ മാസം 20ന് ഇന്ത്യൻ കോൺസുൽ ജനറൽ ഫ്ലാഗ് ഓഫ് ചെയ്യുന്ന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് https://form.jotform.com/എന്ന ലിങ്കിലൂടെ മുൻകൂട്ടി രജിസ്റ്റർ  ചെയ്യാവുന്നതാണ്.

 

ഐപിഡബ്യൂഎഫ് സൈക്കിൾ ക്ലബ് കോ ഓഡിനേറ്റർമാരായ ഫർഹാൻ ബോയ്‌റ(ട്രഷറർ) ലിയാഖത് കോട്ട, അബ്ദുറഹ്മാൻ എന്നിവർക്ക് പുറമെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ് അമീൻ, ഷൗക്കത്ത് അലി, ഫസൽ മുഹമ്മദ് എന്നിവരും ലോഗോ പ്രകാശന പരിപാടിയിൽ പങ്കെടുത്തു.

 

September 14, 2021, 21:56 pm

Advertisement

Advertisement