24 Friday
January , 2020
7.28 AM
livenews logo
flash News
പുലരാനിരിക്കുന്നത് നീതിപീഠങ്ങളുടെ ബധിര കർണങ്ങളിൽ ഇടിനാദം മുഴങ്ങുന്ന പ്രഭാതങ്ങൾ പൗരത്വ പ്രക്ഷോഭത്തിനിടെ ബിജെപിക്ക് തിരിച്ചടി; ​ഗുജറാത്ത് എംഎൽഎ രാജിവച്ചു റോഹിങ്ക്യൻ വംശഹത്യക്കെതിരെ നടപടിയെടുക്കണം; മ്യാൻമറിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി ജിപിഎസിനു പകരക്കാരനെയും കൊണ്ട് ഐഎസ്ആർഒ; വൈകാതെ ഫോണുകളിൽ ലഭ്യമാവും വുഹാൻ വൈറസ് ബാധ: സൗദിയിൽ 30 മലയാളി നഴ്സുമാർ നിരീക്ഷണത്തിൽ ജംബോ പട്ടികയിൽ എന്നെ പരി​ഗണിക്കേണ്ട; പൊട്ടിത്തെറിച്ച് വി ഡി സതീശൻ പൗരത്വനിയമത്തെ അനുകൂലിച്ച പരിപാടിക്കെതിരെ പ്രതിഷേധിച്ച യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ് ആസാദി മുഴക്കിയാൽ രാജ്യ​ദ്രോഹത്തിനു കേസെടുക്കുമെന്ന യുപി മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ ഫേസ്ബുക്ക് പേജിൽ പൊങ്കാല പ്രതി പിടിക്കപ്പെടുംമുമ്പ് ഭീകരൻ; ശേഷം വെറും യുവാവ്: ജന്മഭൂമിയുടെ ഭീകര നിലപാട് ചീറ്റി യാത്രാമധ്യേ എൻജിൻ തകരാറിലായി; ഇൻഡി​ഗോ വിമാനം മുംബൈയിൽ എമർജൻസി ലാന്റിങ് നടത്തി

പൗരത്വ ഭേദഗതി നിയമത്തിലെ വിവേചനം അപലപനീയം: ഇന്ത്യൻ സോഷ്യൽ ഫോറം

December 24, 2019, 08:36 am

ജിദ്ദ: പൗരത്വ ഭേദഗതി നിയമത്തിലെ വിവേചനം അപലപനീയമാണെന്ന് ജിദ്ദ ഇന്ത്യൻ സോഷ്യൽ ഫോറം മക്ക റോഡ് ബ്ലോക്ക് കൺവൻഷൻ. ബാബരി മസ്ജിദിന്റെ വിധിയും എൻ ആർ സി പൗരത്വ ഭേദഗതിയിലൂടെയും ഒരു ഒരു വിഭാഗത്തിനെ രണ്ടാം കിട പൗരമാരായി ചിത്രീകരിച്ച നടപടി പ്രതിഷേധാർഹമാണ്. ബാബരി വിധി പറച്ചിലിനെ ചരിത്രവിധിയായി ബിജെപിയും തല്പര കക്ഷികളും അവകാശ പെടുന്നതിനെ കൺവൻഷൻ നിശിതമായി വിമർശിച്ചു.

 

ബാബരി മസ്ജിദിന്റെ അകത്തളത്തിൽ വിഗ്രഹം പ്രതിഷ്ഠിച്ചതും മസ്ജിദ് തകർത്തതും കുറ്റകരമാണെന്നു കണ്ടെത്തിയ കോടതി ബാബരി നിന്നിരുന്ന സ്ഥലത്ത് അക്രമികൾക്ക്  അമ്പലം നിർമിക്കാൻ അനുമതി നൽകിയതിലൂടെ ജനങ്ങൾക്ക് കോടതിയിലുണ്ടായിരുന്ന വിശ്വാസത്തെയാണ് ചോദ്യം ചെയ്തത്. ഈ വിധി ചരിത്ര വിധിയല്ല മറിച്ചു വിചിത്ര വിധിയാണ്. എൻആർസിയും പൗരത്വഭേദ​ഗതി നിയമവുമൊക്കെ സംഘ പരിവാരത്തിന്റെ ഹിന്ദുത്വ അജണ്ട നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമാണ്.

 

ജനങ്ങൾക്ക് ജനാധിപത്യ മാർഗ്ഗത്തിൽ പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശത്തെ പോലീസിനെയും സംഘ പരിവാരത്തേയും ഉപയോഗപ്പെടുത്തി വേട്ടയാടുന്നത് കണ്ടുനിൽക്കാൻ സാധിക്കുകയില്ല. ഇത്തരം ഭരണഘടനാ വിരുദ്ധ നടപടികൾക്കെതിരിൽ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഒറ്റക്കെട്ടായ ബഹുജന മുന്നേറ്റത്തിന്‌ നാം തയ്യാറാവണം. ചരിത്രം അയവിറക്കാനുള്ളതല്ല മറിച്ച് ആവർത്തിക്കാനുള്ളതാണെന്ന് മുഖ്യ പ്രഭാഷണം നടത്തികൊണ്ട് സ്റ്റേറ്റ് ജനറൽ സെക്രട്ടറി കോയിസ്സൻ ബീരാൻകുട്ടി സദസ്സിനെ ഓർമപ്പെടുത്തി.

 

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ സമരം നടത്തുന്ന സമര സഖാക്കൾക്ക് ഐകദാർഢ്യം പ്രഖ്യാപിച്ച് അബ്ദുൽ റഷീദ് പനങ്ങാങ്ങര മുദ്രാവാക്യം ചൊല്ലിക്കൊടുക്കുകയും സദസ്സ് ഏറ്റുപറയുകയും ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മുജീബ് അഞ്ചച്ചവടി അധ്യക്ഷത നിർവഹിച്ച കൺവൻഷന്റെ ഉദ്ഘാടനം സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഇ എം അബ്ദുല്ല നിർവഹിച്ചു. വൈസ് പ്രസിഡന്റ് അയ്യൂബ്, ബ്രാഞ്ച് പ്രസിഡന്റ് ഇർഷാദ് സംസാരിച്ചു.

December 24, 2019, 08:36 am

Advertisement