31 Sunday
May , 2020
8.50 PM
livenews logo
flash News
മലപ്പുറം കൊക്കൂര്‍ സ്വദേശി അബൂദബിയില്‍ മരിച്ചു യുഎഇയില്‍ 661 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ; രണ്ടുമരണം ദുബയ് കെഎംസിസി ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റ്: പട്ടിക കോണ്‍സുല്‍ ജനറലിന് കൈമാറി അന്താരാഷ്ട്ര വിമാന സര്‍വീസ്‌ നിരോധനം ജൂണ്‍ 30 വരെ തുടരും സ്കൂട്ടർ ദേഹത്ത് തട്ടിയെന്ന്: അസമിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു; നാല് പേർ അറസ്റ്റിൽ പാലത്തായി പീഡനം: വനിതാ ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് അന്വേഷണ ചുമതല നല്‍കണം; മുഖ്യമന്ത്രിക്ക് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റിന്റെ കത്ത് വൈദ്യപരിശോധനയ്‌ക്കെത്തിച്ച പോലിസ് മുങ്ങി; ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി വീടെത്താന്‍ നടന്നത് 40 കിലോമീറ്റര്‍ ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന് കാരണം നമസ്തേ ട്രംപ് പരിപാടിയെന്ന് ശിവസേനയും; ബിജെപി വീണ്ടും പ്രതിരോധത്തിൽ ഇയാദ്, ജോർജ് ഫ്ലോയിഡ്; പൊലീസിന്റെ വംശീയക്കൊലകൾക്കെതിരെ ഇസ്രയേലിലും വൻ പ്രതിഷേധം ക്വാറന്റൈൻ ലംഘിച്ചെന്ന് ആരോപണം; ആരോ​ഗ്യപ്രവർത്തക ആത്മഹത്യക്ക് ശ്രമിച്ചു

ചാന്ദ്രയാത്രയ്ക്ക് ജീവിതപങ്കാളിയെ തേടി ജാപനീസ് ശതകോടീശ്വരൻ


ടോക്കിയോ: ചാന്ദ്ര യാത്രയിൽ ഒപ്പം കൂട്ടാൻ ജീവിതപങ്കാളിയെ തേടാൻ ജാപനീസ് ശതകോടീശ്വരൻ യുസാകു മൈസാവ. 2023ൽ ആസൂത്രണം ചെയ്തിരിക്കുന്ന ചാന്ദ്രയാത്രയിൽ തനിക്കൊപ്പം സഞ്ചരിക്കാനാണ് 44കാരനായ യുസാകു മൈസാവ പങ്കാളിയെ തേടുന്നത്.

 


അഭിനേത്രിയായ പെൺസുഹൃത്ത് അയാമി ​ഗോരികിയുമായി വേർപിരിഞ്ഞതിനു ശേഷമാണ് ജീവിതപങ്കാളിയെ തേടി യുസാകു തന്റെ വെബ്സൈറ്റിൽ പരസ്യം പ്രസിദ്ധീകരിച്ചത്.

 

അപേക്ഷ സിം​ഗിൾ ആയിരിക്കണം, ഇരുപത് വയസ്സിൽ കൂടുതലുണ്ടാവണം, എപ്പോഴും ശുഭാപ്തി വിശ്വായിയാവണം, ബഹിരാകാശത്തു പോവാൻ തൽപ്പര ആയിരിക്കണം തുടങ്ങിയ നിബന്ധനകളും അദ്ദേഹം വച്ചിട്ടുണ്ട്. ജനുവരി 17 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി. മാർച്ചിൽ പങ്കാളിയെ തിരഞ്ഞെടുക്കും.

 


യുസാകയ്ക്ക് മൂന്നു ബില്യൻ ഡോളർ(2123 കോടി രൂപ) ആസ്തിയുണ്ടെന്നാണ് കണക്ക്. എലൻ മാസ്കിന്റെ കമ്പനിയായ സ്പേസ് എക്സ് മുഖാന്തരമാണ് യുസാക ബഹിരാകാശ യാത്ര നടത്തുന്നത്.

January 13, 2020, 15:01 pm

Advertisement