18 Friday
September , 2020
11.15 PM
livenews logo
flash News
നടിയെ ആക്രമിച്ച കേസ്: സിദ്ദിഖും ഭാമയും കൂറുമാറിയതിനെതിരെ രൂക്ഷ വിമർശനവുമായി​ നടിമാർ ദുബയ് നടപടി പിൻവലിച്ചു; നാളെ മുതൽ ദുബയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള സർവീസുകൾ പുനരാരംഭിക്കുമെന്ന് എയർഇന്ത്യ ടിക്ക്ടോക്കിനും വിചാറ്റിനും പൂട്ടിട്ട് അമേരിക്ക; നിരോധനം ഞായറാഴ്ച മുതൽ ഷോപിയാനിൽ യുവാക്കൾ വെടിയേറ്റ് മരിച്ച സംഭവം: സൈനികർ നിയമം ലംഘിച്ചെന്ന് കണ്ടെത്തൽ; നടപടിക്കൊരുങ്ങി ആർമി ഒക്ടോബർ പകുതിയോടെ തൊണ്ണൂറിലേറെ കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുമെന്ന് ഖത്തർ എയർവേസ് സംസ്ഥാനത്ത് 4167 പേർക്ക് കൂടി കൊറോണ; 3849 പേർ സമ്പർക്കബാധിതർ പ്ലേ സ്റ്റോറിൽ നിന്ന് പേ ടിഎം ആപ്പ് നീക്കം ചെയ്ത് ​ഗൂ​ഗിൾ ഡൽഹി കലാപത്തിൽ ജയിലിലടച്ച ജെഎൻയു വിദ്യാർഥിനിക്ക് ജാമ്യം; കലാപം പ്രോൽസാഹിപ്പിച്ചതിനു തെളിവില്ലെന്ന് ഡൽഹി കോടതി വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന മൂന്നു സൗദി യുവാക്കൾ അറസ്റ്റിലായി ഖത്തർ യുഎഇ തർക്കത്തിൽ പണംവാരി വാഷിങ്ടൺ ലോബികൾ

യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ സംഘർഷം; വി ടി ബൽറാം എംഎൽഎയ്ക്ക് ലാത്തിച്ചാർജിൽ പരിക്ക്


പാലക്കാട്: സ്വർണക്കടത്ത് കേസിൽ എൻഐഎ ചോദ്യം ചെയ്യുന്ന മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പാലക്കാട് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാർക്കു നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ വി ടി ബല്‍റാം എംഎല്‍എയ്ക്ക് പരിക്കേറ്റു.

 

പാലക്കാട് കളക്ടറേറ്റിന് മുന്നിലേക്കായിരുന്നു ഇന്ന് രാവിലെ പ്രതിഷേധം നടന്നത്. മാര്‍ച്ചിന്റെ ഉദ്ഘാടനം നടക്കുമ്പോള്‍ പ്രവര്‍ത്തകര് ബാരിക്കേഡ് ചാടിക്കടക്കാന്‍ നോക്കി. തുടര്‍ന്ന് പൊലീസുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.

 

ഇതോടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ വടിയും മറ്റും ഉപയോഗിച്ച് പ്രതിരോധിക്കാന്‍ ശ്രമിച്ചു. ഇതിനിടെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. ഇതിനു പിന്നാലെ നടന്ന ലാത്തിച്ചാര്‍ജിലാണ് എംഎല്‍എയ്ക്ക് അടക്കം പരിക്കേറ്റത്. ഇതിന് ശേഷം ബല്‍റാമിനെയും പ്രവര്‍ത്തകരേയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

 

ഒരുവിഭാഗം പ്രവര്‍ത്തകര്‍ ഇപ്പോഴും കളക്ടറേറ്റിന് മുന്നിലിരുന്ന് മുദ്രാവാക്യം വിളിക്കുന്നുണ്ട്. വിവിധ ജില്ലകളില്‍ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച മാര്‍ച്ച് സംഘര്‍ഷ ഭരിതമാണ്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ആറാം ദിവസവും തെരുവില്‍ ഏറ്റുമുട്ടുകയാണ്. കോട്ടയത്തും തിരുവനന്തപുരത്തും യുവമോര്‍ച്ചാ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജുണ്ട്.

 

ജലീന്‍റെ ചോദ്യം ചെയ്യല്‍ ആരംഭിച്ച സമയത്ത് എന്‍ഐഎ ഓഫീസിനിന് മുന്നിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എൻഐഎ ഓഫീസിന് സമീപം പ്രതിഷേധിച്ച കോണ്‍​ഗ്രസ് പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ചു പ്രവർത്തകരെ തടഞ്ഞു. 

 

പ്രതിഷേധം മുന്നില്‍ കണ്ട് ജലീലിനെ ചോദ്യം ചെയ്യുന്ന കൊച്ചി എന്‍ഐഎ ഓഫീസിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. കടവന്ത്രയിൽ നിന്ന് എൻഐഎ ഓഫീസിലേക്ക് തിരിയുന്ന എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡ് വച്ച് അടച്ചിരിക്കുകയാണ്. എൻഐഎ ആസ്ഥാനത്തേക്ക് യുവമോർച്ചയും മാർച്ച്‌ നടത്തി.

 

കെ ടി ജലീലിനെ ചോദ്യം ചെയ്യുന്ന എൻഐഎക്ക് അഭിവാദ്യം അർപ്പിച്ചാണ് മാർച്ച്‌. ബാരിക്കേട് മറി കടന്ന രണ്ട് യുവമോർച്ച പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിജെപി സംസ്ഥാന വക്താവ് നാരായണൻ നമ്പൂതിരിക്ക് പരിക്കേറ്റു. 

September 17, 2020, 12:35 pm

Advertisement

Advertisement