18 Friday
September , 2020
2.13 PM
livenews logo
flash News
ശിശുവിന്റെ മൃതദേഹം ഫ്രീസറിൽ വച്ചത് ജീവനക്കാർ മറന്നു; കണ്ടെത്തുന്നത് അഞ്ചാം ദിവസം ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം മൂന്നുകോടി പിന്നിട്ടു വിവാദ കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രി രാജിവച്ചു ഹിന്ദുത്വ ഭരണത്തില്‍ മുസ്‌ലിംകള്‍ സുരക്ഷിതരല്ല; ഇന്ത്യയിലെ മുസ്‌ലിം നേതൃത്വം കപടവേഷധാരികൾ; ഉമർ ഖാലിദിനെ ഉടൻ മോചിപ്പിക്കണമെന്നും കുവൈത്തി അഭിഭാഷകന്‍ അൽജസീറയെ ഫറ നിയമത്തിനു കീഴിൽ കൊണ്ടുവന്നു; യുഎസ് നടപടി യുഎഇ-ഇസ്രായേൽ നയതന്ത്രകരാറിന്റെ ഭാ​ഗമെന്ന് അൽജസീറ പ്രധാനമന്ത്രി രാജ്യത്തെ 60 കോടി ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തി; അമിത് ഷാ കണ്ണൂരിൽ സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കോവിഡ് തൊഴിലില്ലാതെ പത്ത് കോടി പേർ; മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിച്ച് യുവജനങ്ങൾ യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ സംഘർഷം; വി ടി ബൽറാം എംഎൽഎയ്ക്ക് ലാത്തിച്ചാർജിൽ പരിക്ക് വെളുപ്പാന്‍ കാലത്ത് ‘വിശദീകരണം നല്‍കാന്‍’ പോകേണ്ടി വരുന്ന സാഹിബിന് തോര്‍ത്ത് വാങ്ങാന്‍ എന്റെ വക 25; ജലീലിനെ ട്രോളി വി ടി ബൽറാം

ജിദ്ദ കോഴിക്കോട് ജംബോ സർവീസ് ആഘോഷമാക്കി പ്രവാസികൾ


ജിദ്ദ: എയർ ഇന്ത്യ ജിദ്ദ കോഴിക്കോട് ജംബോ സർവീസ് ആഘോഷമാക്കി ജിദ്ദ പ്രവാസികൾ. നീണ്ട ഇടവേളയ്ക്ക് ശേഷം ഫെബ്രുവരി 16ന് സർവീസ് ആരംഭിക്കുന്ന എയർ ഇന്ത്യ ജംബോ വിമാനത്തിലെ ആദ്യ യാത്രക്കാർക്ക് ജിദ്ദ നാഷണൽ ഹോസ്പിറ്റൽ മാനേജ്മെന്റ് ഒരുക്കിയ സ്നേഹവിരുന്ന് ആഘോഷമായി മാറി. പരിപാടിയിൽ ആദ്യയാത്രികരും എയർ ഇന്ത്യ പ്രതിനിധികൾ, ട്രാവൽ ആന്റ് ടൂറിസം രംഗത്തുള്ളവർ, സാമൂഹിക, സാംസ്കാരിക, മാധ്യമ, വ്യവസായ രംഗത്തെ പ്രമുഖരും സംബന്ധിച്ചു.

 

എയർ ഇന്ത്യ വെസ്‌റ്റേൺ റീജ്യനൽ മാനേജർ പ്രഭു ചന്ദ്ര പരിപാടി ഉദ്ഘാടനം ചെയ്തു. ജെ.എൻ.എച്ച് ചെയർമാൻ വി.പി മുഹമ്മദലി അധ്യക്ഷനായിരുന്നു.

 

എയർ ഇന്ത്യ എയർപോർട്ട് മാനേജർ മുഹമ്മദ് ഫിയാസ്, ജിദ്ദയിലെ വിവിധ സേവന മേഖലകളിൽ പ്രവർത്തിക്കുന്ന ടി.എം.എ റഊഫ്, കെ. ടി.എ  മുനീർ , അഹമ്മദ് പാളയാട്ട്, വി.കെ റഊഫ്, ജലീൽ കണ്ണമംഗലം, കബീർ കൊണ്ടോട്ടി, സലിം മുല്ലവീട്ടിൽ, നിസാം മമ്പാട്, മുസാഫിർ, മജീദ് നഹ, സലാഹ് കാരാടൻ, അബൂബക്കർ അരിബ്ര, ഷിബു തിരുവനന്തപുരം തുടങ്ങിയവർ സംസാരിച്ചു. ഷുഹൈബ് റയാൻ സ്വാഗതവും ഷിയാസ് ഇമ്പാല നന്ദിയും പറഞ്ഞു.

 

തുടർന്ന് നടന്ന കേക്ക് മുറിച്ചുള്ള ആഘോഷ പരിപാടികൾക്ക് ജിദ്ദ നാഷണൽ ഹോസ്പിറ്റൽ പ്രതിനിധികളായ അഷ്റഫ് മൊയ്തീൻ, മുഹമ്മദ് നവീദ്, അഷ്റഫ് പട്ടത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി .

February 13, 2020, 22:46 pm

Advertisement

Advertisement