18 Saturday
January , 2020
11.42 AM
livenews logo
flash News
ഷഹീൻബാ​ഗ് ആവർത്തിച്ച് ബീഹാറും മുംബൈയും; രാപ്പകൽ പ്രതിഷേധത്തെരുവുമായി സ്ത്രീകൾ ഉയരക്കുറവിന്റെ പെരുമയുമായി ഖ​ഗേന്ദ്ര താപർ വിടവാങ്ങി ഇറാന്റെ ആക്രമണത്തിൽ 11 സൈനികർക്ക് പരിക്കേറ്റതായി യുഎസ് വെളിപ്പെടുത്തൽ ദേശസുരക്ഷാ നിയമപ്രകാരം ആരെയും കസ്റ്റഡിയിലെടുക്കാൻ ഡൽഹി പോലിസിന് ലഫ്.​ഗവർണറുടെ അനുമതി കാലാവസ്ഥ വ്യതിയാനപ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ ജനങ്ങളും ഒത്തുചേരണമെന്ന് യുഎഇ പരിസ്ഥിതി മന്ത്രി ലിപി അക്ബറിന് ഹ്യൂമൻ കെയർ അവാര്‍ഡ് ബഹിഷ്കരണ പ്രതിഷേധം അങ്ങ് വടക്കും; ബിജെപിക്കാരെ കടകളടച്ച് നാണംകെടുത്തി ബോവിക്കാനംകാരും ​ഗവർണറേയും പ്രസിഡന്റിനേയും നിയമിച്ചവരാണ് ഇന്ന് ഇന്ത്യ നേരിടുന്ന ദുരന്തം; സ്വാമി സന്ദീപാനന്ദ ​ഗിരി തലച്ചോറിനെ തെറ്റിദ്ധരിപ്പിച്ച് നടുവേദന മാറ്റാനുള്ള വിദ്യയുമായി ജാ​ഗ്വാർ നിർഭയ കേസിൽ പുതിയ മരണ വാറന്റ്: ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും

പൗരത്വ ഭേദ​ഗതി ബില്ല് അദൃശ്യ ഹിന്ദു-മുസ് ലിം വിഭജനത്തിനാണോയെന്ന് കേന്ദ്രത്തോട് ശിവസേന

December 09, 2019, 13:27 pm

പ്രതിപക്ഷ പാർട്ടികളുടെ കടുത്ത എതിർപ്പിനിടെ ബിജെപി സർക്കാർ അമുസ് ലിം അഭയാർഥികൾക്ക് പൗരത്വം ഉറപ്പുവരുത്തുന്ന പൗരത്വഭേദ​ഗതി ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചു. പൗരത്വ ഭേദദതി ബില്ല് അദൃശ്യ ഹിന്ദു-മുസ് ലിം വിഭജനം കൊണ്ടുവരുന്നതിനാണോയെന്നാണ് എൻഡിഎ സഖ്യത്തിൽ നിന്നു വിട്ടുനിൽക്കുന്ന ശിവസേന ചോദിച്ചത്.


അനധികൃത ഹിന്ദു കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്ന നടപടി രാജ്യത്ത് മതപരമായ യുദ്ധത്തിന് വഴിവയ്ക്കുമെന്നും ശിവസേന മുഖപത്രമായ സാമനയുടെ എഡിറ്റോറിയൽ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ബിജെപി കളിക്കുന്നതെന്നും ശിവസേന കുറ്റപ്പെടുത്തി. 18 എംപിമാരാണ് ശിവസേനയ്ക്ക് ലോക്സഭയിലുള്ളത്. 

 

2014 ഡിസംബർ 31നു മുമ്പ് പാകിസ്താൻ, ബം​ഗ്ലാദേശ്, അഫ്​ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രൈസ്തവ വിഭാ​ഗങ്ങൾക്ക് പൗരത്വം ഉറപ്പുവരുത്തുന്നാണ് നിർദിഷ്ട ബില്ല്.

December 09, 2019, 13:27 pm

Advertisement