23 Wednesday
September , 2020
7.35 AM
livenews logo
flash News
ചികിത്സ വൈകി ആദിവാസി ബാലന്റെ മരണം; മധ്യപ്രദേശിൽ തൊഴിലുടമയടക്കം മൂന്ന് പേർക്കെതിരെ എൻഎസ്എ ചുമത്തി കുവൈത്തിൽ പ്രവാസി തൊഴിലാളികളെ പരിമിതപ്പെടുത്താൻ തീരുമാനം അലൻ- താഹ കേസിലെ ജാമ്യ ഉത്തരവ് വായിച്ച് പോസ്റ്റിട്ടു; പൊലീസുകാരനെ വീണ്ടും വേട്ടയാടി കമ്മീഷണർ; കാരണം കാണിക്കല്‍ നോട്ടീസ് പാലത്തായി കേസിലെ വീഴ്ച മറയ്ക്കാൻ ശ്രമിച്ച് എസ്പി യതീഷ് ചന്ദ്രയും; മറുപടിയില്ലാതെ വിവരാവകാശ അപേക്ഷ ചട്ടവിരുദ്ധമായി തീർപ്പാക്കി അബൂദബിയിൽ മദ്യം വാങ്ങുന്നതിനും കുടിക്കുന്നതിനുമുള്ള അനുമതി റദ്ദാക്കി അന്ന് ചായക്കടക്കാരനായും ഇന്ന് കർഷകനായും ഒരേ ആൾ; മോദി സർക്കാരിനെ ന്യായീകരിക്കാൻ എഎന്‍എ റിപ്പോർട്ടറുടെ വേഷം കെട്ടൽ കാർഷിക ബില്ലുകളെ പ്രതിപക്ഷം എതിർക്കുന്നത് ഇടനിലക്കാരുടെ സ്വാധീനം മൂലം; ബിജെപി സർക്കാരിന് തിരിച്ചടി; നിയമസഭയിലെ കൈയാങ്കളി കേസ് പിൻവലിക്കില്ലെന്ന് കോടതി പാപ്പരെന്ന് പ്രഖ്യാപിച്ച കമ്പനികൾക്കടക്കം വിദേശത്ത് കോടിക്കണക്കിന് കള്ളപ്പണം; മോദി സർക്കാരിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കി രേഖകൾ വൈപ്പിനിൽ യുവാവിനെ മർദനമേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ജിദ്ദ കോഴിക്കോട് യാത്രക്കാർക്ക് ജെഎൻഎച്ച് സ്നേഹവിരുന്ന് ഒരുക്കുന്നു


ജിദ്ദ: ഈ മാസം പതിനാറാം തിയ്യതി ജിദ്ദയിൽ നിന്നു കോഴിക്കോട്ടേക്ക് ആദ്യ സർവീസ് നടത്തുന്ന എയർ ഇന്ത്യ ജംബോ എ.ഐ 959 വിമാനത്തിൽ യാത്രചെയ്യുന്നവർക്ക് ജിദ്ദ നാഷണൽ ഹോസ്പിറ്റൽ മാനേജ്മെൻറ് സ്നേഹവിരുന്ന് ഒരുക്കുന്നു. ജിദ്ദ പ്രവാസികളുടെ ഏറെനാളത്തെ കാത്തിരിപ്പിനു ശേഷമാണ് കോഴിക്കോട്ടേക്ക് എയർ ഇന്ത്യ ജംബോ 747- 400 യാത്രയ്ക്കൊരുങ്ങുന്നത്.

 

എയർ ഇന്ത്യ പ്രതിനിധികൾ, ജിദ്ദയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ, കോഴിക്കോട് എയർപ്പോർട്ടിന്റെ പുരോഗതിക്കു വേണ്ടി പ്രവർത്തിച്ചവർ, ജിദ്ദയിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസിന് വേണ്ടി ശ്രമങ്ങൾ നടത്തിയിട്ടുള്ളർ, മാധ്യമ പ്രവർത്തകർ, ബിസിനസ് രംഗത്തെ പ്രമുഖർ തുടങ്ങിയവർ സ്നേഹവിരുന്നിൽ പങ്കെടുക്കും. പന്ത്രണ്ടിനു രാത്രി 8.30 മുതൽ 10.30 വരെ ആയിരിക്കും പരിപാടി. കൂടുതൽ വിവരങ്ങൾക്ക് ഷിയാസ് ഇമ്പാല 0505950775, അഷ്‌റഫ് പട്ടത്തിൽ 0553065825 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.(വിരുന്നിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എയർ ഇന്ത്യ യാത്രക്കാർ മുകളിൽ കൊടുത്ത ഫോൺ നമ്പറുകളിൽ മുൻകൂട്ടി ബുക്ക്‌ ചെയ്യേണ്ടതാണ് )

 

ജംബോ വിമാനത്തിന്റെ കോഴിക്കോട്ടേക്കുള്ള വരവോടെ മലബാറിലേക്കുള്ള യാത്രാക്ലേശത്തിന്ന് അറുതിവരും എന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. ഉംറ, ഹജ്ജ് തീർത്ഥാടർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ടിക്കറ്റ് നിരക്കിലും കുറവ് പ്രതീക്ഷിക്കുന്നുണ്ട്.

 

ആദ്യ വിമാനത്തിലെ യാത്രക്കാരെ സ്വീകരിക്കാൻ മലബാർ ഡവലപ്മെന്റ് ഫോറത്തിന് കീഴിൽ കോഴിക്കോട് വിമാനത്താവളത്തിൽ വിവിധ  പരിപാടികൾ ഒരുക്കുന്നുണ്ട്.

February 10, 2020, 20:54 pm

Advertisement

Advertisement