24 Friday
January , 2020
7.52 AM
livenews logo
flash News
പുലരാനിരിക്കുന്നത് നീതിപീഠങ്ങളുടെ ബധിര കർണങ്ങളിൽ ഇടിനാദം മുഴങ്ങുന്ന പ്രഭാതങ്ങൾ പൗരത്വ പ്രക്ഷോഭത്തിനിടെ ബിജെപിക്ക് തിരിച്ചടി; ​ഗുജറാത്ത് എംഎൽഎ രാജിവച്ചു റോഹിങ്ക്യൻ വംശഹത്യക്കെതിരെ നടപടിയെടുക്കണം; മ്യാൻമറിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി ജിപിഎസിനു പകരക്കാരനെയും കൊണ്ട് ഐഎസ്ആർഒ; വൈകാതെ ഫോണുകളിൽ ലഭ്യമാവും വുഹാൻ വൈറസ് ബാധ: സൗദിയിൽ 30 മലയാളി നഴ്സുമാർ നിരീക്ഷണത്തിൽ ജംബോ പട്ടികയിൽ എന്നെ പരി​ഗണിക്കേണ്ട; പൊട്ടിത്തെറിച്ച് വി ഡി സതീശൻ പൗരത്വനിയമത്തെ അനുകൂലിച്ച പരിപാടിക്കെതിരെ പ്രതിഷേധിച്ച യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ് ആസാദി മുഴക്കിയാൽ രാജ്യ​ദ്രോഹത്തിനു കേസെടുക്കുമെന്ന യുപി മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ ഫേസ്ബുക്ക് പേജിൽ പൊങ്കാല പ്രതി പിടിക്കപ്പെടുംമുമ്പ് ഭീകരൻ; ശേഷം വെറും യുവാവ്: ജന്മഭൂമിയുടെ ഭീകര നിലപാട് ചീറ്റി യാത്രാമധ്യേ എൻജിൻ തകരാറിലായി; ഇൻഡി​ഗോ വിമാനം മുംബൈയിൽ എമർജൻസി ലാന്റിങ് നടത്തി

ജിദ്ദയിൽ ഇൻസൈറ്റ് ഇസ്‌ലാമിക് എക്സിബിഷൻ

January 09, 2020, 18:00 pm

ജിദ്ദ: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ പോഷക ഘടകമായ ജിദ്ദാ ദഅവാ കോഓഡിനേഷൻ കമ്മിറ്റി 'കാതോർക്കുക സ്രഷ്ടാവിനെ' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഇൻസൈറ്റ് ഇസ്‌ലാമിക് എക്സിബിഷൻ 2020 ജനുവരി 10 മുതൽ 17 വരെ ഷറഫിയ്യ എയർലൈൻസ് ഇമ്പാല ഗാർഡനിൽ നടക്കും.
 

 

എൺപതിൽപരം  സ്ലൈഡുകളും മുപ്പതിൽപരം വിശ്വൽ എഫക്ടുകളും സ്റ്റിൽ മോഡലുകളും തീം മോഡലുകളുമടക്കം മലയാളത്തിലും ഇംഗ്ലീഷിലുമായി തയ്യാറാക്കിയ മെയിൻ പവലിയൻ, സയൻസ് പവലിയൻ, മോറൽ പവലിയൻ, സ്റ്റുഡൻസ് ആക്ടിവിറ്റി റൂം,  കൗൺസിലിംഗ് സെന്റർ, ബുക്സ്റ്റാൾ, കിയോസ്കുകൾ തുടങ്ങിയവയും എക്സിബിഷനിൽ ഒരുക്കിയിട്ടുണ്ട്.
 

ജനുവരി 10നു വൈകീട്ട് 04.30ന് ശൈഖ് അബ്ദുർറഹ്‌മാൻ അൽ ഈദാൻ എക്സിബിഷൻ ജിദ്ദയിലെ പൊതുസമൂഹത്തിന്നായി തുറന്നു കൊടുക്കും. തുടർന്ന് നടക്കുന്ന സമ്മേളനം ശൈഖ് ഫായിസ് അസ്സഹലി ഉദ്ഘാടനം ചെയ്യും. പ്രമുഖ പ്രഭാഷകൻ റഫീഖ് സലഫി ബുറൈദ മുഖ്യ പ്രഭാഷണം നിർവഹിക്കും. ജിദ്ദ ജാലിയാത്ത് മലയാളം വിഭാഗം പ്രബോധകൻ ഉമർ കോയ മദീനി, അനസ് ബിൻ മാലിക് സെൻറർ പ്രബോധകൻ മുഹമ്മദ് റഫീഖ് സുല്ലമി, ജിദ്ദയിലെ മത സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ ആശംസകൾ നേരും.
 

സുനീർ പുളിക്കൽ, ഫൈസൽ വാഴക്കാട്, ഹുസൈൻ ജമാൽ ചുങ്കത്തറ, അബ്ദുൽഗഫൂർ പൂങ്ങാടൻ , ജമാൽ വാഴക്കാട് , നബീൽ പാലപ്പെറ്റ , മുഹമ്മദ് ജമാൽ പെരിന്തൽമണ്ണ , മുഹമ്മദ് റിയാസ് , ഹാഫിസ് മുഹമ്മദ് ഇഖ്ബാൽ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

January 09, 2020, 18:00 pm

Advertisement