20 Sunday
September , 2020
12.12 AM
livenews logo
flash News
യാത്രാനിയന്ത്രണം മറികടക്കാൻ യാത്രക്കാരെ വട്ടംകറക്കി വിമാനക്കമ്പനികൾ പണമുണ്ടാക്കുന്നു കൊറോണയോട് പൊരുതുന്ന മുൻനിരപോരാളികൾക്ക് നന്ദി പറഞ്ഞ് ഖത്തർ ആരോ​ഗ്യമന്ത്രി തേങ്ങയില്ല; തെങ്ങിൻമുകളിൽ വാർത്താസമ്മേളനം നടത്തി മന്ത്രി ഇത് ഹൃദയഭേദകം; പ്രത്യേകിച്ച് സുഹൃത്തെന്നു കരുതിയ ആളുടെ മൊഴിമാറ്റം ഞെട്ടിച്ചു: കൂറുമാറ്റത്തിനെതിരെ പാർവതി സ്വർണക്കടത്ത് കേസ്: കെ ടി ജലീലിന്റെ ദുബയ് സുഹൃത്തുക്കൾ കരിനിഴലിൽ; വിയർക്കുന്നത് മന്ത്രിയുടെ സഹായികൾ അമ്മ മരിച്ച വിവരം ഏഴ് വർഷം മറച്ച് വച്ച് മകളും ചെറുമകനും ചേർന്ന് തട്ടിയത് പത്ത് ലക്ഷം രൂപയുടെ പെന്‍ഷന്‍ തുക പ്രതിരോധ രഹസ്യങ്ങൾ ചോർത്തി; ഡൽഹിയിൽ മാധ്യമപ്രവർത്തകനും ചൈന- നേപ്പാൾ സ്വദേശികളും അറസ്റ്റിൽ കൊച്ചിയും കേരളവും തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്ന് പി ടി തോമസും വി മുരളീധരനും ഗുജറാത്തില്‍ ആശുപത്രി ജീവനക്കാരുടെ മര്‍​ദനത്തിനിരയായ കോവിഡ് രോ​ഗിക്ക് ദാരുണാന്ത്യം കറൻസിയിലും പാഠപുസ്തകത്തിലും ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ മാപ്പുമായി നേപ്പാൾ

നിർധന കുടുംബങ്ങൾക്ക് 'സ്നേഹക്കൂട്' ഒരുക്കി ജയസൂര്യ; വർഷത്തിൽ അഞ്ച് വീട്


കൊച്ചി: നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് വച്ചുനല്‍കുന്ന പുതിയ പദ്ധതിയുമായി നടന്‍ ജയസൂര്യ. ‘സ്‌നേഹക്കൂട്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയില്‍ ഓരോ വർഷവും അഞ്ച് വീടുകളാണ് നിർമിച്ചു നൽകുന്നത്. പദ്ധതിയുടെ ഭാ​ഗമായി നിർമിച്ച ആദ്യവീട് കൈമാറി. 30 ദിവസം കൊണ്ടാണ് വീട് നിർമാണം പൂർത്തിയാക്കിയത്. 

 

സ്വന്തമായി ഭൂമിയുള്ള സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഇല്ലാത്തവര്‍ക്കാണ് നിലവില്‍ വീട് നിര്‍മിച്ചു നല്‍കുന്നത്. രണ്ട് ബെഡ്‌റൂമും അടുക്കളയും ഹാളും ബാത്ത്‌റൂമും ഉള്ള 500 ചതുരശ്ര അടിയുള്ള വീടാണ് ജയസൂര്യ നിര്‍മിച്ച് നല്‍കുന്നത്. ഒരു വീടിന് ഏകദേശം ആറ് ലക്ഷത്തോളം രൂപയാണ് നിര്‍മാണ ചിലവ്. 

അടുത്ത വീടിന്റെ പണി ഉടനെ ആരംഭിക്കാനിരിക്കുകയാണ്. പ്രളയകാലത്ത് വീടു നഷ്ടപ്പെട്ടവര്‍ക്ക് കുറഞ്ഞ ചെലവില്‍ വീട് നിര്‍മിച്ചു നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ന്യൂറ പാനല്‍ എന്ന കമ്പനിയാണ് ജയസൂര്യയുടെ പദ്ധതിക്കായി വീട് നിര്‍മിച്ച് നല്‍കുന്നത്.

 

ഭര്‍ത്താവ് മരിച്ച, ഭിന്നശേഷിക്കാരനായ മകനുള്ള രാമമംഗലം സ്വദേശിനിക്കാണ് ആദ്യ വീട് നല്‍കിയത്. ചോയ്‌സ് ഗ്രൂപ്പിന്റെ എംഡി ജോസ് തോമസ് നേരത്തെ ഇവര്‍ക്ക് സ്ഥലം നല്‍കിയിരുന്നു. നിത്യച്ചെലവിന് പോലും വഴിയില്ലാത്ത അവർക്ക് സ്വന്തമായൊരു വീടെന്ന സ്വപ്നം വിദൂരമായിരുന്നു. ജയസൂര്യയ്ക്ക് വേണ്ടി നടൻ റോണിയാണ് താക്കോൽ കെെമാറിയത്. 

ഹൈബി ഈഡന്‍ എംപിയുടെ തണല്‍വീട് പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച വീടിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ന്യൂറ പാനല്‍ കമ്പനി അധികൃതരുമായി ജയസൂര്യ പരിചയത്തിലാവുന്നത്. കനം കുറഞ്ഞ കോൺക്രീറ്റ് പാനൽ കൊണ്ടാണ് വീടുകളുടെ നിർമാണം. 

September 09, 2020, 20:40 pm

Advertisement

Advertisement