28 Friday
February , 2020
11.25 AM
livenews logo
flash News
ഡൽഹിയിലെ സംഘപരിവാര കലാപത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി; നാലാഴ്ചയ്ക്കകം റിപോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തോട് ഹൈക്കോടതി ഖത്തറിലേക്കുള്ള പോസ്റ്റല്‍ സര്‍വീസ് ഉപരോധ രാജ്യങ്ങള്‍ പുനസ്ഥാപിച്ചു തിരച്ചിൽ അവസാനിപ്പിച്ചോളൂ, ദേവനന്ദ ഇനിയില്ല; കാണാതായ ബാലികയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തി ഡൽഹി കൂട്ടക്കൊലയ്ക്കെതിരേ കോഴിക്കോട്ട് ഷഹീൻബാ​ഗ് സമരക്കാരുടെ വായ മൂടിക്കെട്ടി പ്രകടനം വംശഹത്യയുടെ പദാവലികൾ കലാപകാരികൾ ഏതുപാർട്ടിക്കാരായാലും വെറുതെവിടില്ല: കെജ്രിവാൾ മുസ്ലിം കുടുംബത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ പ്രേംകാന്ത് ജീവനുമായി മല്ലിടുന്നു; മുസ്ലിം കുടുംബത്തിന് തുണയായി ഹിന്ദുകോളനി; ഡല്‍ഹിയില്‍ നിന്ന് ഇങ്ങനെയും വാര്‍ത്തകളുണ്ട് ഡൽഹി കലാപത്തിൽ മരണം 34 ആയി; കോൺ​ഗ്രസ് നേതാക്കൾ രാഷ്ട്രപതിക്ക് നിവേദനം നൽകി 'ട്രംപ് ഒന്ന് പൊയ്‌ക്കോട്ടെ, അതിന് ശേഷം അവര്‍ക്കുള്ള വടേം ചായേം കൊടുക്കുന്നുണ്ട്'; ഫേസ്ബുക്കില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ മലപ്പുറത്തെ പൊലിസുകാരനെതിരെ പരാതി ബയാൻ പേക്ക് സമയുടെ പൂർണാനുമതി; ഫിനാബ്ലർ സൗദി അറേബ്യയിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു

'പൗരത്വനിയമം രാജ്യത്തെ വിഭജിക്കാൻ'; ഇടയലേഖനം വായിച്ച് ലത്തീൻ കത്തോലിക്കാ സഭ


കൊച്ചി: രാജ്യത്തിന്റെ 71ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പള്ളികളില്‍ ഇടയലേഖനം വായിച്ച് ലത്തീന്‍ സഭ. ഇത് മുസ്‌ലിങ്ങളുടെ മാത്രം പ്രശ്നമല്ലെന്നും രാജ്യത്തെ സര്‍വ്വ ജനങ്ങളുടെയും പ്രശ്നമാണെന്നും ഇടയലേഖനത്തില്‍ വ്യക്തമാക്കുന്നു. രാജ്യത്തെ വിഭജിക്കുക എന്ന വലിയ കുറ്റകൃത്യമാണ് പൗരത്വഭേദഗതി നിയമത്തിലൂടെ നടക്കുന്നതെന്നും ഇടയലേഖനം ചൂണ്ടിക്കാട്ടുന്നു.

 

ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സമ്മേളന തീരുമാനമനുസരിച്ചാണ് ജനുവരി 26ന് ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കാനുള്ള തീരുമാനം. റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ഭരണഘടനയുടെ ആമുഖം വായിച്ച ശേഷമാണ് വിവിധ പള്ളികളില്‍ ഇടയലേഖനം വായിച്ചത്. 

 

ബില്ലിന്റ ആന്തരിക അര്‍ഥങ്ങളും രാജ്യം ഭരിക്കുന്നവരുടെയും അവരെ നിയന്ത്രിക്കുന്നവരുടെയും പ്രസ്താവനകളും വിലയിരുത്തുമ്പോള്‍ മതരാഷ്ട്ര ത്തിലേക്കുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നതെന്ന് വെളിപ്പെടും. മതേതര ഇന്ത്യക്കായി ഭരണഘടന സംരക്ഷിക്കാനായി യോജിച്ച പോരാട്ടത്തിന് ഇറങ്ങണമെന്നും ഇടയലേഖനം ആവശ്യപ്പെടുന്നു.

 

ഭാരത് മാതാ കീ ജയ് എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യമെന്നും ഇടയലേഖനം പറയുന്നു. എറണാകുളം ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലും തിരുവനന്തപുരത്ത് ആര്‍ച്ച് ബിഷപ്പ് ഡോ. സുസേപാക്യവും ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുത്തു.

 

നേരത്തെ, കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്നും ക്രിസ്ത്യൻ പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കി തീവ്രവാദത്തിന് റിക്രൂട്ട് ചെയ്യുന്നുണ്ടെന്നുമുള്ള വാദവുമായി സീറോ മലബാർ സഭ സിനഡ് രം​ഗത്തെത്തിയത് വിവാദമായിരുന്നു. ഇതിനെതിരെ സഭയുടെ മുഖപത്രം തന്നെ ലേഖനം എഴുതുകയും ചെയ്തിരുന്നു. രാജ്യമൊട്ടാകെ പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ പ്ര​ക്ഷോഭം തുടരുമ്പോഴാണ് സംഘപരിവാർ കുപ്രചരണം ഏറ്റെടുത്ത് സഭ ഇത്തരമൊരു നിലപാടുമായി രം​ഗത്തുവന്നത് എന്നതാണ് വിമർശനത്തിന് കാരണമായത്.

January 26, 2020, 11:09 am

Advertisement