29 Sunday
November , 2020
12.21 PM
livenews logo
flash News
രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നാളെയുണ്ടായേക്കും കോവിഡ് വാക്സിൻ ആദ്യഘട്ടത്തിൽ കുട്ടികൾക്കും വൃദ്ധർക്കും നൽകേണ്ടതില്ലെന്ന് തീരുമാനം തൊപ്പിയണിഞ്ഞയാളുടെ കൈയില്‍ എകെ 47 യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തില്‍ തീവ്ര മുസ്‌ലിം വിരുദ്ധ കാര്‍ട്ടൂണുമായി ദേശാഭിമാനി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ വീട്ടുകാർ മർദിച്ച് മലം കഴിപ്പിക്കാൻ ശ്രമിച്ചു വാക്സിൻ ലഭ്യമായാലും മാസ്ക് ധരിക്കുന്നത് തുടരേണ്ടിവരും: ഐസിഎംആർ മേധാവി ഡൽഹിയിലേക്ക് വന്നിട്ടുള്ളവർ രാജ്യത്തെ ഊട്ടുന്നവരാണ്; ഭീകരവാദികളല്ല ചിത്രലേഖയ്ക്ക് വീണ്ടും ആർഎസ്എസ് ഭീഷണി; ഇസ്‌ലാമിലേക്ക് പോവരുതെന്ന് മണ്ഡലം കാര്യവാഹക്‌ മറഡോണയ്ക്ക് ആദരമർപ്പിച്ച് ദുബയ് ഇസിഎച്ച് ഫുട്ബോൾ ക്ലബ്ബ് കോഴിക്കോട് ജില്ലയിൽ ഏഴ് ക്രിട്ടിക്കൽ ബൂത്തുകൾ ഉൾപ്പടെ 1000 പ്രശ്നബാധിത ബൂത്തുകൾ ഡിഎൽഎഡ് വിദ്യാർഥികളുടെ ഓൺലൈൻ ടീച്ചിങ് പ്രാക്ടീസ് പ്രവർത്തനങ്ങളിൽ വ്യാപക പരാതി

ജപാനില്‍ പേജര്‍ യുഗത്തിന് അന്ത്യം; അവസാന കമ്പനിയും അടച്ചുപൂട്ടി


ടോക്കിയോ: ജപാനില്‍ പേജര്‍ യുഗത്തിന് അന്ത്യമായി. രാജ്യത്തെ അവസാന പേജര്‍ കമ്പനിയായ ടോക്കിയോ ടെലിമെസ്സേജ് ചൊവ്വാഴ്ചയാണ് അടച്ചുപൂട്ടിയത്. ആയിരത്തിയഞ്ഞൂറില്‍ താഴെ ഉപയോക്താക്കളാണ് ജപാനില്‍ ശേഷിച്ചിരുന്നത്. ഇവരില്‍ ഭൂരിഭാഗവും ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. 80കാരിയായ അമ്മയ്ക്കു വേണ്ടി പേജര്‍ ഉപയോഗിക്കുന്ന കെന്‍ ഫുജികുറ ആണ് പേജര്‍ ഉപയോഗിച്ചിരുന്ന ഏക സ്വകാര്യ വ്യക്തി. അമ്മ തന്നെ ബന്ധപ്പെടാന്‍ ഉപയോഗിക്കുന്നത് പേജര്‍ മാത്രമായതിനാലാണ് ഇപ്പോഴും പേജര്‍ ഉപയോഗിച്ചിരുന്നതെന്ന് അദ്ദേഹം പറയുന്നു.

 


ടോക്കിയോ ടെലിമേസേജിന്റെ അടച്ചുപൂട്ടലിനെ തുടര്‍ന്ന് പേജറുകള്‍ക്ക് അന്ത്യയാത്ര നല്‍കുന്ന ചടങ്ങ് പോലും നഗരത്തില്‍ സംഘടിപ്പിക്കുകയുണ്ടായി. ടോക്കിയോ റെയില്‍വേ സ്‌റ്റേഷനിലായിരുന്നു പൂക്കളും മറ്റും സമര്‍പ്പിച്ച് പേജറുകള്‍ക്ക് യാത്രാമൊഴി നല്‍കിയത്.

 

ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നു എന്ന ജാപനീസ് പേജര്‍ കോഡായ 1141064 എന്ന സന്ദേശം തെളിഞ്ഞ പേജറിന്റെ ഫോട്ടോയും ഇവിടെ പ്രദര്‍ശിപ്പിക്കുകയുണ്ടായി.

 

ആദ്യകാലങ്ങളില്‍ പേജറില്‍ ബീപ്‌സ് ശബ്ദം മാത്രമായിരുന്നു ലഭിച്ചിരുന്നത്. ഇത് പിന്നീട് സന്ദേശങ്ങളായി ലഭിച്ചുതുടങ്ങി. ഓരോ പേജറിനും മൊബൈല്‍ നമ്പര്‍ പോലെ തന്നെ വ്യത്യസ്ത നമ്പരുകളാണ് ഉണ്ടായിരുന്നത്.

 

1949ലാണ് പേജര്‍ സംവിധാനം കണ്ടെത്തുന്നത്. 1950ഓടെ പേജര്‍ ഉപയോഗിച്ചുതുടങ്ങിയെങ്കിലും 1980 ഓടെയാണ് ജനകീയമായത് 1996ല്‍ ടോക്കിയോ ടെലിമെസേജിന് 12 ലക്ഷം വരിക്കാരുണ്ടായിരുന്നു. തൊഴിലാളികളും വിദ്യാര്‍ഥികളുമൊക്കെ വ്യാപകമായി ഉപയോഗിച്ചുവന്നെങ്കിലും മൊബൈല്‍ ഫോണിന്റെ വരവോടെ പേജറുകള്‍ ഏവരും ഉപേക്ഷിച്ചു.  

 

അതേസമയം, ബ്രിട്ടനില്‍ ആരോഗ്യരംഗത്ത് ഇപ്പോഴും 1,30,000 പേജറുകള്‍ ഉപയോഗത്തിലുണ്ട്. എന്നാല്‍ 2021 ഓടെ ഇവിടെയും പേജറുകള്‍ ഒഴിവാക്കുമെന്നാണ് റിപോര്‍ട്ട്.

 

October 01, 2019, 21:29 pm

Advertisement

Advertisement