14 Thursday
November , 2019
4.16 PM
livenews logo
flash News
സുദർശന് സംഘപരിവാറുമായി അടുത്ത ബന്ധം; വ്യക്തമാക്കി സെമിനാർ പങ്കാളിത്തം പള്ളി പ്രവേശന അനുമതിക്കായി മുസ്ലിം സ്ത്രീകളാരും കോടതിയിൽ എത്തിയിട്ടിട്ടില്ലല്ലോയെന്ന് ജസ്റ്റിസ് നരിമാൻ റഫാൽ കേസ്: പുനഃപരിശോധനാ ഹരജികൾ തള്ളി 'ചൗകീദാർ ചോർഹേ': രാഹുലിനെതിരെ കോടതിയലക്ഷ്യമില്ല; കൂടുതൽ ജാ​ഗ്രത വേണം ശബരിമല വിധി പുനഃപരിശോധനയ‌ടക്കം മതാചാര ഹരജികളെല്ലാം വിശാല ബെഞ്ചിലേക്ക് കാനഡ ലോകത്തിലെ ഏറ്റവും തണുപ്പുള്ള പ്രദേശമാവുന്നു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ പ്രസ്സ് ആൻറ്​ ഇൻഫർമേഷൻ കോൺസുലിനു മീഡിയ ഫോറം യാത്രയയപ്പ്​ നൽകി ഫാൽക്കൺ എഫ് സി ജേഴ്‌സി പ്രകാശനം ചെയ്തു മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി സുദര്‍ശന്‍ പത്മനാഭന്‍ മിസോറമിലേക്ക് മുങ്ങി; നിയമപോരാട്ടത്തിന് ആക്ഷന്‍ കൗണ്‍സില്‍

ഇർഫാൻ പത്താൻ അഭിനയരം​ഗത്തേക്ക്; ആദ്യചിത്രം ചിയാൻ വിക്രമിനൊപ്പം

October 15, 2019, 08:37 am

ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ തെന്നിന്ത്യൻ സൂപർസ്റ്റാർ ചിയാൻ വിക്രമിന്റെ സിനിമയിലൂടെ അഭിനയരം​ഗത്തേക്ക് കാലുവയ്ക്കുന്നു. ഇടങ്കയ്യൻ ബൗളറായ ഇർഫാൻ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന സിനിമയിലാണ് ഇർഫാന്റെ അരങ്ങേറ്റം. ‌അതേസമയം തന്റെ റോൾ സംബന്ധിച്ചുള്ള വിശദാംശങ്ങളൊന്നും ഇർഫാൻ വ്യക്തമാക്കിയിട്ടില്ല.

 

ഓൾറൗണ്ടർ ആയ ഇർഫാൻ 2012നു ശേഷം ഇതുവരെ ഒരു അന്താരാഷ്ട്ര മൽസരത്തിലും കളിച്ചിട്ടില്ല. 2012 ഒക്ടോബർ രണ്ടിന് ശ്രീലങ്കയ്ക്കെതിരേ നടന്ന ടി ട്വന്റിയിലാണ് പത്താൻ അവസാനമായി കളത്തിലിറങ്ങിയത്. ഇപ്പോൾ ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടക്കുന്ന ടെസ്റ്റിൽ ഇന്ത്യൻ ടീമിന്റെ വിദ​ഗ്ധ പാനലിലെ അം​ഗമാണ് പത്താൻ.

 

ഹർഭജൻ സിങ്ങിനു ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായിരുന്നു ഇർഫാൻ. 29 ടെസ്റ്റുകളിൽ നിന്നായി 100 വിക്കറ്റും 1105 റൺസുകളും പത്താൻ നേടുകയുണ്ടായി. ഒരു സെഞ്ച്വറിയും ആറ് അർധസെഞ്ച്വറികളും അടക്കമായിരുന്നു ഇത്.

 

102 ഏകദിനങ്ങളിൽ നിന്നായി 173 വിക്കറ്റുകളും 1544 റൺസും ഇർഫാൻ സ്വന്തമാക്കി. ഏകദിനങ്ങളിൽ നിന്നായി അഞ്ച് അർധശതകമാണ് ഇർഫാൻ നേടിയത്. 24 ടി ട്വന്റികളിൽ നിന്ന് 28 വിക്കറ്റുകളും ഇർഫാൻ പത്താൻ നേടുകയുണ്ടായി.

 

New venture,new challenge looking forward to it
@AjayGnanamuthu @iamarunviswa @7screenstudio
@arrahman
@Lalit_SevenScr #ChiyaanVikram58 @sooriaruna
@proyuvraaj @LokeshJey@VishalSaroee pic.twitter.com/yZ99OZyJrl

— Irfan Pathan (@IrfanPathan) October 14, 2019
October 15, 2019, 08:37 am

Advertisement