13 Thursday
August , 2020
10.08 PM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

ബാറ്റ്സ്മാൻ ആയി സ്ഥാനക്കയറ്റം നൽകിയത് സചിന്റെ ആശയം; തുറന്നുപറച്ചിലുമായി ഇർഫാൻ പത്താൻബൗളറായെത്തി ഇന്ത്യയുടെ മൂന്നാം നമ്പർ ബാറ്റ്സ്മാനായി സ്ഥാനക്കയറ്റം കിട്ടി കൂറ്റനടികളുമായി ആരാധകരെ ത്രസിപ്പിച്ച താരമായിരുന്നു ഇർഫാൻ പത്താൻ. ബാറ്റിങ് ഓർഡറിലെ തന്റെ സ്ഥാനക്കയറ്റത്തിനു പിന്നിൽ സചിൻ ടെണ്ടുൽക്കർ ആയിരുന്നുവെന്ന തുറന്നുപറച്ചിൽ നടത്തിയിരിക്കുകയാൺ മുൻ പേസർ ഇർഫാൻ. 2005ൽ നാ​ഗ്പൂരിൽ ശ്രീലങ്കയ്ക്കെതിരേയായിരുന്നു ഇർഫാൻ ആദ്യമായി മൂന്നാമനായി കളത്തിലിറങ്ങിയത്. ഇന്ന് 70 പന്തിൽ നിന്ന് 83 റൺസും താരം അടിച്ചുകൂട്ടി. മൽസരത്തിൽ 152 റൺസിനാണ് ഇന്ത്യ ജയിച്ചത്.

 

 

നിരവധി തവണ ഓപണറായും പത്താൻ കളത്തിലിറങ്ങിയിരുന്നു. മുഖ്യപരിശീലകൻ ​ഗ്രെ​ഗ് ചാപ്പലായിരുന്നു ഇർഫാന്റെ സ്ഥാനക്കയറ്റത്തിനു പിന്നിലെന്നാണ് പലരും കരുതിയിരുന്നതും പ്രചരിപ്പിച്ചിരുന്നതും. എന്നാൽ തന്നെ മൂന്നാം നമ്പരിൽ ഇറക്കാൻ രാഹുൽ ദ്രാവിഡിന് നിർദേശം നൽകിയത് സചിൻ ആയിരുന്നുവെന്നാണ് ഇർഫാന്റെ വെളിപ്പെടുത്തൽ. സിക്സുകൾ പായിക്കാനുള്ള കഴിവ് കണക്കിലെടുത്ത് ന്യൂബോളിനെ നേരിടാൻ ഇർഫാനെ നേരത്തേ ബാറ്റിങ്ങിനിറക്കുക എന്നതായിരുന്നു ഈ തീരുമാനത്തിനു പിന്നിൽ.

 

 


പേസ് ബൗളറായ ഇർഫാന്റെ ശ്രദ്ധ ബാറ്റിങ്ങിലേക്ക് വഴിതിരിച്ചുവിട്ടതാണ് താരത്തിന്റെ കരിയർ തുലച്ചതെന്നും ഇതിനു കാരണം ​ഗ്രെ​ഗ് ചാപ്പലാണെന്നുമുള്ള പ്രചാരണങ്ങൾക്ക് മറുപടി പറയുകയായിരുന്നു ഇർഫാൻ. ​ഗ്രെ​ഗ് ചാപ്പൽ ഇന്ത്യയിൽ നിന്നുള്ളയാളല്ലാത്തതിനാൽ അദ്ദേഹത്തിനെതിരേ ആരോപണങ്ങളുയർത്താൻ എളുപ്പമായതിനാലാവാം ഇത്തരമൊരു നടപടി ഉണ്ടായത്. 59 ഏകദിന മൽസരങ്ങളിൽ നിന്ന് 100 വിക്കറ്റുകൾ പിഴുത് അതിവേ​ഗം നേട്ടം കരസ്ഥമാക്കുന്ന ഇന്ത്യൻ താരമെന്ന ഇർഫാന്റെ റെക്കോഡ് 13 വർഷത്തിനു ശേഷം മുഹമ്മദ് ഷമിയാണ് തകർത്തത്.

 

 

അതേസമയം മികച്ച ഫോമിൽ നിൽക്കെയാണ് തനിക്ക് അവസരം നിഷേധിച്ചതെന്നും ഇർഫാൻ പറഞ്ഞു. പരിക്കേറ്റിരുന്നു. എന്നാൽ കളിക്കളത്തിൽ തിരിച്ചുവരുന്നതിനുള്ള അവസരം തനിക്കു നൽകിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിയോണ്ട് ദ ഫീൽഡ് എന്ന ചാനലിൽ റൗനക് കപൂറുമായി സംസാരിക്കുകയായിരുന്നു ഇർഫാൻ.

 

 

June 30, 2020, 15:35 pm

Advertisement

Advertisement