11 Wednesday
December , 2019
11.05 AM
livenews logo
flash News
പൗരത്വ ഭേ​ദ​ഗതി ബില്ല് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വംശീയ ശുദ്ധീകരണത്തിനുള്ള കേന്ദ്രത്തിന്റെ ക്രിമിനൽ ആക്രമണമെന്ന് രാഹുൽ ​ഗാന്ധി വി ടി ബൽറാം എംഎൽഎയുടെ പിതാവ് അന്തരിച്ചു ടാക്സ് സ്ലാബുകൾ കുറച്ച് ജിഎസ്ടി വരുമാനം വർധിപ്പിക്കാൻ കേന്ദ്രനീക്കം അമിത് ഷാ ചരിത്രക്ലാസിൽ ശ്രദ്ധിക്കാത്തതിന്റെ കുഴപ്പം: വിഭജന പ്രസ്താവനയ്ക്കെതിരേ ആഞ്ഞടിച്ച് ശശി തരൂർ വിവാദ പൗരത്വ ഭേ​ദ​ഗതി ബില്ല് ഇന്ന് രാജ്യസഭയിൽ ഖത്തറിൽ നാളെ വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഗള്‍ഫ്‌ ഉച്ചകോടി: റിയാദിലെത്തിയ ഖത്തര്‍ പ്രധാനമന്ത്രിയെ സൗദി രാജാവ് സ്വീകരിച്ചു ബിജെപി മുൻ എംഎൽഎ കുൽദീപ് സിങ് സെം​ഗാർ പ്രതിയായ ഉന്നാവോ ബലാൽസം​ഗക്കേസിൽ ഡിസംബർ 16നു കോടതി വിധിപറയും പൗരത്വ ഭേദ​ഗതി ബില്ലിനെതിരായ പ്രതിഷേധം: ത്രിപുരയിൽ രണ്ടുദിവസത്തേക്ക് ഇന്റർനെറ്റ് വിച്ഛേദിച്ചു ആസിഡ് ആക്രമണ ഇരയായി ദീപിക പദുക്കോൺ: ചാപാക് ട്രെയിലർ പുറത്തിറങ്ങി

തങ്കപ്പനല്ലാ, പൊന്നപ്പനാ; ഇന്ദ്രൻസ് സൗത്ത് എഷ്യന്‍ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടൻ

September 07, 2019, 20:27 pm

സിംഗപ്പൂര്‍: മലയാള സിനിമയിൽ അമ്പരിപ്പിക്കുന്ന പ്രകടനവുമായി സുപ്രധാന നായകനിരയിലേക്ക് ഉയർന്ന ഇന്ദ്രൻസിന് വീണ്ടും അഭിമാന നേട്ടം. സിംഗപ്പൂരില്‍ നടന്ന സൗത്ത് എഷ്യന്‍ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്കാരത്തിന് അര്‍ഹനായിരിക്കുകയാണ് ഇന്ദ്രന്‍സ്.

 

ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിലെ അഭിനയമാണ് ഇന്ദ്രൻസിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഷാങ്ഹായി ചലച്ചിത്രമേളയ്ക്ക് ശേഷം ചിത്രത്തിന് ലഭിക്കുന്ന അന്താരാഷ്ട്ര പുരസ്‌കാരമാണിത്.

 

കേരളത്തില്‍ നിന്ന് ഹിമാചലിലേക്ക് പലായനം ചെയ്യപ്പെട്ട ദളിത് കുടുംബത്തിന്റെ കഥ പറയുന്ന വെയില്‍മരങ്ങള്‍ക്ക് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഔട്ട്സ്റ്റാന്‍ഡിങ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് അവാര്‍ഡാണ് ലഭിച്ചത്.

 

മണ്‍റോ തുരുത്ത്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലെ വിവിധ കാലാവസ്ഥകളില്‍ ഒന്നര വര്‍ഷം കൊണ്ടാണ് വെയില്‍മരങ്ങള്‍ ചിത്രീകരിച്ചത്. ഇന്ദ്രന്‍സ്, സരിത കുക്കു, കൃഷ്ണന്‍ ബാലകൃഷ്ണന്‍, പ്രകാശ് ബാരെ, മാസ്റ്റര്‍ ഗോവര്‍ധന്‍,അശോക് കുമാര്‍, നരിയാപുരം വേണു, മെല്‍വിന്‍ വില്യംസ്, എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

 

എം ജെ രാധാകൃഷ്ണനാണ് വെയില്‍മരങ്ങളുടെ ക്യാമറ ചലിപ്പിച്ചത്. ബിജിബാലിന്റേതാണ് സംഗീതം.

September 07, 2019, 20:27 pm

Advertisement