26 Tuesday
May , 2020
10.52 PM
livenews logo
flash News
സംഘപരിവാരകലാപ ഇരകളെ വേട്ടയാടി ഡൽഹി പോലിസും; പരാതിക്കാരോടു തെളിവു ഹാജരാക്കണമെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ സംസ്ഥാനത്ത് മടങ്ങിയെത്തുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ സൗജന്യമല്ലെന്ന പ്രഖ്യാപനം പ്രതിഷേധാര്‍ഹം; പുന്നക്കന്‍ മുഹമ്മദലി വിദേശത്ത് നിന്ന് മടങ്ങി വരുന്നവർക്ക് ഇനി ക്വാറന്റൈൻ സൗജന്യമല്ല; പണം നൽകണമെന്ന് സർക്കാർ സിനിമാ സെറ്റ് തകർക്കൽ: പ്രതികൾക്കെതിരെ കാപ്പ ചുമത്തും; കാരി രതീഷ് 25ഓളം ക്രിമിനൽ കേസുകളിൽ പ്രതി അവരിൽ മഹാഭൂരിപക്ഷവും നാടണഞ്ഞിരുന്നെങ്കിൽ ഇന്നും ജീവിച്ചിരിക്കുമായിരുന്നു ഹെയര്‍ സലൂണിലെ രണ്ട് ജീവനക്കാരിൽ നിന്ന് 140 പേർക്ക് കോവിഡ് കൊറോണ: കണ്ണൂർ താഴേചൊവ്വ സ്വദേശി കുവൈത്തിൽ മരിച്ചു വയനാട് മൂന്നര വയസുകാരിക്ക് പീഡനം: ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ ആലപ്പുഴ സ്വദേശി കൊറോണ ബാധിച്ച് റിയാദിൽ മരിച്ചു സിനിമാ സെറ്റ് തകർക്കൽ: മൂന്ന് രാഷ്ട്രീയ ബജ്രം​ഗ്ദൾ പ്രവർത്തകർ കൂടി അറസ്റ്റിൽ

അണുബാധയെ തുടര്‍ന്ന് ഇര്‍ഫാന്‍ ഖാന്‍ ഐസിയുവില്‍


വന്‍കുടലില്‍ അണുബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ കോകിലാബെന്‍ ധിരുഭായി അംബാനി ആശുപത്രിയിലാണ് ഇര്‍ഫാന്‍ ഖാന്‍ ചികില്‍സയില്‍ കഴിയുന്നത്. കുടലിലെ അണുബാധയെ തുടര്‍ന്ന് താരത്തെ മുംബൈ കോകിലാബെന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.

 

താരം നിരീക്ഷണത്തിലാണെന്നും ആത്മവിശ്വാസവും അഭ്യുദയാംകാംക്ഷികളുടെ പ്രാര്‍ഥനും മൂലം അദ്ദേഹം മടങ്ങിവരുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

 

2018ല്‍ അപൂര്‍വ അര്‍ബുദം പിടിപെട്ട ഇര്‍ഫാന്‍ ഖാന്‍ രോഗം ഭേദമായി അഭിനയ രംഗത്ത് തിരികെയെത്തുകയും ചെയ്തിരുന്നു. ലണ്ടനിലായിരുന്നു ചികില്‍സ. രോഗവിവരം ഇര്‍ഫാന്‍ ഖാന്‍ തന്നെയാണ് ആരാധകരുമായി പങ്കുവച്ചതും. അംഗ്രേസി മീഡിയമാണ് അവസാനചിത്രം. അനാരോഗ്യം മൂലം ചിത്രത്തിന്റെ പ്രമോഷന്‍ ചടങ്ങുകളില്‍ താരം സംബന്ധിച്ചിരുന്നുമില്ല.

 

ഇര്‍ഫാന്‍ ഖാന്റെ മാതാവ് സഈദ ബീഗം(95)കഴിഞ്ഞദിവസമാണ് ജയ്പൂരില്‍ മരിച്ചത്. ലോക്ക് ഡൗണ്‍ മൂലം അദ്ദേഹത്തിന് സംസ്‌കാരച്ചടങ്ങില്‍ സംബന്ധിക്കാന്‍ കഴിഞ്ഞതുമില്ല. ലൈഫ് ഓഫ് പൈ, ജുറാസിക് പാര്‍ക് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിലും ഇര്‍ഫാന്‍ വേഷമിട്ടിട്ടുണ്ട്.

 

April 28, 2020, 23:21 pm

Advertisement