9 Thursday
July , 2020
8.48 PM
livenews logo
flash News
സ്വർണക്കടത്ത് കേസ് എൻഐഎ അന്വേഷിക്കും കമാൻഡോകളുടെ തോക്കേന്തിയ റൂട്ട് മാർച്ച് പൂന്തുറക്കാർക്ക് സന്ദേശം നൽകാൻ; വിവാദമായി സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടറുടെ വാദം 339 പേർക്ക് കൂടി കൊറോണ; സമൂഹവ്യാപനത്തിന്റെ വക്കിലേക്ക് അടുക്കുകയാണെന്ന് ആശങ്കയെന്ന് മുഖ്യമന്ത്രി ഓൺലൈൻ പാഠശാലയുമായി അജ്മാൻ മലയാളം മിഷൻ; ക്ലാസുകൾ ജൂലൈ 10ന് ആരംഭിക്കും ലഡാക്ക് സംഘർഷാവസ്ഥ: ഇന്ത്യ-ചൈന നയതന്ത്ര ചർച്ച നാളെ സ്വർണക്കടത്ത്: സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു മെലനിയ ട്രംപിന്റെ പൂർണകായ പ്രതിമ അ​ഗ്നിക്കിരയാക്കി രാജ്യത്ത് സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി; വൈറസ് ബാധിതർ 7.67 ലക്ഷം പിന്നിട്ടു സ്വർണക്കടത്ത് കേസിൽ ബിഎംഎസ് നേതാവ് ഹരിരാജിനും പങ്കെന്ന് സൂചന; നേതാവിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി എട്ടു പോലിസുകാരെ വെടിവച്ചുകൊന്ന ​ഗുണ്ടാത്തലവൻ വികാസ് ദുബേ മധ്യപ്രദേശിൽ അറസ്റ്റിലായി

സൗദി സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം ലഭിച്ചിട്ടില്ല; വാര്‍ത്ത നിഷേധിച്ച് ജമാല്‍ ഖഷോഗിയുടെ കുടുംബം


ഇസ്താംബൂള്‍ കോണ്‍സുലേറ്റില്‍ വച്ച് സൗദി ഏജന്റുമാര്‍ കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കുടുംബത്തിന് സൗദി ഭീമമായ തുക നഷ്ടപരിഹാരം നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് ഖഷോഗിയുടെ കുടുംബം. കേസില്‍ വിചാരണ നടന്നുവരികയാണെന്ന് നഷ്ടപരിഹാരം സംബന്ധിച്ച ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും ഖഷോഗിയുടെ മകന്‍ സലാഹ് ഖഷോഗി ട്വിറ്ററില്‍ വ്യക്തമാക്കി.


ജമാല്‍ ഖഷോഗിയുടെ മക്കളായ സലാഹ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ജിദ്ദയില്‍ ദശലക്ഷക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന വീടുകള്‍ സൗദി സര്‍ക്കാര്‍ വാങ്ങിനല്‍കിയതായും മാസംതോറും വലിയ തുക സമ്മാനിക്കുന്നുണ്ടെന്നും വാഷ്ങ്ടണ്‍ പോസ്റ്റാണ് ഏപ്രില്‍ ഒന്നിന് റിപോര്‍ട്ട് ചെയ്തത്. വാഷിങ്ടണ്‍ പോസ്റ്റിലെ കോളമിസ്റ്റായിരുന്ന ജമാല്‍ഖഷാഗി സൗദി കിരിടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നിശിത വിമര്‍ശകനായിരുന്നു.


തുര്‍ക്കി വനിതയെ വിവാഹം ചെയ്യുന്നതിനായി ജമാല്‍ ഖഷോഗി ഒരുക്കം പൂര്‍ത്തിയാക്കുകയും ഇതുസംബന്ധിച്ച കടലാസുകള്‍ വാങ്ങുന്നതിനായി ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ എത്തിയ അദ്ദേഹത്തെ സൗദിയില്‍ നിന്നെത്തിയ 15അംഗ സംഘം കൊലപ്പെടുത്തുകയുമായിരുന്നു. ചോദ്യം ചെയ്യലിനിടെയുണ്ടായ കൈയാങ്കളിയില്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടുവെന്നാണ് സൗദി പിന്നീട് നല്‍കിയ വിശദീകരണം. എന്നാല്‍ ജമാല്‍ ഖഷോഗിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. കഷ്ണങ്ങളാക്കി മുറിച്ച ശേഷം മൃതദേഹം ആസിഡ് ഒഴിച്ച് നശിപ്പിച്ചുവെന്നാണ് തുര്‍ക്കി പോലിസ് നിഗമനം.

 

April 11, 2019, 07:14 am

Advertisement