4 Thursday
March , 2021
2.07 PM
livenews logo
flash News
രണ്ടിലയ്ക്കു വേണ്ടി ജോസഫ് വിഭാ​ഗം സുപ്രിംകോടതിയിൽ സർക്കാരിന് തിരിച്ചടി; സ്ഥിരപ്പെടുത്തൽ നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കി ഓവറിൽ ആറു സിക്സുമായി പൊള്ളാർഡ്; ലങ്കയ്ക്കെതിരേ വെസ്റ്റിൻഡീസിന് ജയം യുപിയിൽ ദുരഭിമാനക്കൊല: 17കാരിയുടെ തലവെട്ടിയെടുത്ത് പിതാവ് പൊലീസ് സ്റ്റേഷനിൽ ഐ എം വിജയൻ ഇനി മലബാർ സ്പെഷൽ പൊലീസ് അസിസ്​റ്റന്റ് കമാൻഡന്റ് മകനെ കാണാനില്ലെന്ന് പരാതി; വണ്ടികയറ്റികൊന്ന അമ്മയെ കൈയോടെ പിടിച്ച് പൊലീസ് ശ്രീജ നെയ്യാറ്റിൻകരയ്ക്കെതിരെ ലൈം​ഗികാധിക്ഷേപവുമായി പൊലീസുകാരൻ; അശ്ലീല കമന്റുകൾ സംഘപരിവാറിനെതിരായ പോസ്റ്റുകളിൽ ഡൽഹി വംശഹത്യ ബാധിച്ച മുസ്‌ലിം ഭൂരിപക്ഷ വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം 10642; ബിജെപിക്ക് 105 വോട്ട് കണ്ടുകെട്ടിയ വാഹനങ്ങളുടെ ലേലം ഒൻപതിന് മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്: ഡോ. തസ്‌ലിം റഹ്മാനി എസ്ഡിപിഐ സ്ഥാനാർഥി

ആമസോണിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടംപിടിച്ച അശ്റഫ് കരയത്തിന്റെ പുസ്തകം


ഡോ. അസീസ് തരുവണആമസോണിന്റെ ബെസ്‌റ്റ്‌ സെല്ലർ പട്ടികയിൽ നാദാപുരം സ്വദേശിയായ അശ്റഫ് കരയത്ത് രചിച്ച ജനക ആന്റ് അഷ്ടവക്ര: എ ജേണി ബിയോൺഡ് (Janaka and Ashtavakra : a journey beyond) എന്ന  നോവൽ ഉൾപ്പെട്ടു എന്നത്. മലയാളിക്ക് അഭിമാനിക്കാവുന്ന വാർത്തയാണ്. ദുബയിൽ കൺസൾട്ടൻസി ഐ.ടി. സ്ഥാപന ഉടമയായ അശ്റഫ് ,1990 മുതൽ പ്രവാസിയാണ്.

നോവലിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ഇതിന്റെ പ്രമേയ പരിസരം രാമായണത്തിൽ നിന്നുള്ളതാണെങ്കിലും പ്രതിസന്ധികളുടെ ഈ കലുഷമായ വർത്തമാന കാലത്ത് അത്യന്തം പ്രസക്തമായ തത്വ വിചാരങ്ങളാണ് നോവൽ മുമ്പോട്ടു വയ്ക്കുന്നത്.

രാമായണ- മഹാഭാരതാദികളിൽ നിന്ന് പ്രമേയം സ്വീകരിച്ച് രചിക്കപ്പെട്ട അസംഖ്യം സാഹിത്യാവിഷ്കാരങ്ങൾ മലയാളമുൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകളിലും വിദേശഭാഷകളിലും ഉണ്ടായിട്ടുണ്ട്. മലയാളത്തിലെ  ഒന്നാമത്തെ കൃതിയായ 'രാമചരിതം' മുതൽ സച്ചിദാനന്ദന്റെ 'ജാനകീ പോരൂ' വരെ രാമനും സീതയുമൊക്കെ മുഖ്യ കഥാപാത്രങ്ങളാവുന്ന നിരവധി ആഖ്യാനങ്ങളാൽ സമ്പന്നമാണ് മലയാള ഭാഷ. ഒട്ടുമിക്ക ഇന്ത്യൻ ഭാഷകളിലേയും  അദ്യകാല കൃതികളിൽ രാമായണ സംബന്ധിയായ കാവ്യങ്ങൾക്കു അദ്വിത്വീയ സ്ഥാനമാണുള്ളത്.

ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യത്തിലാവട്ടെ, ഇവ്വിഷയികമായി  ബൃഹദാഖ്യാനങ്ങൾ തന്നെ ഉണ്ടായിട്ടുണ്ട്. ഇതിഹാസ കൃതികളിലെ ഏതെങ്കിലും കഥാപാത്രങ്ങളെയോ കഥാസന്ദർഭങ്ങളെയോ ആസ്പദമാക്കിയാണ് അവയേറെയും രചിക്കപ്പെട്ടിട്ടുള്ളത്. സമീപകാലത്തായി സീത കേന്ദ്രകഥാപാത്രമാവുന്ന ശ്രദ്ധേയമായ സ്ത്രീ പക്ഷ രചനകളുമുണ്ടായിട്ടുണ്ട്.

എന്നാൽ വാല്മീകി രാമായണ പ്രകാരം ( മറ്റു പല രാമായണങ്ങളിലും അങ്ങനെയല്ല ) സീതയുടെ പിതാവായ ജനകനെ പ്രമേയമാക്കി ഏറെയൊന്നും രചനകൾ ഉണ്ടായിട്ടില്ല. ജനകമഹാരാജാവിന്റെ നാടായ മിഥില(നേപ്പാളിലാണ് ഈ പ്രദേശം)യും പരിസര പ്രദേശങ്ങളും അവിടുത്തെ സാമാന്യ ജനജീവിതവും മിത്തും ചരിത്രവുമൊന്നും തന്നെ  സാഹിത്യത്തിൽ അർഹിക്കുംവിധം പുനരാഖ്യാനം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് തോന്നുന്നില്ല. 

അശ്റഫ് കരയത്തിന്റെ 'ജനകനും അഷ്ടവക്രനും' കൂടുതൽ  പ്രസക്തമാകുന്നത് ഇത്തരമൊരു പശ്ചാത്തലത്തിൽ കൂടിയാണ്.

 

ജനകനും അഷ്ടവക്രനുംജനകമഹാരാജാവും അദ്ദേഹം കണ്ട ഒരു സ്വപ്നം വ്യാഖ്യാനിക്കുവാൻ കൊട്ടാരത്തിലെത്തുന്ന അഷ്ടവക്രൻ എന്ന പതിനാലു വയസ്സു മാത്രമുള്ള, മഹാജ്ഞാനിയായ മഹർഷിയുമാണ് ഈ നോവലിലെ കേന്ദ്ര കഥാപാത്രങ്ങൾ . അഷ്ടവക്രഗീതയും ജനകന്റെ ആത്മീയാന്വേഷണവുമാണ് ഈ കൃതിയെ മുന്നോട്ടു നയിക്കുന്ന ധൈഷണിക പരിസരങ്ങൾ.

ജനകൻ കണ്ട സ്വപ്നം ഇതായിരുന്നു: തന്റെ രാജ്യം ഒരു ശത്രു രാജ്യ സൈന്യം കീഴടക്കി തന്നെ ബന്ധനസ്ഥനാക്കി വേറൊരു രാജ്യത്തേക്ക് കൊണ്ടുപോയി. ഒടുവിൽ ജനകൻ ഒരു യാചകനായി മാറി. വീടുവീടാന്തരം കയറിയിറങ്ങി യാചിക്കുന്നു. ഒരുപാട് അലഞ്ഞ ശേഷം ഒരു ദിവസം ഒരു റൊട്ടി കിട്ടി. അത് തിന്നുവാൻ ഒരുങ്ങുന്ന നേരം സ്വപ്നത്തിൽ നിന്ന് ഞെട്ടിയുണർന്നു. രാജാവ് ഏറെ അസ്വസ്ഥനായി. ചുറ്റും നോക്കിയപ്പോൾ താൻ കൊട്ടാരത്തിൽ തന്നെ. എന്താണ് യാഥാർത്ഥ്യം ? താൻ കൊട്ടാരത്തിൽ എന്നതോ അതോ സ്വപ്നമോ? എന്താണ് ഈ സ്വപ്നത്തിന്റെ അർഥം? കൊട്ടാരത്തിലെ സ്വപ്ന വ്യാഖ്യാതക്കളായ പ്രവാചകന്മാർ പലതും പറഞ്ഞു. രാജാവ് അതിലൊന്നും പൂർണ സംതൃപ്തനായിരുന്നില്ല. ഇവിടെ ആരംഭിക്കുന്നു ജനകന്റെ ആത്മീയാന്വേഷണം.

ഈ നോവലിലെ നായകൻ ജനകനാണെങ്കിലും ഇതിൽ പറയുന്ന തത്വ ശാസ്ത്രം അഷ്ടവക്രന്റേതാണ്. ശരീരത്തിൽ എട്ടു ഒടിവുകളും എട്ടു വളവുകളുമുള്ളയാളായിരുന്നു അഷ്ടവക്രൻ. ദാർശനികനും മഹാ പണ്ഡിതനുമായിരുന്നു അദ്ദേഹം. ഗർഭസ്ഥ ശിശുവായിരുന്ന ഘട്ടത്തിൽ തന്നെ ജ്ഞാനിയായവൻ. ശരീരത്തിലെ വക്രതയുടെ പിന്നിൽ ഒരു കഥയുണ്ട്. അതിങ്ങനെയാണ് :

''ഉദ്ദാലൻ എന്ന മഹർഷിക്ക് കഹോഡകൻ എന്നു പേരുള്ള ഒരു ശിഷ്യനും സുജാത എന്നു പേരുള്ള ഒരു പുത്രിയുമുണ്ടായിരുന്നു. കഹോഡകന്റെ ഗുരുഭക്തിയിൽ പ്രസന്നനായ ഉദ്ദാലൻ പുത്രിയായ സുജാതയെ ശിഷ്യനു വിവാഹം ചെയ്തു കൊടുത്തു. സുജാത ഗർഭവതിയായി. ഒരിക്കൽ കഹോഡകൻ വേദോച്ചാരണം ചെയ്തപ്പോൾ ഗർഭസ്ഥനായ ശിശു ഇങ്ങനെ പറഞ്ഞു: "അങ്ങയുടെ ഉച്ചാരണമന്ത്രം ഞാൻ പഠിച്ചു കഴിഞ്ഞു. പക്ഷെ ഉച്ചാരണം ശുദ്ധമല്ല; തെറ്റുണ്ട്.' ഇതുകേട്ട് കഹോഡകൻ ഇപ്രകാരം പറഞ്ഞു: ''നിന്റെ മനസ്സ് വക്രമായിരിക്കുന്നതു പോലെ തന്നെ ശരീരവും വക്രമായും ഒടിവുകളോടു കൂടിയും ഭവിക്കട്ടെ.''
സുജാത പ്രസവിച്ചു. ആ കുട്ടിയുടെ ശരീരത്തിന് എട്ട് വളവുകളും എട്ട് ഒടിവുകളും ഉണ്ടായിരുന്നതിനാൽ കുട്ടിയെ അഷ്ടാവക്രൻ എന്നു വിളിച്ചു.' 

അഷ്ടവക്രന്റെ പിതാവായ കഹോഡകൻ മഹാ പണ്ഡിതനായിരുന്നു. അഷ്ടവക്രൻ ജനിക്കുന്നതിനു മുമ്പേ അദ്ധേഹം മരണപ്പെട്ടിരുന്നു.  

ഏറെ ദരിദ്രനായിരുന്നു കഹോഡകൻ. പട്ടിണികൊണ്ട് ഏറെ വിഷമിച്ച ഒരു ദിവസം ഭാര്യ സുജാതയുടെ നിർബന്ധത്തിനു വഴങ്ങി കുറച്ചു ധനം യാചിച്ചുണ്ടാക്കുന്നതിനു വേണ്ടി കഹോഡകൻ ജനകമഹാരാജാവിന്റെ കൊട്ടാത്തിലേക്കു പോയി.  ജനകൻ ഒരു യാഗം നടത്തി കൊണ്ടിരിക്കയായിരുന്നു. തമ്മൂലം ഉടൻ രാജാവിനെ കാണാൻ സാധിച്ചില്ല. പിന്നീട് രാജസദസ്സിൽ പ്രവേശിച്ചു വാന്ദീ നനുമായി ഒരു വാദപ്രതിവാദം നടത്തി. തോൽക്കുന്നവനെ സമുദ്രത്തിലെറിയുകയെന്നതായിരുന്നു പന്തയം. കഹോഡകൻ വാദത്തിൽ തോൽക്കുകയും കടലിൽ എറിയപ്പെടുകയും ചെയ്തു. അച്ഛന്റെ മരണവൃത്താന്തം അമ്മ സുജാത ഒരിക്കലും അഷ്ടവക്രനെ അറിയിച്ചിരുന്നില്ല.

അഷ്ടവക്രൻ ജനകരാജധാനിയിൽ എത്തിയത് കേവലം സ്വപ്ന വ്യാഖ്യാനത്തിനായിരുന്നില്ല; പതിനാലു വർഷം മുമ്പ്, തന്റെ ജനനത്തിനു ഏതാനും മാസം മുമ്പ് നഷ്ടമായ പിതാവിനെ അന്വേഷിച്ചായിരുന്നു. കൊട്ടാരപ്പടിവാതിൽക്കൽ എത്തിയ അഷ്ടവക്രൻ എന്ന വിരൂപനായ ബാലനെ ആദ്യം ദ്വാരപാലകന്മാർ തടഞ്ഞു. പ്രായമായിരുന്നു തടയുന്നതിന് കാരണമായി പറഞ്ഞിരുന്നത്.

പ്രായമല്ല ജ്ഞാനമാണ് പരിഗണിക്കേണ്ടതെന്ന് അഷ്ടവക്രൻ വാദിച്ചു. അതനുസരിച്ച് രാജസദസ്സിൽ പ്രവേശനം ലഭിച്ചു. അവിടെ വെച്ച് അച്ഛന്റെ ശത്രുവായ വാന്ദീ നനുമായി തർക്കത്തിൽ ഏർപ്പെട്ടു. പന്തയമനുസരിച്ച് വാന്ദീ നൻകടലിൽ എറിയപ്പെട്ടു. അയാൾ വരുണന്റെ പുത്രനായിരുന്നതിനാൽ കടലിൽ എറിയപ്പെട്ടത് അയാൾക്ക് ഗൗരവമുള്ളതായി തോന്നിയില്ല.

വാന്ദീനൻ കടലിൽ പതിച്ച ഉടനെ അഷ്ടവക്രന്റെ പിതാവായ കഹോഡകൻ കടലിൽ നിന്ന് ഉയർന്നുവന്നു. അനന്തരം അവർ ആശ്രമത്തിലെത്തി പുത്രനോടൊന്നിച്ച് കഹോഡകൻ നദിയിൽ സ്നാനം ചെയ്തു. കുളി കഴിഞ്ഞതോടെ അഷ്ടവക്രന്റെ ശരീരത്തിലെ ഒടിവുകളും ചതവുകളും മാറി പൂർണാംഗനും ശ്വേത വർണനുമായി തീർന്നു എന്നാണ് കഥ.

അഷ്ടവക്രഗീത എന്ന പുരാതന കൃതി വായിച്ചതോടെയാണ് നോവലിന്റെ ഇതിവൃത്തം തന്റെ മനസ്സിൽ അടിഞ്ഞുകൂടിയതെന്ന് അശ്റഫ് പറയുന്നു.

അഷ്ടവക്രഗീത ജനക - അഷ്ടവക്ര സംവാദരൂപത്തിൽ വിരചിതമായ കൃതിയാണ്. സ്വപ്ന വ്യാഖ്യാനത്തിനെത്തിയ അഷ്ടവക്രനോടുള്ള ജനകന്റെ ആദ്യ ചോദ്യം ഇങ്ങനെയായിരുന്നു :

''മുനേ, ജാഗ്രദവസ്ഥയാണോ അതോ സ്വപ്നാവസ്ഥയാണോ സത്യമായുള്ളത്?

അഷ്ടാവക്രന്റെ ഉത്തരം : "രാജൻ, ഉണർന്നിരിക്കുമ്പോഴും സ്വപ്നത്തിലും അങ്ങയ്ക്കുണ്ടായ അനുഭവങ്ങൾ എല്ലാം തന്നെ മിഥ്യയാണ്. ജാഗ്രത്തും, സ്വപ്നവും ഒരു പോലെ മിഥ്യയാണ്. അങ്ങ് രാജാവോ, യാചകനോ അല്ല, അവയിൽ നിന്നെല്ലാം ഭിന്നമായ ചൈതന്യ സ്വരൂപമായ ആത്മാവാണ്. ആത്മാവ് മാത്രമാണ് അദ്വിതീയമായ സത്യം.."

ഇതിനെതുടർന്ന് മഹാരാജാവും അഷ്ടാവക്രമുനിയുമായി ഉണ്ടായ സംവാദമാണ് അഷ്ടാവക്രഗീതയ്ക് കാരണമായത്.
ഭഗവത് ഗീതയെക്കാൾ പഴക്കമുള്ള കൃതിയാണിത്.

ആകാരത്തോടുകൂടിയതെല്ലാം അസത്യവും നിരാകാരമായിട്ടുള്ളത് നിശ്ചലമായ സത്യവസ്തുവും ആകുന്നു. ഈ തത്ത്വം ശരിയായി മനസ്സിലാക്കുന്ന പക്ഷം സംസാരബന്ധം പിന്നീട് ഉണ്ടാവുകയില്ല. ഇതാണ് അഷ്ടാവക്രമഹർഷി നല്കുന്ന ഉപദേശത്തിന്റെ ചുരുക്കം. തീവ്രമായ ജിജ്ഞാസയുണ്ടെങ്കിൽ ഈ ജൻമത്തിൽത്തന്നെ ആർക്കും തത്ത്വസാക്ഷാത്കാരം സിദ്ധിക്കുമെന്ന അസന്ദിഗ്ധ പ്രഖ്യാപനമാണ് അഷ്ടവക്ര മഹർഷി നടത്തുന്നത്.

വേദാന്തശാസ്ത്രത്തിലെ അത്യന്തം ഉൽകൃഷ്ടമായ ഈ  ഗ്രന്ഥത്തെ അഗാധമായി ഉൾകൊണ്ട ഒരാൾക്കു മാത്രം രചിക്കുവാൻ കഴിയുന്ന നോവലാണ് 'ജനകനും അഷ്ടവക്ര'നുമെന്ന ഈ നോവൽ. എല്ലാ അർത്ഥത്തിലും ഇതൊരു ദാർശനിക നോവലാണ്.

ജനകനും അഷ്ടവക്രനും തമ്മിലുള്ള സംവാദങ്ങളിൽ,മനസ്സിന്റെ സങ്കീർണതകളുമായി ബന്ധപ്പെട്ട മന:ശാസ്ത്ര പരവും തത്വചിന്താപരവുമായ ചോദ്യോത്തരങ്ങൾ നമ്മെ ഏറെ ചിന്തിപ്പിക്കുന്നതാണ്. ജ്ഞാനം, വിമോചനം, പ്രബുദ്ധത തുടങ്ങി തത്വചിന്താപരമായ നിരവധി അടിസ്ഥാന സമസ്യകളെ അഭിസംബോധന ചെയ്യുന്ന നോവൽ എന്ന നിലയിൽ വരും നാളുകളിൽ ഈ കൃതി കൂടുതൽ ചർച്ച ചെയ്യപ്പെടുമെന്നതിൽ സംശയമില്ല.

ഈ നോവൽ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽ വ്യാപൃതരായവർക്കെല്ലാം പലതരം സന്ദേശങ്ങൾ കൈമാറുന്നുണ്ട്. ആത്യന്തികമായി ഒരു നല്ല മനുഷ്യനാവാനുള്ള ആഹ്വാനമാണ് ഈ നോവൽ പങ്കുവയ്ക്കുന്നത്. ഒപ്പം സ്വാതന്ത്ര്യവും വിമോചനവും എങ്ങനെ അനുഭവിക്കാമെന്നും 'ജനകനും അഷ്ടവകനും' നമ്മെ പഠിപ്പിക്കുന്നു.

എടുത്തു പറയേണ്ട ഒരു സവിശേഷത, ഈ നോവലിന്റെ ഭാഷയാണ്. ലളിതവും ഹൃദ്യവും കാവ്യ മനോഹരവുമായ ഭാഷയാണ് ഈ നോവൽ നമ്മെ വായിപ്പിക്കുന്നതിലുപരി അനുഭവിപ്പിക്കുന്ന ഘടകം.

November 29, 2020, 18:39 pm

Advertisement

Advertisement