20 Sunday
September , 2020
1.30 AM
livenews logo
flash News
യാത്രാനിയന്ത്രണം മറികടക്കാൻ യാത്രക്കാരെ വട്ടംകറക്കി വിമാനക്കമ്പനികൾ പണമുണ്ടാക്കുന്നു കൊറോണയോട് പൊരുതുന്ന മുൻനിരപോരാളികൾക്ക് നന്ദി പറഞ്ഞ് ഖത്തർ ആരോ​ഗ്യമന്ത്രി തേങ്ങയില്ല; തെങ്ങിൻമുകളിൽ വാർത്താസമ്മേളനം നടത്തി മന്ത്രി ഇത് ഹൃദയഭേദകം; പ്രത്യേകിച്ച് സുഹൃത്തെന്നു കരുതിയ ആളുടെ മൊഴിമാറ്റം ഞെട്ടിച്ചു: കൂറുമാറ്റത്തിനെതിരെ പാർവതി സ്വർണക്കടത്ത് കേസ്: കെ ടി ജലീലിന്റെ ദുബയ് സുഹൃത്തുക്കൾ കരിനിഴലിൽ; വിയർക്കുന്നത് മന്ത്രിയുടെ സഹായികൾ അമ്മ മരിച്ച വിവരം ഏഴ് വർഷം മറച്ച് വച്ച് മകളും ചെറുമകനും ചേർന്ന് തട്ടിയത് പത്ത് ലക്ഷം രൂപയുടെ പെന്‍ഷന്‍ തുക പ്രതിരോധ രഹസ്യങ്ങൾ ചോർത്തി; ഡൽഹിയിൽ മാധ്യമപ്രവർത്തകനും ചൈന- നേപ്പാൾ സ്വദേശികളും അറസ്റ്റിൽ കൊച്ചിയും കേരളവും തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്ന് പി ടി തോമസും വി മുരളീധരനും ഗുജറാത്തില്‍ ആശുപത്രി ജീവനക്കാരുടെ മര്‍​ദനത്തിനിരയായ കോവിഡ് രോ​ഗിക്ക് ദാരുണാന്ത്യം കറൻസിയിലും പാഠപുസ്തകത്തിലും ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ മാപ്പുമായി നേപ്പാൾ

ജെഎൻയുവിനെയും എഎംയുവിനെയും പിന്തള്ളി മികച്ച കേന്ദ്രസർവകലാശാലയായി ജാമിഅ മില്ലിയ



കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട മികച്ച കേന്ദ്രസർവകലാശാലകളുടെ പട്ടികയിൽ ജാമിഅ മില്ലിയ ഇസ് ലാമിയ ഒന്നാമത്. ജെഎൻയുവിനെയും അലി​ഗഡ് മുസ് ലിം യുനിവേഴ്സിറ്റിയും അടക്കം നാൽപത് കേന്ദ്ര സർവകലാശാലകളുടെ പട്ടികയിലാണ് ജാമിഅ മുന്നിലെത്തിയത്. പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ ശക്തികേന്ദ്രമായിരുന്നു ജാമിഅ.

 

90 ശതമാനം മാർക്കോടെയാണ് ജാമിഅ പട്ടികയിൽ ഒന്നാമെത്തിയത്. അരുണാചൽ പ്രദേശിലെ രാജീവ് ​​ഗാന്ധി യൂനിവേഴ്സിറ്റി(83 ശതമാനം)രണ്ടാമതും ഡൽഹി ജെഎൻയു(82)മൂന്നാമതും യുപിയിലെ അലി​ഗഡ് മുസ് ലിം നൂനിവേഴ്സിറ്റി(78)നാലാമതുമെത്തി.

 

വാഴ്സിറ്റി, വിദ്യാഭ്യാസ മന്ത്രാലയം, യൂനിവേഴ്സിറ്റി ​ഗ്രാന്റ്സ് കമ്മീഷൻ എന്നിവർ സംയുക്തമായാണ് യൂനിവേഴ്സിറ്റികളുടെ മേന്മ അളന്ന് പട്ടിക തയ്യാറാക്കിയത്.

 

ഫാക്കൽറ്റികളുടെ ​ഗുണമേന്മ, അധ്യാപക-വിദ്യാർഥി അനുപാതം, അധ്യാപക ഒഴിവ്, യുജി-പിജി-എംഫിൽ എന്നീ വിഭാ​ഗങ്ങളിലെ വിദ്യാർഥി പ്രവേശനം, മറ്റു സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർഥികളുടെ എണ്ണം, വനിതാ വിദ്യാർഥികളഉടെ ശരാശരി മുതലായവയാണ് യൂനിവേഴ്സിറ്റികളുടെ മികവ് അളക്കാൻ അധികൃതർ പരി​ഗണിച്ചത്.

 

 

August 13, 2020, 13:38 pm

Advertisement

Advertisement