27 Saturday
November , 2021
4.28 AM
livenews logo
flash News
മതവിദ്വേഷ പ്രസ്താവന; പി സി ജോർജിനെതിരെ പരാതി നൽകി 'മോഡലുകളെ ദുരുദ്ദേശത്തോടെ പിന്തുടർന്നു'; ഔഡി കാർ ഉടമ അറസ്റ്റില്‍ പ്രതിമയെന്നു കരുതി സെൽഫിയെടുക്കുന്നതിനിടെ വിനോദസഞ്ചാരിയെ മുതല പിടിച്ചു മൊബൈൽ നൽകിയില്ല; 10ാം ക്ലാസുകാരൻ ആത്മഹത്യ ചെയ്തു സിനിമാ നിർമാതാക്കളുടെ ഓഫിസുകളിൽ ആദായ നികുതി റെയ്ഡ് അജ്മൽബിസ്മിയിൽ സൂപ്പർ ഫ്രൈ ഡേ സെയിൽ മോഫിയയുടെ ആത്മഹത്യ; സിഐ സുധീറിന് സസ്പെൻഷൻ സന്ദീപ് വാര്യറുടെ വീട്ടിൽ അതിക്രമിച്ച് കയറിയയാൾ പിടിയിൽ ഗുരുതര കരൾ രോഗം ബാധിച്ചയാളെ മദ്യപനെന്ന് ആരോപിച്ച് കെഎസ്ആർടിസി കണ്ടക്ടർ ഇപ്പോഴും സഹന സമരങ്ങൾ വിജയിക്കുന്ന ഇന്ത്യ

ആശയ വിനിമയത്തിന്റെ അപര്യാപ്തത യുവതലമുറ വഴിതെറ്റാൻ കാരണമാവുന്നു: വി പി മുഹമ്മദ് അലി


 

ജിദ്ദ: മാതാപിതാക്കളുമായുള്ള ആശയ വിനിമയത്തിന്റെ അപര്യാപ്തത യുവതലമുറ വഴിതെറ്റാൻ കാരണമാവുന്നു എന്ന് ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ വി പി മുഹമ്മദ് അലി. ലാലു മീഡിയ ലൈവ് ജിദ്ദയിലെ യുവ പ്രതിഭകൾക്ക് വേണ്ടി 'യാത്ര മംഗളങ്ങൾ എന്ന പേരിൽ സംഘടിപ്പിച്ച ആദരവ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

ലഹരിയിലേക്കും  അപക്വമായ പ്രണയത്തിലേക്കും വഴുതി വീഴാനുള്ള സാഹചര്യങ്ങൾ കൂടിവരികയാണ് വീട്ടിൽ നടക്കേണ്ട സ്നേഹ സംവാദങ്ങളുടെ കുറവാണ് ഇതിന്റെ പ്രധാന കാരണം. അതിനാൽ രക്ഷിതാക്കൾ കൗമാരക്കാരായ കുട്ടികളോട് ജീവിത വഴികളെ കുറിച്ച് സംസാരിക്കാൻ എല്ലാ ദിവസവും സമയം കണ്ടെത്തെണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

 

ഉപരിപഠനാർത്ഥം ജിദ്ദയിൽ നാട്ടിലേക്ക് പോകുന്ന ഫാത്തിമ ശമൂല ഷറഫത്ത്, വെബ്‌സാൻ ഖാൻ, ഇലാൻ ഖാൻ എന്നിവർക്കാണ് ലാലു മീഡിയ ലൈവ് യാത്രയപ്പും ആദരവ് ചടങ്ങും സംഘടിപ്പിച്ചത്. ജിദ്ദ സാഫിറോ ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടിയിൽ മുസാഫിർ, ഇസ്മായിൽ മരിതേരി, കബീർ കൊണ്ടോട്ടി, ഹിഫ്‌സു റഹ്മാൻ, ഡോ ഇന്ദു, നസീർ വാവകുഞ്ഞു, ജുനൈസ് ബാബു, ഗഫൂർ ചാലിൽ, റാഫി ബീമാപള്ളി, കുഞ്ഞിമുഹമ്മദ്  കോടശ്ശേരി, സലിം നാണി, സലീന മുസാഫിർ, സക്കീന ഓമശേരി, ഷബ്‌ന മനോജ്, കുബ്ര ലത്തീഫ്, മനോജ് ഖാൻ എന്നിവർ സംസാരിച്ചു.

 

സോഫിയാ സുനിൽ, ബൈജു ദാസ്, റഹീം കാക്കൂർ, ഓമനകുട്ടൻ, ബഷീർ താമരശേരി, യൂസഫ് കരുളായി, ബഷീർ ഡോളർ, മുബാറക് ഗസൽ, മുത്തലിബ്, മുബാറക് വാഴക്കാട്, ഫാത്തിമ നൂറ, ഷബീർ കൊട്ടപ്പുറം എന്നിവർ വിവിധ ഗാനങ്ങൾ ആലപിച്ചു.  

 

സി എം അഹമ്മദ് ലാലു മീഡിയയെ സദസിന് പരിചയപ്പെടുത്തി. സംഘാടകരായ ഹസ്സൻ കൊണ്ടോട്ടി, മുസ്തഫ കുന്നുംപുറം, യൂസുഫ് കോട്ട എന്നിവർ വിവിധ പരിപാടികൾ നിയന്ത്രിച്ചു.

 

October 23, 2021, 22:25 pm

Advertisement

Advertisement