റിയാദിൽ ഫ്ളാറ്റുകൾ കേന്ദ്രീകരിച്ച് വൻ തോതിൽ മദ്യം നിർമിച്ച് വിൽപ്പന നടത്തിയ ഇന്ത്യക്കാർ അടങ്ങിയ സംഘത്തെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. മൂന്നു എത്യോപ്യക്കാർ ഉൾപ്പെട്ട മറ്റൊരു മദ്യനിർമാണ സംഘവും പിടിയിലായി.
മൻഫൂഹ, അൽയർമൂക് ഡിസ്ട്രിക്ടുകളിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചായിരുന്നു സംഘങ്ങൾ മദ്യം നിർമിച്ചിരുന്നത്. രണ്ടു കേന്ദ്രങ്ങളിലുമായി 39 വീപ്പ വാഷും വിതരണത്തിന് തയാറാക്കിയ അഞ്ചു കുപ്പി മദ്യവും മദ്യം നിർമിക്കുന്നതിനുള്ള സജ്ജീകരണങ്ങളും കണ്ടെത്തി.
മദ്യനിർമാണ കേന്ദ്രങ്ങൾ നടത്തിയ അറസ്റ്റിലായ ഇന്ത്യക്കാരുടെയും എത്യോപ്യക്കാരുടെയും ദൃശ്യങ്ങളും മദ്യനിർമാണ കേന്ദ്രങ്ങൾക്കകത്തു നിന്നുള്ള ദൃശ്യങ്ങളും അടങ്ങിയ വീഡിയോ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.
January 09, 2021, 17:41 pm