ദോഹ: ജി.സി.സി രാജ്യങ്ങൾ തമ്മിലുള്ള സമാധാനം ഉറപ്പാക്കുന്ന അൽ ഉല കരാർ ഒപ്പുവച്ചതിനു പിന്നാലെ ഗൾഫ്-ഇറാൻ പ്രശ്നം പരിഹരിക്കണമെന്ന ആവശ്യവുമായി ഖത്തർ മുൻ പ്രധാനമന്ത്രി ഹമദ് ബിൻ ജാസിം ബിൻ ജാബിർ അൽഥാനി. ഇറാനുമായുള്ള തർക്കങ്ങൾ പരിഹരിക്കാനുള്ള നല്ല സമയമാണിതെന്ന് ഹമദ് ബിൻ ജാസിം അൽഥാനി ട്വിറ്ററിൽ കുറിച്ചു.
ജി.സി.സി രാജ്യങ്ങൾക്കിടയിലെ തർക്കങ്ങൾ അവസാനിക്കുകയും വൈറ്റ്ഹൗസിൽ ഭരണക്കൈമാറ്റം ആസന്നമാവുകയും ചെയ്ത പശ്ചാത്തലത്തിൽ ഇറാനുമായുള്ള സംഭാഷണം ഫലവത്താവുമെന്നാണ് താൻ കരുതുന്നത്.
അത്തരമൊരു സംഭാഷണം മേഖലയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാനും രാജ്യങ്ങൾ തമ്മിലുള്ള വിശ്വാസം ശക്തിപ്പെടുത്താനും ഇടയാക്കുമെന്നും ഹമദ് ബിൻ ജാസിം ട്വീറ്റിൽ പറഞ്ഞു.
January 11, 2021, 17:24 pm