16 Thursday
July , 2020
11.37 PM
livenews logo
flash News
സുശാന്തിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ‌‌അമിത് ഷായോട് റിയ ചക്രവർത്തി ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റ് വരവരറാവുവിന് കൊറോണ ബാധ പാലത്തായി കേസ്: തനിക്കൊന്നും പറയാൻ കഴിയില്ല; പ്രതിക്ക് ജാമ്യം കിട്ടിയതിൽ മുഖ്യമന്ത്രി തിരുവനന്തപുരം സ്വദേശി കുവൈത്തിൽ കൊറോണ ബാധിച്ചു മരിച്ചു സ്വർണക്കടത്ത് കേസ്: യുഎഇ അറ്റാഷെയ്ക്കും പങ്കെന്ന് സരിത്തിന്റെ അഭിഭാഷകൻ; വെളിപ്പെടുത്തൽ രാജ്യം വിട്ടതിന് പിന്നാലെ ശിവശങ്കറിനെ രക്ഷപ്പെടുത്താമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ സ്വർണക്കടത്ത് കേസ്: എം ശിവശങ്കറിന് സസ്പെൻഷൻ കേരളത്തിൽ ഇന്ന് കൊറോണ ബാധിച്ചത് 722 പേർക്ക് പാലത്തായി പീഡനക്കേസിൽ ബിജെപി നേതാവ് പത്മരാജന് ജാമ്യം മുംബൈയിൽ അഞ്ചുനിലക്കെട്ടിടം തകർന്നുവീണു; രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

ഇൻഡോറിൽ ലങ്കാദഹനം; പരമ്പരയിൽ മുന്നിലെത്തി ഇന്ത്യ


ഇൻഡോർ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി ട്വന്റി മൽസരത്തിൽ ജയത്തോടെ ഇന്ത്യ പരമ്പരയിൽ 0-1ന് മുന്നിലെത്തി. ഇൻഡോറിൽ നടന്ന മൽസരത്തിൽ രണ്ടാമത് ബാറ്റ് ചെയ്ത ഇന്ത്യ ഏഴുവിക്കറ്റിനാണ് ജയം സ്വന്തമാക്കിയത്.

 

ശ്രീലങ്ക മുന്നോട്ടുവച്ച 143 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്ക് ഓപണർമാരായ കെ എൽ രാഹുലും(45), ശിഖർധവാനും(32) മികച്ച തുടക്കം നൽകി. പിന്നീടെത്തിയ ശ്രേയസ് അയ്യർ 34 റൺസും സ്വന്തമാക്കി. വിജയത്തിലേക്ക് 6 മാത്രം ശേഷിക്കെയാണ് അയ്യർ ക്രീസ് വിട്ടത്. സിക്സോടെ മൽസരം വിജയിപ്പിച്ച വിരാട് കോഹ്ലി 30 റൺസുമായി പുറത്താവാതെ നിന്നു. 17.3 ഓവറിലാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്.

 

ശാർദുൽ താക്കൂർ മൂന്നും സൈനിയും കുൽ​ദീപും രണ്ടുവീതം വിക്കറ്റുകളും വീഴ്ത്തി. പരിക്ക് ഭേദമായി മടങ്ങിയെത്തിയ ബുംറ നാലോവറിൽ 32 റൺസ് വിട്ടുനൽകി ഒരുവിക്കറ്റും സ്വന്തമാക്കി.

 

ലങ്കൻ നിരയിൽ പെരേര 34ഉം ഫെർണാണ്ടോ 22ഉം ​ഗുണതിലക 20ഉം റൺസെടുത്തു.

 


​ഗുവാഹത്തിയിൽ ഞായറാഴ്ച നടക്കേണ്ടിയിരുന്ന ആദ്യ മൽസരം മഴയെത്തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.

January 07, 2020, 22:32 pm

Advertisement