7 Tuesday
July , 2020
6.27 PM
livenews logo
flash News
ഹൈദരാലി തങ്ങൾക്കൊപ്പമുള്ളത് സ്വപ്നയല്ല ഞാനാണ്; വ്യാജ പ്രചാരകർക്കെതിരെ നടപടിയെന്ന് ഒഐസിസി പ്രവർത്തക ഷീജ സ്വപ്നം മതം മാറി മുംതാസ് ആയെന്ന വ്യാജ പ്രചരണവുമായി പ്രതീഷ് വിശ്വനാഥ്; വർ​ഗീയ നിറം നൽകാൻ ​ഗൂഢ ശ്രമം പ്രതികൾക്ക് സർക്കാർ സഹായം സഹായം ലഭിക്കില്ല; തെറ്റ് ചെയ്തവർ രക്ഷപ്പെടില്ല: കോടിയേരി വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണെങ്കിലും ഉത്തരം ഉണ്ടാകണം: സ്വർണക്കടത്ത് കേസിൽ അരുൺ ​ഗോപി സ്വപ്‌നയ്ക്കും സരിത്തിനും സംരക്ഷണം കൊടുത്തത് ഐടി സെക്രട്ടറി ശിവശങ്കര്‍ തന്നെ; മുന്‍ എസ്പി ജോര്‍ജ് ജോസഫ് സ്വപ്ന സുരേഷ് തന്റെ മരുമകളല്ല; വ്യാജപ്രചരണത്തിനെതിരെ നടപടിയെന്ന് തമ്പാനൂർ രവി പ്രതിഫലം ചോദിച്ചപ്പോൾ ഡബ്ല്യുസിസിയുടെ അമരത്തിരിക്കുന്ന സംവിധായക ​പുറത്താക്കിയെന്ന് ​കോസ്ട്യൂം ഡിസൈനർ സ്വർണക്കള്ളക്കടത്ത്: മുഖ്യമന്ത്രിയുടെ പ്രിൻസിപൽ സെക്രട്ടറി എം ശിവശങ്കറിനെ മാറ്റി കൊറോണവൈറസ്: ഷി ജിൻപിങ്ങിനെ വിമർശിച്ച നിയമ പ്രഫസറെ ചൈന തടങ്കിലടച്ചു അന്ന് കൈരളിയിൽ ഉമ്മൻചാണ്ടിയോട് സ്വകാര്യം പറയുന്ന സരിത; ഇന്ന് ജയ്ഹിന്ദിൽ പിണറായിയോട് സ്വകാര്യം പറയുന്ന സ്വപ്ന?

ഇറാഖ്​ ഫുട്​ബാൾ ഇതിഹാസം അഹമ്മദ്​ റാദി കോവിഡ് ബാധിച്ച് മരിച്ചു


ബഗ്​ദാദ്​: ഇറാഖ് ഫുട്ബോൾ ഇതിഹാസം അഹമ്മദ്​ റാദി കോവിഡ് ബാധിച്ച് മരിച്ചു. ഫിഫ ലോകകപ്പിലെ ഇറാഖി​ന്റെ ഏക ഗോളി​​ന്റെ
ഉടമയായ അഹമ്മദ്​ റാദിക്ക് 56 വയസ്സായിരുന്നു. 1982 മുതൽ 1997 വരെ ഇറാഖ്​ ദേശീയ ടീമി​ന്റെ ആക്രമണത്തെ നയിച്ച റാദി, രാജ്യത്തി​ന്റെ ഏറ്റവുമേറെ ആഘോഷിക്കപ്പെട്ട ഫുട്​ബാേളറായിരുന്നു.

 

1986 മെക്​സികോ ലോകകപ്പിന്റെ ഗ്രൂപ്​​ റൗണ്ടിൽ ബെൽജിയത്തിനെതിരെയായിരുന്നു റാദി ​ഗോൾ നേടിയത്​. മത്സരത്തിൽ 2-1ന്​ തോറ്റെങ്കിലും ഇറാഖി​ന്റെ ലോകകപ്പിലെ ​ഏക​ഗോളായി മാറി. 1984, 1988 ഗൾഫ്​ കപ്പിൽ ഇറാഖിനെ ജേതാക്കളാക്കുന്നതിൽ നിർണായക പങ്കുവഹിച്ച റാദി, 1988ൽ ഏഷ്യയിലെ ഏറ്റവും മികച്ച ഫുട്​ബാളറായി​ തെരഞ്ഞെടുക്കപ്പെട്ടു. 

 

ശ്വാസതടസ്സത്തെ തുടർന്ന് കഴിഞ്ഞയാഴ്​ച ബാഗ്‌ദാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കോവിഡ്​ സ്ഥിരീകരിച്ചത്​. തുടർന്ന് വിദഗ്ധ ചികിത്സയ്ക്ക് ജോർദാനിലേക്കു പുറപ്പെടാനിരിക്കെ രോഗം ഗുരുതരമായി മരിക്കുകയായിരുന്നു. അൽ റഷീദ്​, അൽ സവ്​റ, വഖ്​റ ക്ലബുകൾക്കായി 17 വർഷം കളിച്ച റാദി അഞ്ചു​ തവണ ഇറാഖ്​ ലീഗ്​ കിരീടം ചൂടി. രാജ്യത്തിനായി 121 മത്സരങ്ങളിൽ 62 ഗോളടിച്ചു. 

June 21, 2020, 22:04 pm

Advertisement