7 Tuesday
July , 2020
6.51 PM
livenews logo
flash News
വീണ്ടും ഞെട്ടിച്ച് കോവിഡ്; ഇന്ന് 272 പേർക്ക് രോ​ഗം ഹൈദരാലി തങ്ങൾക്കൊപ്പമുള്ളത് സ്വപ്നയല്ല ഞാനാണ്; വ്യാജ പ്രചാരകർക്കെതിരെ നടപടിയെന്ന് ഒഐസിസി പ്രവർത്തക ഷീജ സ്വപ്നം മതം മാറി മുംതാസ് ആയെന്ന വ്യാജ പ്രചരണവുമായി പ്രതീഷ് വിശ്വനാഥ്; വർ​ഗീയ നിറം നൽകാൻ ​ഗൂഢ ശ്രമം പ്രതികൾക്ക് സർക്കാർ സഹായം സഹായം ലഭിക്കില്ല; തെറ്റ് ചെയ്തവർ രക്ഷപ്പെടില്ല: കോടിയേരി വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണെങ്കിലും ഉത്തരം ഉണ്ടാകണം: സ്വർണക്കടത്ത് കേസിൽ അരുൺ ​ഗോപി സ്വപ്‌നയ്ക്കും സരിത്തിനും സംരക്ഷണം കൊടുത്തത് ഐടി സെക്രട്ടറി ശിവശങ്കര്‍ തന്നെ; മുന്‍ എസ്പി ജോര്‍ജ് ജോസഫ് സ്വപ്ന സുരേഷ് തന്റെ മരുമകളല്ല; വ്യാജപ്രചരണത്തിനെതിരെ നടപടിയെന്ന് തമ്പാനൂർ രവി പ്രതിഫലം ചോദിച്ചപ്പോൾ ഡബ്ല്യുസിസിയുടെ അമരത്തിരിക്കുന്ന സംവിധായക ​പുറത്താക്കിയെന്ന് ​കോസ്ട്യൂം ഡിസൈനർ സ്വർണക്കള്ളക്കടത്ത്: മുഖ്യമന്ത്രിയുടെ പ്രിൻസിപൽ സെക്രട്ടറി എം ശിവശങ്കറിനെ മാറ്റി കൊറോണവൈറസ്: ഷി ജിൻപിങ്ങിനെ വിമർശിച്ച നിയമ പ്രഫസറെ ചൈന തടങ്കിലടച്ചു

ഇത് പ്രവാസികൾ ഐക്യപ്പെടേണ്ട സമയമെന്ന് ജോയി മാത്യു


 

തങ്ങളുടെ ആവശ്യങ്ങൾക്കുവേണ്ടി പ്രവാസികൾക്ക് ഐക്യപ്പെടേണ്ട  സമയമാണിതെന്നു നടനും സംവിധായകനുമായ ജോയി മാത്യു. കോവിഡുമായി  ബന്ധപ്പെട്ട് മരണപ്പെട്ട പ്രവാസികളുടെ ആശ്രിതർക്ക്  സർക്കാർ ഉദ്യോഗത്തിൽ പ്രത്യേക പരിഗണന വേണം. പി എസ് സി ഉൾപ്പെടെയുള്ള സംവിധാനത്തിൽ  പ്രവാസികൾക്ക് മുൻഗണന നൽകേണ്ടതുണ്ട്. ഗൾഫിൽ പഠനം തുടരാൻ കഴിയാത്ത  വിദ്യാർഥികൾക്ക്  കേരളത്തിലെ വിദ്യാലയത്തിൽ ആവശ്യമായ തുടർപഠന സൗകര്യങ്ങൾ ഒരുക്കി കൊടുക്കണം. ഒപ്പം തിരിച്ചുവരുന്ന പ്രവാസികൾ  വീട് നിർമാണത്തിനും  വിദ്യാഭ്യാസത്തിന് എടുത്ത ലോണ് തിരിച്ചടവിന് ഒരു വർഷത്തേക്കുള്ള  മൊറട്ടോറിയം പ്രഖ്യാപിക്കണം. ഇവ ചെയ്തുകൊടുക്കാൻ കേരള സർക്കാർ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാസിശബ്ദം  സംഘടിപ്പിച്ച  ഓൺലൈൻ  സംവാദത്തിൽ സംസാരിക്കുകയായിരുന്നു  ജോയിമാത്യു.

 

 

പ്രവാസികൾക്ക് ഏറ്റവും കൂടുതൽ തിരിച്ചറിവ് നൽകിയ കാലമാണിത്. കോവിഡ് നൽകിയ ആ തിരിച്ചറിവ്  പ്രവാസികൾ ഒരു സമൂഹമാണ് എന്നതാണ്. ഇതുവരെ തങ്ങൾ ഏതു രീതിയിലാണ് കേരളത്തിൽ പരിഗണിക്കപ്പെട്ടത് എന്ന തിരിച്ചറിവ് ഇക്കാലത്ത് ഉണ്ടായി. നോർക്കയും ലോക കേരള സഭയും  പ്രവാസികൾക്ക് വേണ്ടി എന്താണ് ഈ സമയത്ത്  ചെയ്തതെന്ന്  പ്രവാസികൾ  ആലോചിക്കേണ്ടതുണ്ട്. ഈ ദുരിത കാലത്ത് പ്രവാസികൾ പിരിവ് നടത്തി സമാനഹൃദയരെ നാട്ടിലെത്തിക്കേണ്ടിവന്നത് എന്തുകൊണ്ടാണെന്നും ആലോചിക്കണം.

 

 

 

 

കേന്ദ്രസർക്കാർ കേരളത്തോട് എടുക്കുന്ന നിലപാട് നമുക്കെല്ലാവർക്കും ബോധ്യമായതാണ്. എന്നിട്ടും കേരളം ഇക്കാര്യത്തിൽ സഹായത്തിന് കാത്തു നിൽക്കുന്നതിൽ അർത്ഥമില്ല. ഈയൊരു സാഹചര്യത്തിലാണ് ഇനിയങ്ങോട്ട്  പ്രവാസികളുടെ എല്ലാ പ്രശ്നങ്ങളും കേരളം ഏറ്റെടുത്ത് നടത്തേണ്ടതാണ് എന്ന ആവശ്യത്തിൻ്റെ  പ്രാധാന്യത്തെ തിരിച്ചറിയേണ്ടത്. കേരളം കേന്ദ്രത്തെ പഴിചാരുക വഴി പ്രയാസം അനുഭിച്ചത് പ്രവാസികളാണ്.  പ്രതിപക്ഷത്തെ കൂടെ കൂടി ഇതിന് എതിരെ കേരളത്തിന് ഒന്നിച്ച് ശബ്ദിക്കാൻ കഴിയണം.

 

 

വോട്ടവകാശം ഇല്ലാത്ത കാലം വരെ പ്രവാസികൾക്കു യാതൊരു വിലയുമില്ല. ഒരു  പ്രവാസി തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ ആ മണ്ഡലത്തിലെ  പ്രവാസികൾ പോലും അയാൾക്ക് വോട്ട് ചെയ്യില്ല.കാരണം, പ്രവാസികൾ നാട്ടിലെ രാഷ്ട്രീയ പ്രസ്ഥാനത്തിന് കീഴിൽ അടിമത്ത മനോഭാവത്തോടെ കഴിയുന്നവരാണ്. ഇത് മാറണം.

 

 

നോർക്ക പോലുള്ള സംവിധാനങ്ങൾ ഈ പ്രതിസന്ധിഘട്ടത്തിലാണ് പ്രവാസികൾക്കു താങ്ങും തണലുമായി നിൽക്കേണ്ടത്. എന്നാൽ രണ്ടു ലക്ഷത്തോളം ക്വാറന്റൈൻ സംവിധാനം ഉണ്ടെന്നു പറഞ്ഞ കേരളത്തിൽ അമ്പതിനായിരത്തോളം പ്രവാസികൾ തിരിച്ചെത്തിയപ്പോൾ തന്നെ പ്രശ്നങ്ങൾ തുടങ്ങി. ആവശ്യമായ സൗകര്യങ്ങൾ ഒരുക്കികൊടുക്കാൻ പലപ്പോഴും  സർക്കാരിന് കഴിയുന്നില്ല. എന്തുകൊണ്ടാണ് ഇങ്ങനെ  സംഭവിക്കുന്നത് എന്ന് പ്രവാസികളാണ് തിരിച്ചറിയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകനും നടനുമായ മൊയ്തീൻകോയ, യാസർ ഹമീദ് എന്നിവർ സംവാദത്തിൽ പങ്കെടുത്തു.

 

June 29, 2020, 16:19 pm

Advertisement