12 Sunday
July , 2020
2.05 PM
livenews logo
flash News
വിസാ, ഐഡി കാർഡ് പുതുക്കൽ യുഎഇ പുനരാരംഭിച്ചു തിരുവനന്തപുരം സ്വർണക്കടത്ത്: പെരിന്തൽമണ്ണ സ്വദേശി റമീസ് പിടിയിൽ സ്വപ്നയും സന്ദീപും എങ്ങനെ ബം​ഗളുരുവിലെത്തി? രാജ്യം വിടാനും പദ്ധതിയിട്ടു; ഉന്നത സഹായം വ്യക്തമാക്കി നീക്കങ്ങൾ സി കേശവൻ സാമൂഹിക സമത്വത്തിനായി നിലകൊണ്ട നേതാവ്, ഉചിതമായ സ്മാരകം അനിവാര്യം: സ്വാമി സച്ചിതാനന്ദ പാലത്തായി പീഡനക്കേസ് പ്രതി പത്മരാജനെ രക്ഷപ്പെടാൻ അനുവദിക്കില്ല: വെർച്വൽ പെൺപ്രതിഷേധം ഇന്ന് പാലത്തായി പോക്സോ കേസിൽ കുറ്റപത്രം വൈകുന്നതിനെതിരേ രമ്യാ ഹരിദാസ് എംപിയടക്കമുള്ള വനിതകളുടെ നിരാഹാരസമരം അമിതാഭിനു പിന്നാലെ അഭിഷേകിനും കൊറോണ സ്ഥിരീകരിച്ചു അമിതാഭ് ബച്ചന് കൊറോണ ബാധ സ്വർണക്കടത്ത്: സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിൽ നെ​ഗറ്റീവായതിനു പിന്നാലെ വീണ്ടും കൊറോണ; തൃശൂർ സ്വദേശി റാസൽഖൈമയിൽ മരിച്ചു

ജിദ്ദ മീഡിയ ഫോറം കുടുംബസംഗമം


ജിദ്ദ: ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം  ജിംഫെസ്റ്റ് 2020 എന്ന പേരിൽ വാർഷിക കുടുംബ സംഗമം സംഘടിപ്പിച്ചു. ജിദ്ദ നാഷനൽ ഹോസ്​പിറ്റൽ ഡയറക്​ടർ മുഹമ്മദ്​ നവീദ്​ കുടുംബസംഗമം ഉദ്​ഘാടനം ചെയ്​തു. പ്രസിഡൻറ്​ പി.ഷംസുദ്ദീൻ  അധ്യക്ഷത വഹിച്ചു. അഷ്​റഫ്​ പട്ടത്തിൽ, വി. പി ഷിയാസ് എന്നിവർ ആശംസ നേർന്നു.

 

ഷാഷിം കോഴി​ക്കോടിനെ ആക്​ടിങ്​  പ്രസിഡൻറായി തിരഞ്ഞെടുത്തു. നാട്ടിലേക്ക്​ മടങ്ങുന്ന പി. ഷംസുദ്ദീന്​ ചടങ്ങിൽ യാ​ത്രയയപ്പ്​ നൽകി. മീഡിയ ഫോറത്തി​ന്റെ ഉപഹാരം നൽകി അദ്ദേഹത്തിന് യാത്രമംഗളം നേർന്നു. ജിദ്ദ നാഷണൽ ഹോസ്പ്പിറ്റലിന്റെ  ഉപഹാരം മുഹമ്മദ്​ നവീദ്​ സമ്മാനിച്ചു.

 

ഹാഷിം കോഴിക്കോട്​  ഹസൻ ചെറൂപ്പ, ജാഫറലി പാലക്കോട്​, അഫ്​താബ്​ റഹ്​മാൻ,   കെ.ടി.എ മുനീർ, സുൽഫിക്കർ ഒതായി, സാദിഖലി തുവൂർ, മുസ്​തഫ പെരുവള്ളൂർ, ബിജുരാജ്​ രമാന്തളി, ഗഫൂർ കൊണ്ടോട്ടി, പി.കെ.സിറാജ്​, മൻസൂർ എടക്കര തുടങ്ങിയവർ സംസാരിച്ചു. സംഗീതവിരുന്നിന്​ സാദിഖലി തുവൂർ നേതൃത്വം നൽകി.

 

റിമ വട്ടപ്പറമ്പൻ, മാനവ് ബിജു, സഫ് വ, ഖദീജ സഫ്രീന, അൻസൽ, അമൽ എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി കബീർ കൊണ്ടോട്ടി സ്വാഗതവും ട്രഷറർ ബിജുരാജ്​ രാമന്തളി നന്ദിയും പറഞ്ഞു.​ 

January 06, 2020, 19:49 pm

Advertisement