20 Sunday
September , 2020
12.16 AM
livenews logo
flash News
യാത്രാനിയന്ത്രണം മറികടക്കാൻ യാത്രക്കാരെ വട്ടംകറക്കി വിമാനക്കമ്പനികൾ പണമുണ്ടാക്കുന്നു കൊറോണയോട് പൊരുതുന്ന മുൻനിരപോരാളികൾക്ക് നന്ദി പറഞ്ഞ് ഖത്തർ ആരോ​ഗ്യമന്ത്രി തേങ്ങയില്ല; തെങ്ങിൻമുകളിൽ വാർത്താസമ്മേളനം നടത്തി മന്ത്രി ഇത് ഹൃദയഭേദകം; പ്രത്യേകിച്ച് സുഹൃത്തെന്നു കരുതിയ ആളുടെ മൊഴിമാറ്റം ഞെട്ടിച്ചു: കൂറുമാറ്റത്തിനെതിരെ പാർവതി സ്വർണക്കടത്ത് കേസ്: കെ ടി ജലീലിന്റെ ദുബയ് സുഹൃത്തുക്കൾ കരിനിഴലിൽ; വിയർക്കുന്നത് മന്ത്രിയുടെ സഹായികൾ അമ്മ മരിച്ച വിവരം ഏഴ് വർഷം മറച്ച് വച്ച് മകളും ചെറുമകനും ചേർന്ന് തട്ടിയത് പത്ത് ലക്ഷം രൂപയുടെ പെന്‍ഷന്‍ തുക പ്രതിരോധ രഹസ്യങ്ങൾ ചോർത്തി; ഡൽഹിയിൽ മാധ്യമപ്രവർത്തകനും ചൈന- നേപ്പാൾ സ്വദേശികളും അറസ്റ്റിൽ കൊച്ചിയും കേരളവും തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്ന് പി ടി തോമസും വി മുരളീധരനും ഗുജറാത്തില്‍ ആശുപത്രി ജീവനക്കാരുടെ മര്‍​ദനത്തിനിരയായ കോവിഡ് രോ​ഗിക്ക് ദാരുണാന്ത്യം കറൻസിയിലും പാഠപുസ്തകത്തിലും ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ മാപ്പുമായി നേപ്പാൾ

രാഹുല്‍ ഗാന്ധിയുടെ മുത്തച്ഛനാണ് മഹാത്മാഗാന്ധി എന്ന് പറഞ്ഞതിനാെപ്പം എത്താനാവാത്തതിൽ ക്ഷമിക്കുക; ഖുര്‍ആന്‍ പരാമര്‍ശത്തിലെ പിഴവില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ജെയ്ക്


തിരുവനന്തപുരം: കേരളത്തില്‍ വിശുദ്ധ ഖുര്‍ആന്‍ പ്രിന്റ് ചെയ്യുന്നത് അറബി മലയാളത്തിലാണ് എന്ന ചാനൽ ചർച്ചയ്ക്കിടെയുണ്ടായ അബദ്ധ പരാമര്‍ശത്തിൽ ഖേദം പ്രകടിപ്പിച്ച് ഡിവൈഎഫ്ഐ നേതാവ് ജെയ്ക് സി തോമസ്. അത് സംസാര മധ്യേ സംഭവിച്ച പിഴവാണെന്ന് ജെയ്ക് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ജെയ്ക്കിന്റെ പരാമര്‍ശത്തിനെതിരെ വ്യാപകമായി വിമര്‍ശനങ്ങളും ട്രോളുകളും വന്നുതുടങ്ങിയതിന് പിന്നാലെയാണ് വിശദീകരണം.

 

മനോരമ ന്യൂസില്‍ നടന്ന സംവാദത്തിലായിരുന്നു അറബി മലയാളത്തിലാണ് കേരളത്തില്‍ വിശുദ്ധ ഖുര്‍ആന്‍ പ്രിന്റ് ചെയ്യുന്നതെന്നും അതുകൊണ്ടാണ് മുസ്ലിങ്ങളുടെ വിശുദ്ധ നാടായ യുഎഇയിൽ നിന്നും പ്യുവർ അറബിക് ഖുർആൻ ഇവിടേക്ക് എത്തിച്ചതെന്നും ജെയ്ക് തട്ടിവിട്ടത്. വിശുദ്ധ ഖുർആൻ കേരളത്തിൽ കിട്ടാത്തതാണോ എന്ന് പി കെ ഫിറോസ് ബോധപൂർവം യാഥാർഥ്യം മറച്ചുവച്ച് ചോദിക്കുകയാണെന്നു പറഞ്ഞായിരുന്നു ജെയ്ക് വളരെ ആധികാരികമായി മണ്ടത്തരം പറഞ്ഞത്.

 

മലബാറിലെ സാധാരണക്കാരായ മുസ്‌ലിങ്ങള്‍ അറബി മലയാളം വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇത്തരം സാധാരണക്കാരായ വിശ്വാസികള്‍ക്ക് അനായാസം പാരായണം ചെയ്യാന്‍ കഴിയും വിധമുള്ള അറബി മലയാളം അഥവാ ഖത്ത് ഫുന്നാനി (പൊന്നാനി ലിപി) ലിപിയിലാണ് വിശുദ്ധ ഖുര്‍ആന്‍ തിരൂരങ്ങാടി കേന്ദ്രീകരിച്ചുള്ള പ്രസ്സുകളില്‍ പ്രിന്റ് ചെയ്യുന്നത് എന്നാണ് ചൂണ്ടികാട്ടാന്‍ ആഗ്രഹിച്ചതെന്നു പറഞ്ഞ ജെയ്ക് പിഴവുണ്ടായി തൊട്ടടുത്ത നിമിഷം തന്നെ അറബി മലയാളം ലിപി എന്നു പറഞ്ഞ് തിരുത്തിയെന്നു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

 

ആദ്യമുണ്ടായ തെറ്റു പോലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വിശദീകരണം നല്‍കുന്നതെന്നും ജെയ്ക് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

 

”ചര്‍ച്ചയ്ക്കിടെ മനഃപൂര്‍വമല്ലാതെ സംഭവിച്ച വീഴ്ച്ച ആര്‍ക്കെങ്കിലും മനോവിഷമം സൃഷ്ടിച്ചെങ്കില്‍ ഖേദം അറിയിക്കുന്നു. അറബ് രാജ്യങ്ങളിലും കേരളത്തിലും മുമ്പുണ്ടായിരുന്ന ലിപി വ്യതാസത്തെ പൂര്‍ണാര്‍ഥത്തില്‍ പ്രതിഫലിപ്പിക്കുക ആയിരുന്നു ലക്ഷ്യമെങ്കിലും സംഭവിച്ച പിഴവിനെ തെല്ലും ന്യായീകരിക്കുന്നില്ല. ലിപിഭേദങ്ങളെയും, പിശകുകളെയും ഒക്കെ സമഗ്രമായി ചൂണ്ടിക്കാണിച്ച മുഴുവന്‍ ആളുകളുടെയും നിര്‍ദേശങ്ങളെയും വിമര്‍ശനങ്ങളെയും കൃതജ്ഞതയോടെ തന്നെ സ്വാഗതം ചെയ്യുന്നു”- ജെയ്ക് പറഞ്ഞു.

 

എന്നാൽ, വിമർശനങ്ങളെ സ്വാ​ഗതം ചെയ്യുന്നു എന്ന് പറയുമ്പോഴും തനിക്കെതിരെ വന്നുകൊണ്ടിരിക്കുന്ന ട്രോളുകളെക്കുറിച്ചും ജെയ്ക്കിന്റെ പ്രതികരണം ഇങ്ങനെ- ”രാഹുല്‍ ഗാന്ധിയുടെ മുത്തച്ഛനാണ് മഹാത്മാ ഗാന്ധി എന്നു പണ്ടൊരു യുവനേതാവ് പറഞ്ഞതിന്റെ ഏഴയലത്തു എത്താന്‍ പോലും എനിക്ക് സാധിക്കാഞ്ഞതില്‍ ക്ഷമിക്കുക”- ജെയ്ക് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

 

 

ഇന്നലെ മനോരമ ന്യൂസിൽ നടന്ന സംവാദത്തിൽ അറബി മലയാളത്തിലാണ് കേരളത്തിൽ വിശുദ്ധ ഖുർആൻ പ്രിന്റ് ചെയ്യുന്നത് എന്നു പറഞ്ഞത്...

Posted by Jaick C Thomas on Tuesday, 15 September 2020

September 16, 2020, 11:28 am

Advertisement

Advertisement